ഇർവിങ്: മഹാത്മാഗാന്ധി മെമോറിയൽ ഓഫ് നോർത്ത് ടെക്സാസിന്റെആഭിമുഖ്യത്തിൽ മഹാത്മാഗാന്ധി ജന്മദിനാഘോഷങ്ങൾ സംഘടിപ്പിച്ചു.ഇർവിങ് ഗാന്ധി പാർക്കിൽ ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഗാന്ധിപീസ് വാക്കും സംഘടിപ്പിച്ചിരുന്നു. ഡാലസ് ഫോർട്ട് വർത്ത് മെട്രോപ്ലെക്സിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറു കണക്കിനാളുകൾ പരിപാടിക്കായി എത്തിച്ചേർന്നു.

ഇർവിങ് സിറ്റി പ്രൊടേം മേയർ അലൻ മേഗർ, ഹൂസ്റ്റൺ ഇന്ത്യൻകോൺസുൽ ആർ.ഡി. ജോഷി എന്നിവർ മുഖ്യാതിഥികളായിരുന്നു. ഒക്ടോബർ2ന് ഇന്റർനാഷണൽ ഡെ ഓഫ് നോൺ വയലൻസായി യുനൈറ്റഡ് നാഷണൽപ്രഖ്യാപിച്ച വിവരം ഡയറക്ടർ ശബ്നം അറിയിച്ചു. മഹാത്മജി വിഭാവനം ചെയ്തസമാധാനത്തിന്റെയും സാഹോദര്യത്തിന്റേയും പ്രസക്തി ആധുനിക കാലഘട്ടത്തിൽവർദ്ധിച്ചിരിക്കുകയാണെന്ന് കോൺസുലർ ചൂണ്ടികാട്ടി.

ആയുധമെടുക്കാതെബ്രിട്ടീഷ് ആധിപത്യത്തിൽ നിന്നും ഇന്ത്യൻ ജനതയെസ്വാതന്ത്ര്യ ത്തിലേക്ക് നയിച്ച മഹാത്മജി ലോക രാഷ്ട്രങ്ങൾക്ക് ഇന്നുംആദരണീയനാണെന്ന് പ്രസിഡന്റ് ഡോ. പ്രസാദ് തോട്ടക്കൂറ പറഞ്ഞു. 12 പ്രാവുകളെഅന്തരീക്ഷത്തിലേക്ക് പറത്തിയാണ് ചടങ്ങുകൾ അവസാനിച്ചത്.