മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് പ്രതിദിന നിരക്ക് അരലക്ഷത്തിന് മുകളിൽ തുടരുന്നു. രോഗികളേക്കാൾ രോഗ മുക്തരുടെ എണ്ണത്തിൽ ഇന്ന് വലിയ വർധവുണ്ടായത് ആശ്വാസകരമാണ്. ഇന്ന് എൺപതിനായിരത്തിലേറെ പേരാണ് രോഗ മുക്തി നേടിയത്.

സംസ്ഥാനത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം അമ്പത് ലക്ഷം പിന്നിട്ടു. ആകെ മരണം മുക്കാൽ ലക്ഷവും കടന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 53,605 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 82,266 പേരാണ് ഇന്ന് രോ?ഗം ഭേദമായി ആശുപത്രി വിട്ടത്. 864 പേർ ഇന്ന് മരിച്ചു..

ഇതുവരെയായി സംസ്ഥാനത്ത് 50,53,336 പേർക്കാണ് രോഗം ബാധിച്ചത്. 43,47,592 പേർക്ക് ആകെ രോഗ മുക്തി. സംസ്ഥാനത്ത് ഇതുവരെയായി 75,277 പേർ മരിച്ചു. നിലവിൽ 6,28,213 പേരാണ് ചികിത്സയിലുള്ളത്.