തിരുവനന്തപുരം: പിണറായി വിജയൻ 20ന് സത്യപ്രതിജ്ഞ ചെയ്യുന്ന തരത്തിലേക്ക് മന്ത്രിസഭാ രൂപീകരണം വൈകിയത് ജ്യോതിഷ വിധി പ്രകാരമെന്ന് റിപ്പോർട്ട് ചെയ്തത് ആർഎസ്എസ് പത്രമായ ജന്മഭൂമി ആണ്. ഇതിനെ പരിഹാസ മറുപടിയോടെ മുഖ്യമന്ത്രി തള്ളി കളഞ്ഞു. സാധാരണ ചടങ്ങുകൾക്കാണ് രാശി നിരത്തി ഫലപ്രവചനം. പിണറായി വിജയന്റെ കാര്യത്തിൽ ചടങ്ങിന് ശേഷം രാശി നോക്കി ഫലം പ്രവചിക്കുന്നവരും ഉണ്ട്. സത്യപ്രതിജ്ഞയ്ക്ക് മുഹൂർത്തം കുറിക്കപ്പെട്ടതാണെങ്കിൽ വിധാതാവ് 'ദൈവജ്ഞന്റെ കണ്ണ് കെട്ടി' എന്ന് പറയുന്നതാകും ശരി....-എന്നാണ് പുതിയ പ്രവചന സാരം.

ജ്യോതിഷത്തിൽ തഞ്ചാവൂരിലെ സർവ്വകലാശാലയിൽ നിന്ന് എംഎ നേടിയ മഹേന്ദ്രകുമാർ പി എസാണ് ഈ ചർച്ചയ്ക്ക് തുടക്കമിടുന്നത്. അസുരനെ ഹനിക്കാൻ ദേവൻ അവതരിക്കണമെന്നില്ല... ലവൻ അമിതാത്മ വിശ്വാസത്തിൽ ആറാടി നിൽക്കുമ്പോ അസൂയ മൂത്ത കൂടെയുള്ള ഒരുവൻ തന്നെ ഒറ്റിക്കോളും ?? കേരളത്തിലെ പ്രതിപക്ഷ പാർട്ടികൾ ഒന്നിലും അല്ല വിശ്വാസം... ഈ മുഹൂർത്തത്തിൽ മാത്രമാണ് പ്രതീക്ഷ ??-ഇങ്ങനെയാണ് രാശി പ്രവചനം മഹേന്ദ്രകുമാർ അവസാനിപ്പിക്കുന്നത്. ഇതിൽ തന്നെ ഇടുതപക്ഷ വിരുദ്ധ രാഷ്ട്രീയമാണ് മഹേന്ദ്ര കുമാറിന്റേതെന്നും വായിച്ചെടുക്കാം.

ഏതായാലും മഹേന്ദ്രകുമാറിന്റെ പോസ്റ്റിന് താഴേയും ജ്യോത്സ്യന്മാർ അഭിപ്രായവുമായി എത്തുന്നു. സത്യപ്രതിജ്ഞയ്ക്ക് തൊട്ടു പിന്നാലെയാണ് മഹേന്ദ്ര കുമാർ പോസറ്റിട്ടത്. നൈര്യത മുഹൂർത്തമല്ല; വാരുണ മുഹൂർത്തത്തിലാണ് സത്യപ്രതിജ്ഞ നടന്നത്. ഇത് കൃഷി, കുളം എന്നിവയുടെ ആരംഭത്തിന് അനുകൂലമായ മുഹൂർത്തമാണ്; സത്യപ്രതിജ്ഞയ്ക്ക് അനുകൂലമല്ലെന്ന കമന്റും ഈ പോസ്റ്റിന് താഴെയുണ്ട്. സത്യം... ഈ സമയം ആരു പറഞ്ഞു കൊടുത്തത് ആയാലും പണിയാണ്... ഇന്നത്തെ ദിവസം തിരഞ്ഞെടുത്തതും പണിയാണ്... ജയിച്ചു വന്നപ്പോൾ കുറിച്ച ഫലം പന്നി കരണം ആണ്... ഇവർക്ക് താങ്ങാൻ പറ്റില്ല... അത്രയ്ക്ക് പണി കിട്ടും-ഇതാണ് മറ്റൊരു കമന്റ്.

മഹേന്ദ്രകുമാർ പി എസിന്റെ പ്രവചനം ഇങ്ങനെ

സത്യപ്രതിജ്ഞയ്ക്ക് മുഹൂർത്തം കുറിക്കപ്പെട്ടതാണെങ്കിൽ വിധാതാവ് 'ദൈവജ്ഞന്റെ കണ്ണ് കെട്ടി' എന്ന് പറയുന്നതാകും ശരി....
പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്തത് 3.33 pm ന്...
പാപദൃഷ്ടിയുള്ള, ( അതും അഷ്ടമാധിപനായ കുജന്റെ ദൃഷ്ടിയുള്ള ) കന്നി ലഗ്‌നം
'അസദ് ദൃഷ്ടാ ....'
നിരൃതി നാമ മുഹൂർത്തം (നല്ല കാര്യങ്ങൾക്ക് എടുക്കാറില്ല )
സൂര്യന്റെ കാലഹോര ( അതിൽ തെറ്റില്ല )
ലഗ്‌നാത് 6 ലെ വ്യാഴം, 12 ലെ ചന്ദ്രൻ ഒക്കെ കൂടി പൊരിക്കും..??
6/8/12 ൽ ചന്ദ്രൻ പാടില്ല
' രിഫ : ഷഷ്ഠാഷ്ടമ സ്ഥാനൈ
വർജ്ജനീയസ്തഥാ ശശീ ' ,
' ഷഷ്ഠാഷ്ടമ അന്ത്യേന്ദു: '

5 ൽ ശനി വരുന്നതായ അല്ലെങ്കിൽ 6/8 ൽ വ്യാഴം വരുന്നതായ ലഗ്‌നം മുഹൂർത്ത വിഷയത്തിൽ ഉപേക്ഷിക്കാൻ വരെ പറയുന്നുണ്ട് ...ഭാഗ്യം ഇവിടെ രണ്ടും ഉണ്ട്...??????
മുഹൂർത്ത വേളയിലെ ഷഡ്ബലം ചിന്തിച്ചാൽ ദുരിതപതി സൂര്യനും അഷ്ടമാധിപൻ ചൊവ്വയ്ക്കും (നാശം വരുത്തുന്നവൻ ) കടുത്ത ബലം....ബലം വേണ്ട ലഗ്‌നപതി ബുധനും ലാഭപതി ചന്ദ്രനും ബലക്കുറവ്..
പോരാത്തതിന് രിക്താതിഥിയും ശലാകാവേധവും ( കോടതി കേറി നിരങ്ങാൻ ശലാകാവേധം ബെസ്റ്റാ ??)

അതൊക്കെ പോട്ടെ...
ഇന്നുച്ചയ്ക്ക് 12.08 മുതൽ 1.30 വരെയുള്ള സമയം അതിശ്രേഷ്ഠമായിരുന്നുവല്ലോ
' ചിങ്ങ ലഗ്‌നം ' : വലിച്ചിറക്കിയാലും വീഴാത്ത തരം ഗ്രഹസ്ഥിതിയും ??
അത് കുറിക്കാതിരിക്കാൻ മാത്രം ജ്യോത്സ്യന് പിണറായിയോട് എന്തേലും വൈരാഗ്യം ??
4.03 Pm കഴിഞ്ഞാൽ വരുന്ന തുലാം ലഗ്‌ന വേളയും നന്നായിരുന്നു..(കന്നിയേക്കാൾ )
ചുരുക്കത്തിൽ പിണറായിയെ തേച്ചൊട്ടിക്കുന്ന മുഹൂർത്തം ??
മുഹൂർത്തം നോക്കിയില്ലാ എന്ന് വാദിക്കണ്ട..??

രാഹുകാലം കൃത്യമായി കഴിച്ചെടുത്ത മുഹൂർത്തമാണ്... സാധാരണ വ്യാഴാഴ്ച 1.30 pm - 3 pm വരെയാണ് രാഹുകാലം . ( ഉദയം & അസ്തമയം 6 മണിക്ക് എങ്കിൽ മാത്രം ) ഉദയാസ്തമനങ്ങളിലെ അന്തരം വച്ച് ഇന്നത്തെ രാഹുകാലം 3.24 pm വരെയുണ്ട് ... 3.30 ന് ചടങ്ങ് വച്ചതു തന്നെ ജ്യോതിഷോപദേശം മൂലമാകാനേ തരമുള്ളൂ...പോരാത്തത്തിന് ചന്ദ്രന് പാപബന്ധം വരാത്ത എന്നാൽ വ്യാഴദൃഷ്ടി വരുന്ന ദിവസം നോക്കിയെടുത്തു...

പകലിനെ 5 ആയി ഭാഗിച്ച് അതിൽ ആദ്യ 3 ഭാഗം പ്രാഹ്നം, പൂർവ്വാഹ്നം, മദ്ധ്യാഹ്നങ്ങൾ മുഹൂർത്താദികൾക്ക് എടുക്കുകയും ശേഷം വരുന്ന അപരാഹ്നം, സായാഹ്നം പൊതുവെ ഒഴിവാക്കാറാണ് പതിവ്....ചില അത്യാവശ്യഘട്ടങ്ങളിൽ ചില കാര്യങ്ങൾക്ക് മാത്രം സായാഹ്നം സ്വീകരിക്കാറുണ്ടെങ്കിലും 'അപരാഹ്നം ' ഒഴിവാക്കാറുണ്ട്... ഇന്ന് അപരാഹ്നം 1.30 pm to 4 pm ??....ങ്ഹാ 'അപര' ക്രിയ ആയതുകൊണ്ട് സാരമില്ല ??

എന്തായാലും കളി നമുക്ക് സ്‌ക്രീനിൽ കാണാം... ഇത്തവണ പണി രായാവിന് മാത്രമല്ല സചിവന്മാർക്കും സിൽബന്തികൾക്കും സകലവിദൂഷകന്മാർക്കും കിട്ടുന്ന ലക്ഷണമാണ്...
പ്രാർത്ഥിക്കാം ധർമ്മവിജയത്തിനായ്??

കേരളത്തിന് ഒന്നും സംഭവിക്കാതിരിക്കട്ടെ...??
അസുരനെ ഹനിക്കാൻ ദേവൻ അവതരിക്കണമെന്നില്ല...ലവൻ അമിതാത്മവിശ്വാസത്തിൽ ആറാടി നിൽക്കുമ്പോ അസൂയ മൂത്ത കൂടെയുള്ള ഒരുവൻ തന്നെ ഒറ്റിക്കോളും ??
NB : കേരളത്തിലെ പ്രതിപക്ഷ പാർട്ടികൾ ഒന്നിലും അല്ല വിശ്വാസം...
ഈ മുഹൂർത്തത്തിൽ മാത്രമാണ് പ്രതീക്ഷ ??