- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മഹാരാഷ്ട്രയിൽ കോവിഡ് മരണം ഒരു ലക്ഷം പിന്നിട്ടു; പ്രതിദിന കേസുകൾ കുറയുന്നു; മാർച്ച് 10ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കണക്ക്
മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിൽ 233 പേർ മരിച്ചതോടെ ആകെ മരണസംഖ്യ 100,130 ആയി. 1.72 ശതമാനമാണ് സംസ്ഥാനത്തെ കോവിഡ് മരണ നിരക്ക്.
എന്നാൽ, സംസ്ഥാനത്ത് പ്രതിദിന കോവിഡ് പോസിറ്റീവ് കേസുകളിൽ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിൽ 12,557 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മാർച്ച് 10ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കേസാണിത്.
കഴിഞ്ഞ 24 മണിക്കൂറിൽ 14,433 രോഗികൾ രോഗമുക്തി നേടി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 55,43,267 ആയി. സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 95.05 ശതമാനമായി ഉയർന്നു.
ന്യൂസ് ഡെസ്ക്
Next Story