- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലക്കാട്ട് ഗാന്ധിപ്രതിമയെ അനാദരിച്ച നടപടി സംസ്‌ക്കാര ശൂന്യം
കോട്ടയം: പാലക്കാട് ഗാന്ധിപ്രതിമയെ അനാദരിച്ച സംഭവത്തെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അപലപിച്ചു. ലോകാര്യാധ്യനായ ഗാന്ധിജി സ്വന്തം മണ്ണിൽ നിരന്തരം അധിക്ഷേപിക്കപ്പെടുകയാണ്. ഇത്തരം നടപടികൾ അനുചിതവും ഭാരതീയ സംസ്‌ക്കാരത്തിന് യോജിച്ചതുമല്ല. ഗാന്ധിജിയെ അനാദരിക്കുന്നതിലൂടെ സ്വയം സംസ്‌ക്കാര ശൂന്യരാണെന്ന് സ്വയം തെളിയിക്കാനുള്ള മത്സരമാണിന്ന് നടക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എബി ജെ ജോസ് ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടില്ലെന്ന് അധികൃതർ ഉറപ്പു വരുത്തണം.
രണ്ടു വർഷം മുമ്പ് ഇസ്രയേൽ, ചെക്കുറിപ്പബ്‌ളിക് എന്നീ രാജ്യങ്ങളിലെ മദ്യക്കുപ്പികളിൽ ഗാന്ധിജിയുടെ ചിത്രം പതിപ്പിച്ചതിനെതിരെ ഫൗണ്ടേഷൻ നടത്തിയ പ്രതിഷേധത്തെത്തുടർന്നു അതത് രാജ്യങ്ങൾ അവ പിൻവലിച്ചു ഖേദം പ്രകടിപ്പിച്ചിരുന്നു.