- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം രൂക്ഷം; 24 മണിക്കൂറിനിടെ അരലക്ഷത്തിലധികം രോഗികൾ; 258 മരണം; നിയന്ത്രണം കടുപ്പിച്ച് സർക്കാർ
മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ അരലക്ഷത്തിലേറെ പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് രോഗികളുടെ പ്രതിദിന എണ്ണത്തിൽ കുറവുണ്ട്. ഇന്ന് 52,312 പേരാണ് രോഗബാധിതർ. 258 പേർ മരിച്ചു.
സംസ്ഥാനത്ത് ഇതുവരെ 34,58,996 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 28,34,473പേർ രോഗമുക്തരായി. ഇതുവരെ 58,245 പേർ മരിച്ചതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 5,64,746 സജീവകേസുകളാണ് സംസ്ഥാനത്തുള്ളത്. മുംബൈ, താനെ, പൂണെ, നാഗ്പൂർ ജില്ലകളിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്.
കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മഹാരാഷ്ട്രയിൽ 10, 12 ക്ലാസുകളിലേക്കുള്ള പരീക്ഷകൾ മാറ്റിവച്ചു. പന്ത്രണ്ടാം ക്ലാസ് പരീക്ഷ മെയ് അവസാനത്തോടെയും പത്താം ക്ലാസ് പരീക്ഷ ജൂൺ മാസത്തിലും നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വർഷ ഗൈക്വാദ് പറഞ്ഞു. നിലവിലെ സാഹചര്യങ്ങൾ പരീക്ഷ നടത്താൻ അനുയോജ്യമല്ലെന്നും വിദ്യാർത്ഥികളുടെ ആരോഗ്യമാണ് തങ്ങളുടെ മുൻഗണനയെന്നും മന്ത്രി ട്വീറ്റ് ചെയ്തു.
കോവിഡ് കേസുകൾ കുതിച്ചുയരുന്നതിനാൽ മുംബൈയിൽ അടുത്ത അഞ്ചോ ആറോ ആഴ്ചയ്ക്കുള്ളിൽ മൂന്ന് ജംബോ ഫീൽഡ് ആശുപത്രികൾ ആരംഭിക്കുമെന്നും ഫോർ സ്റ്റാർ, ഫെവ് സ്റ്റാർ ഹോട്ടലുകൾ കോവിഡ് കെയർ സെന്ററുകളാക്കി മാറ്റുമെന്നും ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപറേഷൻ (ബിഎംസി) അറിയിച്ചു
ന്യൂസ് ഡെസ്ക്