- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അളയിൽനിന്ന് ഇറങ്ങാത്ത എലിയെ പുകച്ചുചാടിക്കാൻ മോദിയെ ആരെങ്കിലും പഠിപ്പിക്കണോ? രാജിവയ്ക്കാൻ മടിച്ച ശങ്കരനാരായണനെ മിസോറാമിലേക്ക് സ്ഥലംമാറ്റി; പ്രതിഷേധിച്ച് മഹാരാഷ്ട്ര ഗവർണർ രാജിവച്ചു
മുംബൈ: മഹാരാഷ്ട്ര ഗവർണർ കെ.ശങ്കരനാരായണൻ രാജിവച്ചു. മിസോറാമിലേക്ക് മാറ്റിയതിൽ പ്രതിഷേധിച്ചാണ് രാജി. രാജിക്കത്ത് അദ്ദേഹം രാഷ്ട്രപതി ഭവന് കൈമാറി. ശനിയാഴ്ച അർധരാത്രിയാണ് ശങ്കരനാരായണനെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് രാഷ്ട്രപതി ഭവൻ പുറത്തിറക്കിയത്. ഇന്നു മുതൽ സജീവരാഷ്ട്രീയത്തിലിറങ്ങുമെന്നും രാജി വച്ചതിന് പിന്നാലെ ശങ്കരനാരായണൻ

മുംബൈ: മഹാരാഷ്ട്ര ഗവർണർ കെ.ശങ്കരനാരായണൻ രാജിവച്ചു. മിസോറാമിലേക്ക് മാറ്റിയതിൽ പ്രതിഷേധിച്ചാണ് രാജി. രാജിക്കത്ത് അദ്ദേഹം രാഷ്ട്രപതി ഭവന് കൈമാറി. ശനിയാഴ്ച അർധരാത്രിയാണ് ശങ്കരനാരായണനെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് രാഷ്ട്രപതി ഭവൻ പുറത്തിറക്കിയത്.
ഇന്നു മുതൽ സജീവരാഷ്ട്രീയത്തിലിറങ്ങുമെന്നും രാജി വച്ചതിന് പിന്നാലെ ശങ്കരനാരായണൻ അറിയിച്ചു. ഗവർണറെന്ന നിലയിൽ ഒരു രാഷ്ട്രീയവും കളിച്ചിട്ടില്ലെന്നും നിഷ്പക്ഷത പാലിച്ചുവെന്നും അദ്ദേഹം പറഞ്ഞു. നാളെ മുതൽ സ്വതന്ത്രനാണ്. പ്രോട്ടോക്കോൾ ഇല്ല, എന്ത് വിമർശനവും നടത്താമെന്നും മഹാരാഷ്ട്രയിലെ ജനങ്ങളിൽ നിന്ന് എല്ലാ വിധ പിന്തുണയും ലഭിച്ചെന്നും ശങ്കരനാരായണൻ പറഞ്ഞു.
മിസോറാം ഗവർണറായിരുന്ന കമലാ ബേനിവാളിനെ പുറത്താക്കിയ ഒഴിവിലേക്കാണ് ശങ്കരനാരായണനെ നിയമിച്ചിരുന്നത്. 2017 ൽ കാലാവധി അവസാനിക്കുന്നത് വരെ മിസോറം ഗവർണറായി പ്രവർത്തിക്കാനാണ് നിർദ്ദേശം നൽകിയിരുന്നത്. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് പുതിയ ഗവർണർ വേണമെന്ന് ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്രത്തോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
യുപിഎ സർക്കാർ നിയോഗിച്ച കോൺഗ്രസ് നേതാക്കളെയെല്ലാം രാജ്ഭവനുകളിൽ നിന്ന് കച്ച കെട്ടിച്ച് പകരം മുതിർന്ന ബിജെപി നേതാക്കളെ പ്രതിഷ്ഠിക്കുക എന്നത് മോദി സർക്കാരിന്റെ പരസ്യമായ രഹസ്യമാണ്. ഈ ലക്ഷ്യം എളുപ്പമാക്കാൻ രാജി വയ്ക്കാൻ നിർദേശിച്ചെങ്കിലും പലരും കൂട്ടാക്കിയില്ല. ഇതോടെ തന്ത്രം മാറ്റി പരീക്ഷിക്കുകയാണ് കേന്ദ്രം. പ്രധാന സംസ്ഥാനങ്ങളിലെ ഗവർണർമാരെ താരതമ്യേന അപ്രധാന സംസ്ഥാനങ്ങളിലേക്ക് മാറ്റി നിയമിച്ചാണ് ഭരണഘടനാ പ്രതിസന്ധി ഒഴിവാക്കുന്നത്. ഗവർണർമാരെ പുറത്താക്കാൻ അധികാരമില്ലെങ്കിലും സ്ഥലം മാറ്റാൻ കേന്ദ്രത്തിന് സാധിക്കും. കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ എതിർക്കാൻ പരിണിതപ്രഞ്ജനായ രാഷ്ട്രപതി എന്തായാലും ഒരുക്കമല്ല. ഏറ്റവും ഒടുവിൽ സ്ഥലം മാറ്റി രാജി സമ്മർദ്ദം നൽകിയിരിക്കുന്നത് മഹാരാഷ്ട്ര ഗവർണർ കെ. ശങ്കരനാരായണനാണ്. ശങ്കരനാരായണനെ മിസോറാമിലേക്കാണ് മാറ്റിയിരിക്കുന്നത്. ഇന്നലെ അർദ്ധരാത്രിയാണ് ഇത് സംബന്ധിച്ച് ഉത്തരവ് രാഷ്ട്രപതി ഭവൻ പുറത്തിറക്കിയത്. ഗുജറാത്ത് ഗവർണർ ഒ.പി. കോഹ്‌ലിക്കാണ് മഹാരാഷ്ട്രയുടെ അധിക ചുമതല നൽകിയിരിക്കുന്നത്.
യു.പി.എ സർക്കാർ നിയമിച്ച ഗവർണർമാരോട് രാജിവെക്കാൻ നരേന്ദ്ര മോദി സർക്കാർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ശങ്കരനാരായണൻ അടക്കമുള്ള ഗവർണർമാർ രാജിവച്ചിരുന്നില്ല. മിസോറം ഗവർണർ കമല ബെനിവാളിനെ ഈ മാസം ആദ്യമാണ് രാഷ്ട്രപതി നീക്കം ചെയ്തത്. കാലാവധി തീരാൻ രണ്ട് മാസം ബാക്കിയുള്ളപ്പോഴാണ് 87കാരിയായ ബെനിവാളിനെ രാഷ്ട്രപതി നീക്കിയത്. വക്കം പുരുഷോത്തമനെ നാഗാലാൻഡിലേക്ക് മാറ്റിയതിനുപകരമായാണ് കമലയെ മിസോറാം ഗവർണറാക്കിയത്. സ്ഥലം മാറ്റത്തിൽ പ്രതിഷേധിച്ച് വക്കം പുരുഷോത്തമൻ രാജിവച്ചിരുന്നു.
2010 ജനുവരി 22 നാണ് ശങ്കരനാരായണൻ മഹാരാഷ്ട്ര ഗവർണറായി ചുമതലയേറ്റത്. 2012 മെയ് ഏഴിന് രാഷ്ട്രപതി ശങ്കരനാരായണന്റെ ഗവർണർ കാലാവധി അടുത്ത അഞ്ച് വർഷത്തേക്ക് നീട്ടി നൽകി. യു.പി.എ നിയമിച്ച ഗവർണർമാരെ എൻ.ഡി.എ മാറ്റുന്നുവെന്ന വിഷയത്തിൽ സുപ്രീംകോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചതിന് പിന്നാലെയാണ് ശങ്കരനാരായണനെ സ്ഥലം മാറ്റിയത്. യു.പി.എ സർക്കാർ നിയമിച്ച രണ്ട് ഗവർണ്ണർമാരെ മോദി സർക്കാർ പുറത്താക്കിയിരുന്നു. യു.പി.എ നിയമിച്ച ഉത്തരാഖണ്ഡിലെ ഗവർണർ കേന്ദ്ര സർക്കാരിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
ഉത്തരാഖണ്ഡ് ഗവർണർ അസിസ് ഖുറേഷിയാണ് ആഭ്യന്തര സെക്രട്ടറി തന്നെ ഭീഷണിപ്പെടുത്തുന്നതായി കാണിച്ച് സുപ്രീം കോടതിയെ സമീപിച്ചത്. ഒന്നുകിൽ രാജിവെക്കുക അല്ലെങ്കിൽ കേന്ദ്രത്തിന്റെ നടപടിക്ക് വിധേയനാവുക എന്ന് ആഭ്യന്തര സെക്രട്ടറി അനിൽ ഗോസ്വാമി ഭീഷണിപ്പെടുത്തിയെന്നാണ് അസീസ് ഖുറേഷിയുടെ പരാതി. ഗവർണറുടെ പരാതിയെ തുടർന്ന് സുപ്രീംകോടതി അനിൽ ഗോസ്വാമിക്ക് നോട്ടീസ് അയച്ചിരുന്നു.
കഴിഞ്ഞ മെയ് മാസത്തിൽ മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം യു.പി.എ നിയമിച്ച നാല് ഗവർണർമാർ രാജിവച്ചിരുന്നു. കോൺഗ്രസ് നേതാവും പോണ്ടിച്ചേരി ഗവർണറുമായിരുന്ന വിരേന്ദ്ര കതാരിയയെ കഴിഞ്ഞ മാസം മോദി സർക്കാർ പുറത്താക്കിയിരുന്നു.

