- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം രൂക്ഷം; പ്രതിദിന കോവിഡ് ബാധിതർ ഇന്നും അര ലക്ഷത്തിലേറെ; രോഗ മുക്തരുടെ എണ്ണത്തിൽ വലിയ കുറവ്
മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ഇന്നും അര ലക്ഷം പിന്നിട്ടു. ഇന്നലെത്തെ അപേക്ഷിച്ച് ഇന്ന് രോഗ മുക്തരുടെ എണ്ണത്തിലും വലിയ കുറവുണ്ട്. ഇന്ന് 898 പേരാണ് മരിച്ചത്.
സംസ്ഥാനത്ത് ഇന്ന് 54,022 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ രോഗികളേക്കാൾ രോഗ മുക്തരുടെ എണ്ണത്തിൽ കുറവുണ്ടായിരുന്നു. എന്നാൽ ഇന്ന് രോഗ മുക്തരുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തിയത് ആശങ്ക നൽകുന്നു.
ഇന്ന് 37,386 പേർക്ക് മാത്രമാണ് രോഗ മുക്തി. ഇന്നലെ 63,842 പേർക്ക് രോഗ മുക്തിയുണ്ടായിരുന്നു.
സംസ്ഥാനത്തെ ആകെ കേസുകൾ 49,96,758. ഇതുവരെയായി 42,65,326 പേർക്കാണ് രോഗ മുക്തി. ആകെ മരണം 74,413. നിലവിൽ സംസ്ഥാനത്ത് 6,54,788 പേരാണ് ചികിത്സയിലുള്ളത്.
കർണാടകയിലും സ്ഥിതി രൂക്ഷമായി തന്നെ തുടരുകയാണ്. ഇന്ന് 48,781 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 592 പേർ മരിച്ചു. ഉത്തർപ്രദേശിൽ 28,076 പേർക്കും തമിഴ്‌നാട്ടിൽ 26,465 പേർക്കും ഇന്ന് രോഗം ബാധിച്ചു.
ന്യൂസ് ഡെസ്ക്