- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് കേസുകൾ വർധിക്കുന്നു; കേസ് കൂടുതലുള്ള ജില്ലകളിലുള്ളവർ മാസ്‌ക് ധരിക്കണമെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി
മുംബൈ: കോവിഡ് വ്യാപനം വർധിച്ച് വരുന്ന ജില്ലകളിലെ ജനങ്ങൾ കൂടുതൽ ശ്രദ്ധ പാലിക്കണമെന്നും മാസ്‌ക് ധരിക്കണമെന്നും മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപെ. സംസ്ഥാനത്ത് ശനിയാഴ്ച 529 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്ത്.
കഴിഞ്ഞ മാസമാണ് സംസ്ഥാനത്ത് മാസ്‌ക് നിർബന്ധമല്ലാതാക്കിയത്. കേസുകൾ വർധിച്ചുകൊണ്ടിരിക്കുകയാണെങ്കിലും സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ കുറവാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് കോവിഡ് ഇപ്പോഴും നിയന്ത്രണവിധേയമാണ്. വൈറസ് വ്യാപനം തടയുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ആരോഗ്യ പ്രവർത്തകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ശനിയാഴ്ച മുംബൈയിൽ 330 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. താനെ നഗരത്തിൽ 38 കേസുകളും പൂണെയിൽ 32 കേസുകളും നവി മുംബൈയിൽ 31 കേസുകളും റിപ്പോർട്ട് ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ
Next Story