മുംബൈ: മഹാരാഷ്ട്ര റായ്ഗഡിലെ മുരുഡിൽ വിൽക്കാൻ വെച്ചിരുന്ന പപ്പായ തിന്ന പശുവിനെ കുത്തിയെന്നാരോപിച്ച് പഴക്കച്ചവടക്കാരനെ അറസ്റ്റു ചെയ്തു. ബുധനാഴ്ചയാണ് സംഭവം.

പഴക്കച്ചവടക്കാരനായ തൗഫീഖ് ബഷിർ മുജവറാണ് അറസ്റ്റിലായത്. വിൽക്കാൻ വെച്ചിരുന്ന പപ്പായകൾ പശു തിന്നതാണ് തൗഫീഖിനെ പ്രകോപിച്ചതെന്ന് പൊലീസ് പറഞ്ഞു.

തുടർന്ന് പശുവിന്റെ അടിവയറ്റിലും കാലുകളിലും കത്തികൊണ്ട് കുത്തി. സംഭവം ശ്രദ്ധയിൽപ്പെട്ട ഒരാൾ വിവരം അറിയിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

പരിക്കേറ്റ പശു ചികിത്സ നൽകി. തൗഫീക്കിനെ കോടതിയിൽ ഹാജരാക്കിയതായും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായും പൊലീസ് പറഞ്ഞു.