- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മഹാത്മാഗാന്ധിയുടെ മൂല്യങ്ങൾ ലക്ഷക്കണക്കിനു പേർക്ക് കരുത്ത് പകർന്നുവെന്ന് പ്രധാനമന്ത്രി; രാജ്ഘട്ടിൽ പുഷ്പാർച്ചനയുമായി പ്രമുഖ നേതാക്കൾ
ന്യൂഡൽഹി: മഹാത്മാ ഗാന്ധിയുടെ മൂല്യങ്ങൾ ലക്ഷക്കണക്കിനു പേർക്ക് കരുത്ത് പകർന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗാന്ധി ജയന്തി ദിനത്തിലാണ് അദ്ദേഹം ഇക്കാര്യം ട്വീറ്റ് ചെയ്തത്. അദ്ദേഹത്തിന്റെ ആദർശങ്ങൾ ഇപ്പോഴും ലോകം മുഴുവനും പ്രസക്തമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിക്കും ജന്മവാർഷിക ദിനത്തിൽ അദ്ദേഹം ആദരാഞ്ജലി അർപ്പിച്ചു. മൂല്യങ്ങളിലും ആർശത്തിലും അധിഷ്ഠിതമായ ശാസ്ത്രിയുടെ ജീവിതം രാജ്യത്തെ ജനങ്ങൾക്ക് പ്രചോദനം നൽകുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
മഹാത്മാഗാന്ധിയുടെയും ലാൽ ബഹദൂർ ശാസ്ത്രിയുടെയും സമാധിസ്ഥലങ്ങളിലെത്തി പ്രമുഖ നേതാക്കൾ ആദരാഞ്ജലി അർപ്പിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ലോക്സഭാ സ്പീക്കർ ഓം ബിർള, കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, ഡൽഹി മുഖമ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, കോൺഗ്രസ് എംപി രാഹുൽ ഗാന്ധി തുടങ്ങിയവർ ആദരാഞ്ജലി അർപ്പിക്കാനെത്തി.
ഗാന്ധിജയന്തി ദിനത്തിൽ അദ്ദേഹത്തിന്റെ സമാധാന സന്ദേശം അനുസ്മരിച്ചുകൊണ്ട് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ട്വീറ്റ് ചെയ്തു. സമാധാനവും പരസ്പര വിശ്വാസവും സഹിഷ്ണുതയും കാത്തുസൂക്ഷിക്കേണ്ട സമയമാണിത്. മഹാത്മാഗാന്ധിയുടെ ജന്മദിനം അന്താരാഷ്ട്ര അഹിംസാദിനമായി ആചരിക്കുന്നതിനിടെ അദ്ദേഹത്തിന്റെ സമാധാന സന്ദേശവും എല്ലാവർക്കും മികച്ച ഭാവി ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധതയും അനുസ്മരിക്കാം എന്നും ഗുട്ടറസ് ട്വീറ്റ് ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ