- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയമം തെറ്റിച്ച് ബൈക്കിൽ നമ്പർ പതിപ്പിച്ചു; ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ എം എസ് ധോണിക്ക് റാഞ്ചി പൊലീസിന്റെ പിഴശിക്ഷ
റാഞ്ചി: നിയമം അനുശാസിക്കുംവിധം ബൈക്കിന്റെ രജിസ്‌ട്രേഷൻ നമ്പർ പതിക്കാത്തതിന് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ എം എസ് ധോണിക്ക് റാഞ്ചി പൊലീസ് പിഴയിട്ടു. ഗതാഗത നിയമം പാലിക്കാത്തതിന് ധോണിക്ക് 450 രൂപയാണ് പിഴയിട്ടത്. ശരിയാം വണ്ണംകാണത്തക്ക രീതിയിൽ നമ്പർ പ്ലേറ്റ് പതിക്കാത്തതിനാണ് നടപടി. കഴിഞ്ഞ ദിവസം ധോണി തന്റെ ബുള്ളറ്റിൽ റാഞ്ചിയിൽ മൂന്നു മ
റാഞ്ചി: നിയമം അനുശാസിക്കുംവിധം ബൈക്കിന്റെ രജിസ്‌ട്രേഷൻ നമ്പർ പതിക്കാത്തതിന് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ എം എസ് ധോണിക്ക് റാഞ്ചി പൊലീസ് പിഴയിട്ടു. ഗതാഗത നിയമം പാലിക്കാത്തതിന് ധോണിക്ക് 450 രൂപയാണ് പിഴയിട്ടത്.
ശരിയാം വണ്ണംകാണത്തക്ക രീതിയിൽ നമ്പർ പ്ലേറ്റ് പതിക്കാത്തതിനാണ് നടപടി. കഴിഞ്ഞ ദിവസം ധോണി തന്റെ ബുള്ളറ്റിൽ റാഞ്ചിയിൽ മൂന്നു മണിക്കൂറോളം ചുറ്റിയടിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങൾ പരിശോധിച്ചാണ് പൊലീസ് നടപടി.
ഐപിഎലിനു മുമ്പ് സ്വന്തം ബൈക്കിൽ നാടു ചുറ്റിക്കാണാൻ ഇറങ്ങിയപ്പോഴാണ് ധോണിക്കു പണികിട്ടിയത്. ബുള്ളറ്റിന്റെ നമ്പർ പ്ലേറ്റ് വണ്ടിയുടെ മഡ്ഗാർഡിന്റെ സൈഡിൽ ശ്രദ്ധയിൽ പെടാത്ത രീതിയിലാണ് ഘടിപ്പിച്ചിരുന്നത്. ഇത് സാങ്കേതികമായി കുറ്റകരമാണെന്ന് പൊലീസ് പറഞ്ഞു.
കാണപ്പെടാത്ത രീതിയിൽ നമ്പർ പ്ലേറ്റ് ഘടിപ്പിക്കുന്നതിനെതിരെയും, നമ്പർ പ്ലേറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നതിനെതിരെയും റാഞ്ചി പൊലീസ് കഴിഞ്ഞ മാസം ബോധവത്കരണം നടത്തിയിരുന്നു. ധോണി ഒരു സെലിബ്രിറ്റി ആയതിനാലാണ് പിഴ ഈടാക്കിയതെന്നും പൊലീസ് പറഞ്ഞു.
ധോണിയുടെ വീട്ടിലേക്ക് അയച്ച നോട്ടീസ് കൈപ്പറ്റിയതിനെ തുടർന്ന് പിതാവ് പാൻ സിങ്ങാണ് പിഴയടച്ചത്. ഇരുചക്ര വാഹനപ്രേമിയായ ധോണിയുടെ കയ്യിൽ ഇല്ലാത്ത ബൈക്കുകൾ ചുരുക്കമാണ്. ഡ്യുക്കാട്ടി, ഹാർലി ഡേവിസൺ, റോയൽ എൻഫീൽഡ്, കവാസാക്കി ഇസഡ് എക്‌സ് നിൻജ തുടങ്ങിയവയെല്ലാം ധോണിക്കു സ്വന്തമായുണ്ട്.