- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വാമിയുടെ രണ്ടാം ഭാഗവും ഗൗതം മേനോന്റെ 'ധ്രുവനച്ചത്തിരവും''പൂർത്തിയാക്കിയശേഷം കർണനാവാൻ വിക്രം; ആർ എസ് വിമൽ ഒരുക്കുന്ന മഹാവീർ കർണയ്ക്ക് വേണ്ടി ആഹാരക്രമങ്ങളും പുതിയ വർക്ക് ഔട്ടുകളും തുടങ്ങി
മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ആർ എസ് വിമലും പൃഥിരാജും ചേർന്ന് ഒരുക്കുന്ന കർണൻ. 300 കോടി മുടക്കിയെടുക്കുന്ന ചരിത്ര സിനിമ മലയാളത്തിൽ പിറവിയെടുക്കുന്നതിെന്റ ആവേശം എന്നാൽ വളരെ പെട്ടെന്ന് തന്നെ ഇല്ലാതായി. കർണൻ ഉപേക്ഷിച്ചില്ലെങ്കിലും അത് മലയാളത്തിൽ ഇറങ്ങില്ലെന്ന് പീന്നീട് വാർത്തകൾ വന്നു. നായകൻ പൃഥ്വിരാജുമല്ല. ചിയാൻ വിക്രമാണ് പുതിയ കർണനെന്നും റിപ്പോർട്ട് വ്ന്നു. ഇപ്പോളിതാ ഈ വാർത്ത ഉറപ്പിച്ചുകൊണ്ട് വിക്രം കർണനാവാനുള്ള തയ്യാറെടുപ്പ് തുടങ്ങിയതായാണ് സൂചന. അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾക്ക് വ്യത്യസ്ത മേക്കോവറുകൾ നൽകാൻ ഏതറ്റം വരെയും പോകാൻ മടിയില്ലാത്ത വിക്രം കർണന് വേണ്ടിയും കഠിന പരിശീലനത്തിലാണ്. ഷങ്കറിന്റെ 'ഐ'യിലെ ലീ എന്ന ഇന്റർനാഷണൽ മോഡലാകുവാൻ അദ്ദേഹം ശരീരഭാരം വർധിപ്പിക്കുകയും ചിത്രത്തിലെ രണ്ടാം ഗെറ്റപ്പിനുവേണ്ടി 20 കിലോയോളം കുറയ്ക്കുകയും ചെയ്തിരുന്നു. 'ഇപ്പോൾ കർണനിലെ നായകകഥാപാത്രത്തിനുവേണ്ടി ശരീരഭാരം വർധിപ്പിക്കുന്നതടക്കമുള്ള പരിശീലനങ്ങളിലേക്ക് കടന്നിരിക്കുകയാണ് അദ്ദേഹം. ഇതിനാ
മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ആർ എസ് വിമലും പൃഥിരാജും ചേർന്ന് ഒരുക്കുന്ന കർണൻ. 300 കോടി മുടക്കിയെടുക്കുന്ന ചരിത്ര സിനിമ മലയാളത്തിൽ പിറവിയെടുക്കുന്നതിെന്റ ആവേശം എന്നാൽ വളരെ പെട്ടെന്ന് തന്നെ ഇല്ലാതായി. കർണൻ ഉപേക്ഷിച്ചില്ലെങ്കിലും അത് മലയാളത്തിൽ ഇറങ്ങില്ലെന്ന് പീന്നീട് വാർത്തകൾ വന്നു. നായകൻ പൃഥ്വിരാജുമല്ല. ചിയാൻ വിക്രമാണ് പുതിയ കർണനെന്നും റിപ്പോർട്ട് വ്ന്നു. ഇപ്പോളിതാ ഈ വാർത്ത ഉറപ്പിച്ചുകൊണ്ട് വിക്രം കർണനാവാനുള്ള തയ്യാറെടുപ്പ് തുടങ്ങിയതായാണ് സൂചന.
അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾക്ക് വ്യത്യസ്ത മേക്കോവറുകൾ നൽകാൻ ഏതറ്റം വരെയും പോകാൻ മടിയില്ലാത്ത വിക്രം കർണന് വേണ്ടിയും കഠിന പരിശീലനത്തിലാണ്. ഷങ്കറിന്റെ 'ഐ'യിലെ ലീ എന്ന ഇന്റർനാഷണൽ മോഡലാകുവാൻ അദ്ദേഹം ശരീരഭാരം വർധിപ്പിക്കുകയും ചിത്രത്തിലെ രണ്ടാം ഗെറ്റപ്പിനുവേണ്ടി 20 കിലോയോളം കുറയ്ക്കുകയും ചെയ്തിരുന്നു. 'ഇപ്പോൾ കർണനിലെ നായകകഥാപാത്രത്തിനുവേണ്ടി ശരീരഭാരം വർധിപ്പിക്കുന്നതടക്കമുള്ള പരിശീലനങ്ങളിലേക്ക് കടന്നിരിക്കുകയാണ് അദ്ദേഹം. ഇതിനായി ആഹാരക്രമത്തിൽ വ്യത്യാസം വരുത്തിയിട്ടുള്ള അദ്ദേഹം പ്രത്യേകപരിശീലകരുടെ ശിക്ഷണത്തിൽ വർക്കൗട്ടും ആരംഭിച്ചിരിക്കുന്നതായി റിപ്പോർട്ടുകൾ.
2019 ഡിസംബറിൽ തീയേറ്ററുകളിലെത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന സിനിമയുടെ ചിത്രീകരണം ഈ വർഷം ഒക്ടോബറിൽ ആരംഭിച്ചേക്കും. വിഷ്വൽ എഫക്ട്സിന് ഏറെ പ്രാധാന്യമുള്ള സിനിമയിൽ യുഎസ്, ഓസ്ട്രേലിയ എന്നിവിടങ്ങളിൽനിന്നുള്ള സാങ്കേതികവിദഗ്ദ്ധർ ഭാഗഭാക്കാവും. പ്രാഥമികമായി ഹിന്ദിയിൽ തയ്യാറാവുന്ന ചിത്രത്തിന് മലയാളം കൂടാതെ തമിഴ്, തെലുങ്ക് പരിഭാഷകളുമുണ്ടാവും.
'സാമി'യുടെ രണ്ടാംഭാഗം 'സാമി സ്‌ക്വയർ', ഗൗതം മേനോന്റെ 'ധ്രുവനച്ചത്തിരം' എന്നിവയാണ് വിക്രത്തിന് 'കർണ'യ്ക്ക് മുൻപ് ചിത്രീകരണം പൂർത്തിയാക്കേണ്ട ചിത്രങ്ങൾ.