- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളാ പൊലീസിന്റെ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് ബിജെപിയും പോണ്ടിച്ചേരി പൊലീസിൽ വിശ്വാസമില്ലെന്ന് സിപിഎം; ഇരട്ട കൊലപാതക കേസ് അന്വേഷണം കേരളത്തിലും മാഹിയിലുമായതിനാൽ അന്വേഷണ സംഘം നേരിടുന്നത് കടുത്ത പ്രതിസന്ധി; ബാബുവിന്റെ കൊലയ്ക്ക് പിന്നിൽ പ്രഫഷനൽ കൊലയാളി സംഘമെന്ന് സൂചന
മാഹി: ഇരട്ട കൊലപാതക കേസ് കേരളത്തിലും മാഹിയിലുമായതിനാൽ അന്വേഷണ സംഘം ചില പ്രതിസന്ധികൾ നേരിടുന്നു. കൊലപാതകികളെ പിടികൂടുന്ന കാര്യത്തിൽ കേരളാ-പോണ്ടിച്ചേരി സർക്കാറുകളുടെ സഹകരണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും മുന്നോട്ട് പോവുക. കേരളാ പൊലീസിൽ വിശ്വാസമില്ലെന്ന് ബിജെപി.യും പോണ്ടിച്ചേരി പൊലീസിൽ വിശ്വാസമില്ലെന്ന് സിപിഎം. ഉം പ്രതികരിച്ചതോടെ കുറ്റമറ്റ രീതിയിൽ അന്വേഷണം മുന്നോട്ട് കൊണ്ടുപോവാൻ ഇരു സംസ്ഥാനങ്ങളുടേയും ആഭ്യന്തര വകുപ്പിന് കർശന നിലപാടെടുക്കേണ്ടി വരും. പള്ളൂരിലെ സിപിഎം ലോക്കൽ കമ്മിറ്റിയംഗം കണ്ണിപ്പൊയിൽ ബാബുവിന്റെ കൊലയ്ക്ക് പിന്നിൽ പ്രഫഷനൽ കൊലയാളി സംഘമെന്നാണ് അന്വേഷണസംഘത്തിനു സൂചന ലഭിച്ചു. ഈ കൊലപാതകത്തിന് പിന്നിൽ ഉന്നതതല ഗൂഢാലോചനയുണ്ടെന്ന നിഗമനവും അന്വേഷണ സംഘത്തിനുണ്ട്. എന്നാൽ പെരിങ്ങാടിയിലെ ആർഎസ്എസ് പ്രവർത്തകൻ കെ.പി. ഷമേജിന്റെ കൊലപാതകത്തിന് പിന്നിൽ പ്രാദേശിക സിപിഎം പ്രവർത്തകരാണെന്ന പ്രാഥമിക നിഗമനത്തിലാണ് അന്വേഷണ സംഘം. തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ് പള്ളൂർ കൊയ്യോടൻ ക്ഷേത്രത്തിനു സമീപത്തെ റോഡിൽ ബാ
മാഹി: ഇരട്ട കൊലപാതക കേസ് കേരളത്തിലും മാഹിയിലുമായതിനാൽ അന്വേഷണ സംഘം ചില പ്രതിസന്ധികൾ നേരിടുന്നു. കൊലപാതകികളെ പിടികൂടുന്ന കാര്യത്തിൽ കേരളാ-പോണ്ടിച്ചേരി സർക്കാറുകളുടെ സഹകരണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും മുന്നോട്ട് പോവുക. കേരളാ പൊലീസിൽ വിശ്വാസമില്ലെന്ന് ബിജെപി.യും പോണ്ടിച്ചേരി പൊലീസിൽ വിശ്വാസമില്ലെന്ന് സിപിഎം. ഉം പ്രതികരിച്ചതോടെ കുറ്റമറ്റ രീതിയിൽ അന്വേഷണം മുന്നോട്ട് കൊണ്ടുപോവാൻ ഇരു സംസ്ഥാനങ്ങളുടേയും ആഭ്യന്തര വകുപ്പിന് കർശന നിലപാടെടുക്കേണ്ടി വരും.
പള്ളൂരിലെ സിപിഎം ലോക്കൽ കമ്മിറ്റിയംഗം കണ്ണിപ്പൊയിൽ ബാബുവിന്റെ കൊലയ്ക്ക് പിന്നിൽ പ്രഫഷനൽ കൊലയാളി സംഘമെന്നാണ് അന്വേഷണസംഘത്തിനു സൂചന ലഭിച്ചു. ഈ കൊലപാതകത്തിന് പിന്നിൽ ഉന്നതതല ഗൂഢാലോചനയുണ്ടെന്ന നിഗമനവും അന്വേഷണ സംഘത്തിനുണ്ട്. എന്നാൽ പെരിങ്ങാടിയിലെ ആർഎസ്എസ് പ്രവർത്തകൻ കെ.പി. ഷമേജിന്റെ കൊലപാതകത്തിന് പിന്നിൽ പ്രാദേശിക സിപിഎം പ്രവർത്തകരാണെന്ന പ്രാഥമിക നിഗമനത്തിലാണ് അന്വേഷണ സംഘം. തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ് പള്ളൂർ കൊയ്യോടൻ ക്ഷേത്രത്തിനു സമീപത്തെ റോഡിൽ ബാബു വെട്ടേറ്റു മരിച്ചത്.
ബാബു കൊല്ലപ്പെട്ട് അരമണിക്കൂറിനകം ന്യൂമാഹിയിൽ ഷമേജും ആക്രമിക്കപ്പെടുകയും പിന്നീട് മരണം സംഭവിക്കുകയും ചെയ്തു. ബാബു കൊല്ലപ്പെട്ട സംഭവത്തിന്റെ തിരിച്ചടിയാണ് ഷമേജിന്റെ കൊലപാതകമെന്നാണ് എഫ്‌ഐആറിലുള്ളത്. ഉന്നതതല ഗൂഢാലോചന നടത്തി ഷമേജിനെ കൊലപ്പെടുത്താനുള്ള സമയം ലഭിക്കാനിടയില്ലെന്നതാണ് ഈ കൊലയിൽ പ്രാദേശിക സിപിഎം പ്രവർത്തകരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താൻ പ്രേരിപ്പിക്കുന്നത്.
ഇക്കാരണത്താൽ പരിസര പ്രദേശങ്ങളിലെ പ്രവർത്തകരെ പ്രധാനമായും കേന്ദ്രീകരിച്ചാണ് തലശേരി സിഐ . പ്രേമചന്ദ്രന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നത്. ഇരട്ടക്കൊലപാതകങ്ങൾ നടന്നിട്ട് നാലുദിവസം കഴിഞ്ഞിട്ടും ആരെയും പിടികൂടാനാവാത്ത പൊലീസന്റെ നിലപാട് കടുത്ത വിമർശനം ക്ഷണിച്ചു വരുത്തിയിരിക്കയാണ്. സിപിഎം നേതാവ് കണ്ണിപ്പൊയിൽ ബാബുവിന്റെ കൊലപാതകം അന്വേഷിക്കുന്ന സീനിയർ പൊലീസ് സൂപ്രണ്ട് അപൂർവ ഗുപ്ത അന്വേഷണം ശരിയായ ദിശയിൽ നടക്കുന്നുണ്ടെന്നും പ്രതികളെകുറിച്ച് ചില സൂചനകൾ ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയെങ്കിലും ആരെയും പിടികൂടിയിട്ടില്ല.
ബാബുവിന്റെ കൊലപാതകത്തിൽ പ്രദേശവാസികളേയും ചില ക്വട്ടേഷൻ സംഘങ്ങളേയും കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ടെങ്കിലും പള്ളൂർ മേഖലയിലെ സിപിഎം. ബിജെപി. പ്രവർത്തകർ അപ്രത്യക്ഷരായിരിക്കയാണ്. സജീവ രാഷ്ട്രീയ പ്രവർത്തകർ ഒളിവിൽ പോയ്ത് പൊലീസിനെ കുഴക്കുകയാണ്്.രാഷ്ട്രീയ കൊലപാതക കേസന്വേഷണം കേരള പൊലീസുമായി സഹകരിച്ചു മുന്നോട്ട് പോവുകയാണ്.