മനാമ: മഹാത്മാഗാന്ധി കൾചറൽ ഫോറം ഓ.ഐ.സി.സി.യുടെയോ മറ്റേതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെയോ ഭാഗമല്ലെന്നും, പ്രസിഡന്റ ആയ താനിത് വരെ ഓ.ഐ.സി.സി.യുടെ ഒരു പരിപാടിയിലും പങ്കെടുക്കുകയോ ഓ.ഐ.സി.സി.യുടെ അന്ഗത്വം സ്വീകരിക്കുകയോ ചെയ്തിട്ടുള്ള ആളല്ലെന്നും മഹാത്മാഗാന്ധി കൾചറൽ ഫോറം പ്രസിഡന്റ ബാബു കുഞ്ഞിരാമൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇക്കഴിഞ്ഞ ദിവസം കെ.മുരളീധരൻ ബഹറിനിൽ നടന്ന വാർത്തയുമായ് ബന്ധപെട്ടു ചില ആളില്ല പ്രസ്ഥാനത്തിന്റെ വ്യക്താക്കൾ കഴിഞ്ഞ ദിവസം നടത്തിയ പത്ര പ്രസ്താവന എം.ജി.സി.എഫ്. എന്ന സംഘടനയെ കരിവാരിത്തേക്കാൻ ഉദ്ദേശിച്ചിട്ടുള്ളതാണ്. എം.ജി.സി.എഫ് കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തിൽ 700ഓളം ആളുകളെ പങ്കെടുപ്പിച്ച്‌കൊണ്ട് ഇന്ത്യൻ ക്ലബ്ബിൽ നടത്തിയ പരിപാടിയിൽ അസൂയപൂണ്ട ആളുകൾ, സ്വന്തമായി നടത്തിയ പരിപാടി വിജയിക്കാത്തതിലുള്ള അമർഷമാണ് പത്രങ്ങളിൽക്കൂടി പുറത്തുവന്നിരിക്കുന്നത്.

എം.ജി.സി.എഫ് കഴിഞ്ഞ മൂന്ന് വർഷക്കാലമായി ബഹ്‌റൈൻ ജനസമൂഹത്തിൽ നടത്തിവരുന്ന പ്രവർത്തനങ്ങൾ എലാവർക്കും മാതൃകാപരമാണ്. ഞങ്ങൾ നടത്തിയ പരിപാടികളിൽ, രാഷ്ട്രീയത്തിനതീതമായി, ഗാന്ധിയൻ മൂല്യങ്ങളിൽ വിശ്വസിക്കുന്ന ജനകീയരായ നേതാക്കളെയാണ് പങ്കെടുപ്പിച്ചുട്ടളത്. ഇതിനു ഏറ്റവും വലിയ ഉദാഹരണമാണ്, മുസ്ലിം ലീഗ് നേതാവായ അബ്ദുൽ സമദ് സമദാനിയും, പ്രശസ്ത ഗാന്ധിയനുമായ കെ.പി.എ റഹീമും, സാഹിത്യകാരനായ ഹരീന്ദ്രനാഥഉം, മുൻ കെപിസിസി. പ്രസിഡന്റ്മാരായ തെന്നല ബാലകൃഷ്ണപിള്ളയും, കെ.മുരളീധരനും. എ.ഐ.സി.സി. നേതാവായ മണിശങ്കർ അയ്യരും, ആദർശ രാഷ്ട്രീയത്തിന്റെ വ്യക്താവുമായ പി.ടി.തോമസുമൊക്കെ പരിപാടികളിൽ പങ്കെടുത്തത്.

ഞങ്ങളുടെ പരുപടികൾ എത്ര ജനകിയം അന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് വിവിധ പരിപാടികളുടെ ഓർഗനൈസിങ് കമ്മിറ്റിയുടെ ചെയർമാന്മാരായി പ്രവർത്തിച്ചിട്ടുള്ള ഡോ.പി.വി. ചെറിയാനും, ഡോ. കമുറുദിനും, മുൻ ഇന്ത്യൻ സ്‌കൂൾ ചെയർമാൻ എബ്രഹാം ജോൺമൊക്കെ എം.ജി.സി.എഫ് എന്ന സംഘടന പരിപാടികൾ സംഘടിപ്പിക്കുമ്പോൾ ബഹറിനിലെ ഒരു സംഘടനയുടെ ഉപജാപക സംഘം ഫോണിൽക്കൂടിയും കത്തുകളിൽ കൂടിയും തെന്നല ബാലകൃഷ്ണപിള്ള മുതൽ കെ. മുരളീധരൻ വരെയുള്ള നേതാക്കളെ തെറ്റിധരിപ്പിക്കാൻ ശ്രമിച്ചിട്ടും, അതിനെയൊക്കെ തള്ളിക്കളഞ്ഞു നേതാക്കൾ പരിപാടികളിൽ പങ്കെടുക്കുകയും വിജയിപ്പിക്കുകയും ചെയ്തത് ഏവർക്കും അറിവുള്ളതാണ്. ഇക്കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തിൽ കെ. മുരളീധരനും, അതിനുമുമ്പ് പി.ടി.തോമസുമൊക്കെ പരിപാടികളിൽ പങ്കെടുത്തത്, അതാത് സമയങ്ങളിൽ കെപിസിസി. പ്രസിഡന്റമാരുടെ അനുമതിയോടെകൂടെയാണെന്ന വസ്തുത നിലനിൽക്കെ തികച്ചും തെറ്റിദ്ധാരണപരമായ വാർത്തകൾ നൽകി മഹാത്മാഗാന്ധി കൾചറൽ ഫോറത്തെ അപമാനിക്കുവാനുള്ള ശ്രമങ്ങൾ ഓ.ഐ.സി.സി നേതാക്കൾ അവസാനിപ്പികണമെന്നും പ്രസിഡന്റ ബാബു കുഞ്ഞിരാമൻ ആവശ്യപെട്ടു.