ഇർവിങ് (ഡാളസ്സ്): ഇന്ത്യൻ അമേരിക്കൻ ഫ്രണ്ട്‌സ്ഷിപ്പ് കൗൺസിൽ,ഇന്ത്യൻ അസ്സോസിയേഷൻ ഓഫ് നോർത്ത് ടെക്‌സസ് സംയുക്ത സംഘടനയായമാഹാത്മാ ഗാന്ധി മെമോറിൽ ഓഫ് നോർത്ത് ടെക്‌സസിന്റെ (എം ജി എം എന്റ്റി) ആഭിമുഖ്യത്തിൽ ഒക്ടോബർ 1 ഞായറാഴ്ച രാവിലെ 9 മണിക്ക് ഗാന്ധിപീസ് വാക്ക് 2017 സംഘടിപ്പിക്കുന്നു.

ഇർവിങ് ഹിഡന്റിഡ്ജ് ഡ്രൈവിലുള്ള മഹാത്മാ ഗാന്ധി മെമോറിയൽ പ്ലാസയിൽ നടക്കുന്ന ഉത്ഘാടന ചടങ്ങിൽഹൂസ്റ്റൺ കോൺസുൽ ഓഫ് ഇന്ത്യ ആർ ഡി ജോഷി, ഇർവിങ് പ്രോടേംമേയർ അലൻ മീഗർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.

സമാധാന യാത്രയിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ടീഷർട്ടും,തൊപ്പിയും, പ്രഭാത ഭക്ഷണവും നൽകുമെന്ന് സംഘാടകർ അറിയിച്ചു.പങ്കെടുക്കുന്നവർ വെള്ള വസ്ത്രങ്ങൾ ധരിക്കേണ്ടതാണെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്. നോർത്ത് ലേക്ക് കോളേജ് പാർക്കിങ്ങ്‌ലോട്ടിൽ വാഹനം പാർക്ക് ചെയ്യേണ്ടതാണെന്നും, അവിടെ നിന്നും സൗജന്യഷട്ടിൽ സർവ്വീസ് ക്രമീകരിച്ചിട്ടുണ്ടെന്നും ചെയർമാൻ ഡോ പ്രസാദ്‌തോട്ടകുറ അറിയിച്ചു.