- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഹീന്ദ്ര ഫിനാൻസ് അറ്റാദായം 353 കോടി രൂപയിലെത്തി
കൊച്ചി: സെപ്റ്റംബറിലവസാനിച്ച രണ്ടാം ക്വാർട്ടറിൽ മഹീന്ദ്ര ഫിനാൻസ് ലിമിറ്റഡിന്റെ സഞ്ചിത അറ്റാദായം മുൻവർഷമിതേ കാലയളവിലേതിനേക്കാൾ 34 ശതമാനം വർധനയോടെ 353 കോടി രൂപയിലെത്തി. മുൻവർഷം അറ്റാദായം 264 കോടി രൂപയായിരുന്നു.മഹീന്ദ്ര ഫിനാൻസിന്റെ മാത്രം അറ്റാദായം 21 ശതമാനം വർധനയോടെ 304 കോടി രൂപയിലും വരുമാനം 4 ശതമാനം വർധനയോടെ 2650 കോടി രൂപയിലുമെത്തി.
ഈ കാലയളവിൽ കമ്പനിയുടെ വരുമാനം 5 ശതമാനം വർധനയോടെ 2936 കോടി രൂപയിൽനിന്ന് 3071 കോടി രൂപയിലേക്ക് ഉയർന്നു.ഗ്രാമീണ, അർധനഗരങ്ങളിൽ കൂടുതലായി പ്രവർത്തിക്കുന്ന കമ്പനിയുടെ വകയിരുത്തൽ കോവിഡ് 19 മഹാമാരിയെത്തുടർന്ന് 282 കോടി രൂപയിലേക്ക് ഉയർന്നു. എങ്കിലും നെറ്റ് എൻപിഎ സെപ്റ്റംബരിൽ 4.7 ശതമാനമാണ്. മുൻവർഷമിതേ കാലയളവിലിത് 6.4 ശതമാനമായിരുന്നു.
കമ്പനിയുടെ മൂലധന പര്യാപ്തത അനുപാദം 25.1 ശതമാനമാണ്. മഹീന്ദ്ര ഫിനാൻസ് മാത്രമായി മാനേജ് ചെയ്യുന്ന ആസ്തി 6.9 ശതമാനം വർധനയോടെ 81,682 കോടി രൂപയിലെത്തി. വർധന 12 ശതമാനം. കമ്പനിക്ക് 6.9 ദശലക്ഷം ഇടപാടുകാരാണുള്ളത്.