ഹ്റൈൻ മഹാത്മാഗാന്ധി കൾച്ചറൽ ഫോറം വിവധ ഏരിയ കമ്മറ്റികളുടെ നേതൃത്വത്തിൽ ഒരു മാസമായി നടന്നു വന്ന ദണ്ഡി യാത്ര അനുസ്മരണ സമ്മേളനങ്ങൾക്ക് വെള്ളിയാഴ്ച സമാപനം.

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഐതിഹാസികമായ ഏടുകൾ എഴുതി ചേർത്ത ഉപ്പുസത്യാഗ്രഹത്തിന്റെ സ്മരണകൾ ഉണർത്തികൊണ്ട് ബഹറിന്റെ വിവിധ ഏരിയകളിൽ നടന്ന സമ്മേളത്തിൽ ഗാന്ധിസത്തിന്റെ വർത്തമാനകാലഘട്ടത്തിലെ പ്രസക്തിയെപറ്റിയും ബ്രിട്ടീഷ് കാരുടെ നീതി നിഷേധത്തിനു എതിരെ നടത്തിയ ഗാന്ധിയൻ സമര മുറകൾ നിലവിലെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യയത്തിൽ വീണ്ടും അവലംബിക്കണ്ടി വരും എന്നും ഒരു രണ്ടാം സ്വാതന്ത്ര്യസമരത്തിലേക്ക് ആണ് ഇന്ത്യ നീങ്ങുന്നത് എന്നും വിവിധ സമ്മേളങ്ങളിൽ അഭിപ്രായം ഉയർന്നു.

വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് സൽമാനിയ കലവറ റെസ്‌റൊനെന്റ് പാർട്ടി ഹാളിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ പ്രമുഖർ പങ്കെടുക്കും.