- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഹാരാജാസിന്റെ 70 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഒരു വനിതാ ചെയർപേഴ്‌സൺ; മൃദുല കുറിച്ചത് പുതുചരിത്രം; യൂണിയനിലെ പ്രധാനപ്പെട്ട 14 സീറ്റുകളിൽ 13ഉം നേടി എസ്എഫ്ഐയുടെ കുതിപ്പ്
കൊച്ചി: മഹാരാജാസ് കോളേജിന്റെ 70 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഒരു വനിതാ ചെയർപേഴ്‌സൺ. ബികോം അവസാന വർഷ വിദ്യാർത്ഥിയായ മൃദുല ഗോപിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ പതിവുപോലെ എസ്എഫ്‌ഐ വലിയ കുതിപ്പാണ് നടത്തിയത്. കോളേജ് യൂണയനിലെ പ്രധാനപ്പെട്ട സീറ്റുകളടക്കം 14ൽ 13 സീറ്റിലും എസ്എഫ്ഐ സ്ഥാനാർത്ഥികൾ വിജയിച്ചു. കോളേജ് യൂണിയൻ വൈസ് ചെയർപേഴ്സണായി ഷഹാന മൻസൂർ, ജനറൽ സെക്രട്ടറിയായി ജിഷ്ണു ടി.ആർ, കോളജിന്റെ സർവകലാശാല പ്രതിനിധികളായി രാഹുൽ കൃഷ്ണ, ഇർഫാന, ആർട്ട്സ് ക്ലബ് സെക്രട്ടറിയായി അരുൺ ജഗദ്ദീശൻ, മാഗസീൻ എഡിറ്ററായി രതു കൃഷ്ണൻ, വനിത പ്രതിനിധികളായി സാരംഗിയും ശ്രീലേഖയും ഒന്നാം വർഷ പ്രതിനിധിയായി ഒന്നാം വർഷ പിജി പ്രതിനിധിയായി അനുരാഗുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.മൂന്നാം വർഷ പ്രതിനിധിയായ ഫ്രട്ടേണിറ്റിയുടെ ഇസ്ഹാഖ് വിജയിച്ചു. രണ്ടാം വർഷ പ്രതിനിധിയായി സിദ്ദുവും പിജി രണ്ടാം വർഷ പ്രതിനിധിയായി വിദ്യയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കെഎസ്‌യു, എബിവിപി, എഐഎസ്എഫ്, എഐഡിഎസ്ഒ, ക്യാമ്പസ് ഫ്രണ്ട്,
കൊച്ചി: മഹാരാജാസ് കോളേജിന്റെ 70 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഒരു വനിതാ ചെയർപേഴ്‌സൺ. ബികോം അവസാന വർഷ വിദ്യാർത്ഥിയായ മൃദുല ഗോപിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ പതിവുപോലെ എസ്എഫ്‌ഐ വലിയ കുതിപ്പാണ് നടത്തിയത്. കോളേജ് യൂണയനിലെ പ്രധാനപ്പെട്ട സീറ്റുകളടക്കം 14ൽ 13 സീറ്റിലും എസ്എഫ്ഐ സ്ഥാനാർത്ഥികൾ വിജയിച്ചു.
കോളേജ് യൂണിയൻ വൈസ് ചെയർപേഴ്സണായി ഷഹാന മൻസൂർ, ജനറൽ സെക്രട്ടറിയായി ജിഷ്ണു ടി.ആർ, കോളജിന്റെ സർവകലാശാല പ്രതിനിധികളായി രാഹുൽ കൃഷ്ണ, ഇർഫാന, ആർട്ട്സ് ക്ലബ് സെക്രട്ടറിയായി അരുൺ ജഗദ്ദീശൻ, മാഗസീൻ എഡിറ്ററായി രതു കൃഷ്ണൻ, വനിത പ്രതിനിധികളായി സാരംഗിയും ശ്രീലേഖയും ഒന്നാം വർഷ പ്രതിനിധിയായി ഒന്നാം വർഷ പിജി പ്രതിനിധിയായി അനുരാഗുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.മൂന്നാം വർഷ പ്രതിനിധിയായ ഫ്രട്ടേണിറ്റിയുടെ ഇസ്ഹാഖ് വിജയിച്ചു. രണ്ടാം വർഷ പ്രതിനിധിയായി സിദ്ദുവും പിജി രണ്ടാം വർഷ പ്രതിനിധിയായി വിദ്യയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
കെഎസ്‌യു, എബിവിപി, എഐഎസ്എഫ്, എഐഡിഎസ്ഒ, ക്യാമ്പസ് ഫ്രണ്ട്, ഫ്രന്റേണിറ്റി എന്നി സംഘടനകളാണ് കോളേജ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. മഹാരാജാസിൽ വിദ്യാർത്ഥി സംഘടനകൾ രംഗത്ത് വന്നതിന് ശേഷം ആദ്യമായാണ് ഒരു ചെയർപേഴ്‌സൺ വരുന്നത്. 1948-ലാണ് ഇതിന് മുൻപ് മഹാരാജാസിൽ ഒരു വനിത കലാലയ യൂണിയന് നേതൃത്വം നൽകിയത്.
എന്നും സമരങ്ങൾ കൊണ്ട് ശ്രദ്ധിക്കപ്പെട്ട മഹാരാജാസ് കോളേജിൽ മുദൃല ഗോപി കോളേജ് യൂണിയനെ നയിക്കാൻ എത്തുന്നതും ഏറെ പ്രത്യേകതകളോടെയാണ്. എസ്എഫ്‌ഐ പള്ളുരുത്തി ഏരിയ കമ്മിറ്റിയുടെ വൈസ്പ്രസിഡന്റായ മൃദുല സാനിറ്ററി നാപ്കിന് ജിഎസ്ടിയുടെ ഭാഗമായി അധിക നികുതി ചുമത്തിയതടക്കമുള്ള വിവിധ വിഷയങ്ങളിൽ നടന്ന പ്രതിഷേധങ്ങളുടെ മുന്നണി പോരാളിയാണ്. കലാലയത്തിനെ കൂടുതൽ സ്ത്രീ സൗഹാർദ്ദമാക്കി മാറ്റുവാൻ വേണ്ടിയുള്ള ശ്രമങ്ങൾ ശക്തമാക്കാനാണ് ഉദ്ദേശിക്കുന്നത്.