- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് വ്യാപനം രൂക്ഷം: മഹാരാഷ്ട്രയിൽ ലോക്ഡൗൺ മെയ് 31 വരെ നീട്ടിയേക്കും; മന്ത്രിസഭാ യോഗം ശുപാർശ ചെയ്തു
മുംബൈ: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ മഹാരാഷട്രയിൽ ലോക്ഡൗൺ മെയ് 31 വരെ നീട്ടിയേക്കുമെന്നു സൂചന. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം ലോക്ഡൗൺ നീട്ടാൻ ശുപാർശ ചെയ്തതായി പൊതുജനാരോഗ്യ മന്ത്രി രാജേഷ് തോപെ അറിയിച്ചു. നിലവിൽ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ഡൗൺ 16ന് അവസാനിക്കും.
ലോക്ഡൗൺ നീട്ടുന്ന കാര്യത്തിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അന്തിമ തീരുമാനം എടുക്കുമെന്നും അത് അനുസരിച്ച് ഉത്തരവ് പുറപ്പെടുവിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 46,781 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 816 പേർ മരിക്കുകയും ചെയ്തു. നിലവിൽ 5,46,129 രോഗികളാണ് ചികിത്സയിലുള്ളത്.
5,46,129പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 52,26,710പേർക്കാണ് മഹാരാഷ്ട്രയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 78,007പേരാണ് ആകെ മരിച്ചത്. 46,00196പേരാമ് ആകെ രോഗമമുക്തരായത്.
കർണാടകയിൽ 39,998പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 34,752പേരാണ് രോഗമുക്തരായത്. 517പേർ മരിച്ചു. 20,53,191പേർക്കാണ് കർണാടകയിൽ ആകെ രോഗം ബാധിച്ചത്. 20,368പേർ ആകെ മരിച്ചു. 14,40,621പേരാണ് ആകെ രോഗമുക്തരായത്. 5,92,182പേർ ചികിത്സയിലുണ്ട്.
തമിഴ്നാട്ടിൽ ഇന്ന് 30,355പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 293പേർ മരിച്ചു. 19,508പേർ രോഗമുക്തരായി. 1,72,735പേരാണ് ചികിത്സയിലുള്ളത്.
14,68,864പേർക്കാണ് തമിഴ്നാട്ടിൽ ആകെ രോഗം സ്ഥിരീകരിച്ചത്. 16,471പേരാണ് മരിച്ചത്. 12,79,658പേർ രോഗമുക്തരായി. ബംഗാളിൽ 20,377പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 135മരണവും റിപ്പോർട്ട് ചെയ്തു. ഉത്തർപ്രദേശിൽ 18,125പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ന്യൂസ് ഡെസ്ക്