പെൻസിൽ വാനിയ: ലോകം ദർശിച്ച ഏറ്റവും മഹനീയ അദ്ധ്യാപകരിൽ ഒന്നാം സ്ഥാനം ജീസ്സസിനാണെന്ന് വ്യക്തമാക്കി മഹാത്മജി എഴുതിയ കത്ത് വിൽപന നടത്തിയത് 50000 ഡോളറിന്.1926 ഏപ്രിൽ 26 ന് അമേരിക്കൻ സുവിശേഷകൻ മിൽട്ടൺ ന്യൂബെറി ഫ്രാന്റ്സിന് മഹാത്മജി ജീസസ്സിനെ കുറിച്ച് എഴുതിയ കത്താണ് പെൻസിൽവാനിയ ആസ്ഥാനമായുള്ള റാബ് കളക്ഷൻസ് വിൽപനയ്ക്ക് വെച്ചിരുന്നത്.

ഗുജറാത്തിലെ സബർ മതി ആശ്രമത്തിലിരുന്നാണ് മഹാത്മജി ഈ കത്ത് തയ്യാറാക്കിയത്. ജീസസ്സ് എന്നത് കാണപ്പെടാനാവാത്ത ഒരു യാഥാർത്ഥ്യമാണെന്നും മഹാത്മജി കത്തിൽ ചൂണ്ടിക്കാട്ടി.നിറം മങ്ങിയ ഈ കത്ത് സ്വന്തമാക്കിയത് ആരാണെന്ന് വെളിപ്പെടുത്തുവാൻ റാമ്പ് വിസമ്മതിച്ചു. മതത്തെ കുറിച്ച് മഹാത്മജി എഴുതിയ ഏറ്റവും മനോഹരമായ കത്താണിതെന്നാണ് വിൽപന നടത്തിയവർ അവകാശപ്പെടുന്നത്.

ക്രിസ്റ്റാനിറ്റിയെ കുറിച്ചുള്ള ഒരു പ്രസിദ്ധീകരണം വായിച്ചു മറുപടി എഴുതണമെന്നാവശ്യപ്പെട്ട് യു എസ് സുവിശേഷകൻ മിൽട്ടൻ എഴുതിയ കത്തിന് ഗാന്ധിജി നൽകിയ മറുപടിയാണ് ഈ കത്തിന്റെ ഉള്ളടക്കം.