മയ്യഴി: മാഹി സെന്റ് തെരേസാ തീർത്ഥാടനകേന്ദ്രത്തിലെ വിശുദ്ധ അമ്മ ത്രേസ്യായുടെ 18 ദിവസം നീളുന്ന തിരുനാൾ ഉത്സവം ഒക്ടോബർ അഞ്ചു മുതൽ 22 വരെ ആഘോഷിക്കും. കോവിഡ് പ്രോട്ടോകോൾ പാലിച്ചും സർക്കാർ നിർദേശങ്ങൾ അനുസരിച്ചുമാണ് തിരുനാൾ നടത്തുക. പാരിഷ് കൗൺസിലിന്റെ കീഴിൽ രൂപവത്കരിച്ച തിരുനാൾ കമ്മിറ്റിയാണ് ആഘോഷത്തിന് നേതൃത്വം നൽകുകയെന്ന് ഇടവക വികാരി ഫാദർ വിൻസെന്റ് പുളിക്കൽ അറിയിച്ചു.

തെരുനാളിന്റെ മുന്നോടിയായി ആഘോഷ കമ്മിറ്റിയുടെ യും പൊലിസ് സർക്കാർ പ്രതിനിധികളുടെയും കൂടിയാലോചനാ യോഗം ചേരും. കേരള - പുതുച്ചേരി സംസ്ഥാന ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും.