- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ: അപകടത്തിൽപ്പെട്ട കാറിൽ നിന്നും പൊലിസ് പിടിച്ചെടുത്തത് വന്മാഹി വിദേശമദ്യശേഖരം. കണ്ണപുരം യോഗശാല ക്കു സമീപം അപകടത്തിൽപ്പെട്ട കാറിലെ രഹസ്യഅറയിൽ നിന്നാണ് 90 കുപ്പി മാഹി മദ്യം പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി ചെറുകുന്ന് തറയിൽ നിന്നും ഇരിണാവിലേക്ക് പോകുന്ന കെ.എൽ-59-എസ് 4629 കാറിൽ കണ്ണപുരം യോഗശാലക്ക് സമീപംവച്ചാണ് അമിതവേഗത്തിൽ ഓടിച്ച കെ.എൽ-11 എക്യു-5513 എന്ന മഹീന്ദ്ര ക്സൈലോ കാറിടിച്ചത്.
അപകടം നടന്ന ഉടൻ തന്നെ ഈ കാറോടിച്ചിരുന്നവർ താക്കോലുമെടുത്ത് ഓടി രക്ഷപ്പെട്ടു. കണ്ണപുരം എസ്ഐ സി.ജി സാംസണിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം ക്രെയിനുപയോഗിച്ച് കാർ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി പരിശോധന നടത്തിയപ്പോഴാണ് മെൻസ് ചോയസ് എന്ന ബ്രാന്റിലുള്ള അഞ്ച് കെയിസ്-(90 കുപ്പി) മദ്യം കണ്ടെടുത്തത്. കാഞ്ഞങ്ങാട് മാവുങ്കാൽ സ്വദേശി സുജിത്താണ് ആർ.സി.ഉടമസ്ഥനെങ്കിലും മനു എന്നയാളാണ് കാർ ഓടിച്ചതെന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു. ഇവർക്കെതിരെകേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്നും പ്രതികളെ ഉടൻ അറസ്റ്റു ചെയ്യുമെന്ന് പൊലിസ്പറഞ്ഞു.