യാവത്മൽ (മഹാരാഷ്ട്ര):പോളിയോ വാക്‌സീനു പകരം സാനിറ്റൈസർ നൽകിയതിനെ തുടർന്ന് മഹാരാഷ്ട്രയിലെ യാവത്മൽ ജില്ലയിൽ അഞ്ചുവയസ്സിൽ താഴെയുള്ള 12 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും സംഭവവുമായി ബന്ധപ്പെട്ട് ആരോഗ്യപ്രവർത്തക, ഡോക്ടർ, ആശ വർക്കർ എന്നിവരെ സസ്‌പെൻഡ് ചെയ്തതായും ജില്ല കൗൺസിൽ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ ശ്രീകൃഷ്ണ പഞ്ചൽ പറഞ്ഞു.

ഞായറാഴ്ചയാണ് രാജ്യമെമ്പാടുമുള്ള അഞ്ചു വയസ്സിൽ താഴെ പ്രായമുള്ള കുരുന്നുകൾക്ക് പോളിയോ വാക്‌സീൻ വിതരണം ചെയ്തത്. 2011 ജനുവരി 13നാണ് രാജ്യത്ത് പോളിയോ രോഗം അവസാനമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്.