- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാഹിയിൽ വിവാഹ തട്ടിപ്പിന് യുവാവിന് തടവും പിഴയും ശിക്ഷ; അമ്മയെ വെറുതെ വിട്ട് കോടതി; ശിക്ഷിച്ചത് കോഴിക്കോടുകാരൻ പി മനോജ് കുമാറിനെ
തലശേരി: മാഹിയിലും കേരളത്തിലുമായി വിവാഹ തട്ടിപ്പു നടത്തിയ യുവാവിനെ മാഹി കോടതി ശിക്ഷിച്ചു. കുന്ദമംഗലം സ്വദേശിയും കോഴിക്കോട് ഫാറൂക്ക് നല്ലൂർ പുൽപറമ്പിൽ വാടക വീട്ടിൽ താമസക്കാരനുമായ പി. മനോജ് കുമാറിനെയോണ് കോടതി നാലു മാസം തടവിനും ആയിരം രൂപ പിഴയടക്കാനും ശിക്ഷിച്ചത്.
മാഹി പന്തക്കൽ സ്വദേശിനിയെ കബളിപ്പിച്ച് വിവാഹ തട്ടിപ്പു നടത്തിയ കേസിലാണ് മനോജ് കുമാറിനെ 20 21 ജനുവരി അഞ്ചിന് അറസ്റ്റിലായത് ഇയാൾക്ക് സഹായിയായി പ്രവർത്തിച്ച അമ്മ ഉമാദേവിയെ (80) കുറ്റക്കാരിയില്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. പ്രൊസിക്യൂഷനു വേണ്ടി അഡ്വ.പി കെ വത്സരാജ് ഹാജരായി.
Next Story