- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭവന വായ്പ: ബാങ്കുകൾ ഉപഭോക്താക്കൾക്ക് ഗുണഫലം നിഷേധിക്കുന്നുവെന്ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ
കോട്ടയം: കേന്ദ്ര സർക്കാർ നിർദ്ദേശപ്രകാരം ഭവന വായ്പാ നിരക്ക് കുറച്ചിട്ടും അതിന്റെ ഗുണഫലം ഉപഭോക്താക്കൾക്ക് ബാങ്കുകൾ നിക്ഷേധിക്കുന്നതായി മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ. പുത്തൻ സാമ്പത്തിക നയങ്ങളുടെ ഭാഗമായി റിസർച്ച് ബാങ്ക് റിപ്പോ നിരക്ക് വർദ്ധിപ്പിക്കാത്തതിനെത്തുടർന്ന് ഭവന വായ്പാ നിരക്കിൽ കുറവ് വന്നിരുന്നു. എന്നാൽ ഈ കുറവ് ഉപഭോക്താക്കൾക്ക് അനുവദിച്ചു നൽകാൻ രാജ്യത്തെ ബാങ്കുകൾ വിമുഖത കാട്ടുകയാണ്. ഇതിനെതിരെ പ്രതിഷേധം വ്യാപകമായതോടെ പലിശനിരക്ക് കുറക്കാൻ ബാങ്കുകൾ നിർബന്ധിതമായി. എന്നാൽ ഈ കുറവ് നൽകുന്നതിനു ഉപാധികൾ വച്ചതോടെ ഫലത്തിൽ ഉപഭോക്താക്കൾക്ക് ഇതിന്റെ ഗുണഫലം കിട്ടില്ലെന്നുറപ്പായി. പുതിയ ഭവന വായ്പകൾക്ക് നിരക്ക് ഇപ്പോൾ 8.35 ശതമാനം ആണ് പല ബാങ്കുകളും ഈടക്കുന്നത്. മറ്റൊരു ബാങ്കിൽ നിന്നും ടേക്ക് ഓവർ ചെയ്യുന്ന വായ്പകൾക്കും ഇതേ നിരക്ക് നൽകുമെങ്കിലും പ്രോസസിങ് ചാർജ് ഈടാക്കും. പഴയ വായ്പകൾക്ക് 8.5 ശതമാനം നിരക്കാണ് ബാങ്കുകൾ നൽകുന്നത്. ഇത് ലഭിക്കണമെങ്കിൽ അപേക്ഷ നൽകണം. ഇതിനും പ്രോസസിങ് ചാർജ് ഈടാക്കും. നിലവിൽ അട
കോട്ടയം: കേന്ദ്ര സർക്കാർ നിർദ്ദേശപ്രകാരം ഭവന വായ്പാ നിരക്ക് കുറച്ചിട്ടും അതിന്റെ ഗുണഫലം ഉപഭോക്താക്കൾക്ക് ബാങ്കുകൾ നിക്ഷേധിക്കുന്നതായി മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ.
പുത്തൻ സാമ്പത്തിക നയങ്ങളുടെ ഭാഗമായി റിസർച്ച് ബാങ്ക് റിപ്പോ നിരക്ക് വർദ്ധിപ്പിക്കാത്തതിനെത്തുടർന്ന് ഭവന വായ്പാ നിരക്കിൽ കുറവ് വന്നിരുന്നു. എന്നാൽ ഈ കുറവ് ഉപഭോക്താക്കൾക്ക് അനുവദിച്ചു നൽകാൻ രാജ്യത്തെ ബാങ്കുകൾ വിമുഖത കാട്ടുകയാണ്. ഇതിനെതിരെ പ്രതിഷേധം വ്യാപകമായതോടെ പലിശനിരക്ക് കുറക്കാൻ ബാങ്കുകൾ നിർബന്ധിതമായി. എന്നാൽ ഈ കുറവ് നൽകുന്നതിനു ഉപാധികൾ വച്ചതോടെ ഫലത്തിൽ ഉപഭോക്താക്കൾക്ക് ഇതിന്റെ ഗുണഫലം കിട്ടില്ലെന്നുറപ്പായി.
പുതിയ ഭവന വായ്പകൾക്ക് നിരക്ക് ഇപ്പോൾ 8.35 ശതമാനം ആണ് പല ബാങ്കുകളും ഈടക്കുന്നത്. മറ്റൊരു ബാങ്കിൽ നിന്നും ടേക്ക് ഓവർ ചെയ്യുന്ന വായ്പകൾക്കും ഇതേ നിരക്ക് നൽകുമെങ്കിലും പ്രോസസിങ് ചാർജ് ഈടാക്കും. പഴയ വായ്പകൾക്ക് 8.5 ശതമാനം നിരക്കാണ് ബാങ്കുകൾ നൽകുന്നത്. ഇത് ലഭിക്കണമെങ്കിൽ അപേക്ഷ നൽകണം. ഇതിനും പ്രോസസിങ് ചാർജ് ഈടാക്കും. നിലവിൽ അടയ്ക്കാനുള്ള തുകയുടെ 0.05 ശതമാനമാണ് പ്രോസസിങ് ചാർജ്. ഇതോടെ ഫലത്തിൽ ഗുണഭോക്താവിനു വായ്പാ കുറവിന്റെ ഗുണം ലഭിക്കാതെ പോകുന്നു.
പതിനഞ്ച് ലക്ഷം രൂപാ വായ്പ എടുത്ത ഒരാൾക്ക് ഇനി 1317851 അടക്കാനുണ്ടെന്നു കരുതുക. ഇപ്പോഴത്തെ നിരക്കനുസരിച്ച് 9.8 ശതമാനമാണ് പലിശ. പലിശ നിരക്ക് കുറയ്ക്കാൻ ഏകദേശം 7000 രൂപയോളം പ്രോസസിങ് ചാർജ് അടയ്ക്കണം. പലിശ നിരക്ക് കുറച്ചു കഴിയുമ്പോൾ ഏകദേശം 800 രൂപ മാസ അടവിൽ കുറവ് വരും. ഒരു വർഷം കൊണ്ട് 9600 രൂപാ കുറയും. പ്രോസസിങ് ചാർജ് കിഴിച്ചാൽ 2600 രൂപയേ ഉപഭോക്താവിനു കുറവായി ലഭിക്കുന്നുള്ളൂ. മാത്രമല്ല അടുത്ത വർഷം പലിശ നിരക്കിൽ കുറവുണ്ടായാൽ ഇതേ നടപടിക്രമം പൂർത്തിയാക്കണം.
പലിശ നിരക്ക് കുറച്ചതും ബാങ്കുകൾ തങ്ങൾക്ക് അനുകൂലമാകുന്ന ചെപ്പടിവിദ്യയാണ് ഇത്. പലിശ നിരക്ക് കുറയ്ക്കുവാൻ നൽകുന്ന പ്രോസസിങ് ഫീസ് ഇനത്തിലൂടെ വൻ തുകയാണ് ബാങ്കുകൾ മുൻകൂറായി സമാഹരിക്കുന്നത്.
എന്നാൽ പലിശ നിരക്ക് വർദ്ധിപ്പിച്ചാൽ ഉപഭോക്താക്കളെ അറിയിക്കാതെ ബാങ്കുകൾ ഈടാക്കാറുണ്ട്. ഇരുകക്ഷികൾ തമ്മിൽ ഒരു കരാറിൽ ഏർപ്പെട്ടാൽ ആ വ്യവസ്ഥയിൽ മാറ്റം വരുത്തണമെങ്കിൽ മാറ്റം വരുത്തുന്നയാൾ രണ്ടാം കക്ഷിയെ അറിയിച്ച് സമ്മതം വാങ്ങണമെന്നുണ്ടെങ്കിലും ബാങ്കുകൾ ഇതു പാലിക്കാറില്ലെന്നു വ്യാപക ആക്ഷേപം നിലനിൽക്കുന്നുണ്ട്. പലിശ നിരക്ക് കുറയ്ക്കുന്നതിന്റെ പേരിൽ പ്രോസസിങ് ചാർജ് ഈടാക്കുന്നത് പിൻവലിക്കണമെന്ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ.ജോസ് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് കേന്ദ്ര ധനമന്ത്രിക്ക് പരാതി നൽകി.