ബംഗളൂരു: കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. അതേസമയം മഹാരാഷ്ട്രയിൽ പ്രതിദിന രോഗികളുടെ എണ്ണം ഇന്ന് മുപ്പതിനായിരത്തിൽ താഴെയെത്തി. ലോക്ഡൗൺ നിയന്ത്രണങ്ങൾ സംസ്ഥാനത്ത് ഫലം കാണുന്നതായാണ് സൂചന.

കർണാടകയിൽ ഇന്ന് 38,603 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. 34,635 പേർക്കാണ് ഇന്ന് രോഗ മുക്തി. 476 പേർ മരിച്ചു. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 22,42,065. ആകെ രോഗ മുക്തി 16,16,092. ആകെ മരണം 22,313. നിലവിൽ 6,03,639 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്.

തമിഴ്‌നാട്ടിൽ ഇന്ന് 33,075 പേർക്കാണ് രോഗം. 20,486 പേർക്കാണ് രോഗ മുക്തി. 335 പേർ മരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 16,31,291. ആകെ രോഗ മുക്തി 13,81,690. ആകെ മരണം 18,005. നിലവിൽ 2,31,596 ആക്ടീവ് കേസുകൾ.

മഹാരാഷ്ട്രയിൽ ഇന്ന് 26,616 പേർക്കാണ് പുതിയതായി രോഗം ബാധിച്ചത്. രോഗികളേക്കാൾ രോഗ മുക്തരുടെ എണ്ണത്തിൽ നല്ല വർധനവുണ്ട്. ഇന്ന് 48,211 പേർക്കാണ് രോഗ മുക്തി. 516 മരണം. ആകെ കേസുകൾ 54,05,068. ആകെ മരണം 82,486. ഇതുവരെ രോഗ മുക്തി 48,74,582. നിലവിൽ 4,45,495 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്.