- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അതെ ആലിയയും രൺബീറും പ്രണയത്തിലാണ്, അത് മനസിലാക്കാൻ ജീനിയസാവേണ്ട കാര്യമില്ല'; ബോളിവുഡ് പ്രണയ ജോഡികളെ പറ്റിയുള്ള ഗോസിപ്പുകൾക്ക് വിട; പ്രണയം ഔദ്യോഗികമായി സ്ഥിരീകരിച്ച് ആലിയയുടെ പിതാവ് മഹേഷ് ഭട്ട് ; രൺബീറിനെ ഇഷ്ടമാണെന്നും അയാൾ നല്ലൊരു വ്യക്തിയാണെന്നും മഹേഷ്
മുംബൈ: ബോളിവുഡിലെ താരജോഡികളായ ആലിയ ഭട്ടും രൺബീർ കപൂറും തമ്മിൽ പ്രണയത്തിലാണ് എന്നത് നാളുകളായി ഗോസിപ്പ് കോളങ്ങളിലും സമൂഹ മാധ്യമങ്ങളിലും നിറഞ്ഞ് നിന്നിരുന്ന ഒന്നായിരുന്നു. ഇത് സത്യമാണോ എന്ന് പല തവണ താരങ്ങളോട് ചോദ്യമുയർന്നിട്ടും ഉത്തരവും ലഭിച്ചില്ല. എന്നാലിപ്പോൾ ഇതിന് ഔദ്യോഗിക സ്ഥിരീകരണവുമായി ആലിയയുടെ പിതാവ് മഹേഷ് ഭട്ടാണ് രംഗത്തെത്തിയത്. ഇവർ പ്രണയത്തിലാണെന്ന് പാപ്പരാസികൾ പറഞ്ഞുണ്ടാക്കുന്നുവെന്നായിരുന്നു ആദ്യം പ്രചരിച്ചിരുന്ന വാർത്ത. മാത്രമല്ല ഇതിന് പിന്നാലെ ആലിയയുമായുള്ള പ്രണയത്തെക്കുറിച്ച് രൺബീർ മനസ്സ് തുറന്നിരുന്നുവെങ്കിലും ആലിയ ഇതുവരെ ഇതിനെക്കുറിച്ച് ഒന്നും സംസാരിച്ചിരുന്നില്ല. ആലിയയുടെ പിതാവ് മഹേഷ് ഭട്ട് ഇപ്പോൾ രൺബീർ-ആലിയ പ്രണയത്തിൽ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ഇപ്പോൾ. ദി ടെലഗ്രാഫിന് നൽകിയ അഭിമുഖത്തിലാണ് മകളും രൺബീറും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് മഹേഷ് ഭട്ട് വ്യക്തമാക്കിയത്. 'അതെ, അവർ പ്രണയത്തിലാണ്. അത് മനസ്സിലാക്കാൻ ഒരു ജീനിയസ് ആവേണ്ട കാര്യമില്ല. എനിക്ക് രൺബീറിനെ ഇഷ്ടമാണ്. അയാൾ
മുംബൈ: ബോളിവുഡിലെ താരജോഡികളായ ആലിയ ഭട്ടും രൺബീർ കപൂറും തമ്മിൽ പ്രണയത്തിലാണ് എന്നത് നാളുകളായി ഗോസിപ്പ് കോളങ്ങളിലും സമൂഹ മാധ്യമങ്ങളിലും നിറഞ്ഞ് നിന്നിരുന്ന ഒന്നായിരുന്നു. ഇത് സത്യമാണോ എന്ന് പല തവണ താരങ്ങളോട് ചോദ്യമുയർന്നിട്ടും ഉത്തരവും ലഭിച്ചില്ല. എന്നാലിപ്പോൾ ഇതിന് ഔദ്യോഗിക സ്ഥിരീകരണവുമായി ആലിയയുടെ പിതാവ് മഹേഷ് ഭട്ടാണ് രംഗത്തെത്തിയത്.
ഇവർ പ്രണയത്തിലാണെന്ന് പാപ്പരാസികൾ പറഞ്ഞുണ്ടാക്കുന്നുവെന്നായിരുന്നു ആദ്യം പ്രചരിച്ചിരുന്ന വാർത്ത. മാത്രമല്ല ഇതിന് പിന്നാലെ ആലിയയുമായുള്ള പ്രണയത്തെക്കുറിച്ച് രൺബീർ മനസ്സ് തുറന്നിരുന്നുവെങ്കിലും ആലിയ ഇതുവരെ ഇതിനെക്കുറിച്ച് ഒന്നും സംസാരിച്ചിരുന്നില്ല.
ആലിയയുടെ പിതാവ് മഹേഷ് ഭട്ട് ഇപ്പോൾ രൺബീർ-ആലിയ പ്രണയത്തിൽ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ഇപ്പോൾ. ദി ടെലഗ്രാഫിന് നൽകിയ അഭിമുഖത്തിലാണ് മകളും രൺബീറും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് മഹേഷ് ഭട്ട് വ്യക്തമാക്കിയത്. 'അതെ, അവർ പ്രണയത്തിലാണ്. അത് മനസ്സിലാക്കാൻ ഒരു ജീനിയസ് ആവേണ്ട കാര്യമില്ല. എനിക്ക് രൺബീറിനെ ഇഷ്ടമാണ്. അയാൾ നല്ലൊരു വ്യക്തിയാണ്'- മഹേഷ് ഭട്ട് പറഞ്ഞു.
രൺബീർ-ആലിയ വിവാഹ അഭ്യൂഹങ്ങളെക്കുറിച്ചും മഹഷ് ഭട്ട് പ്രതികരിച്ചു. 'വിവാഹത്തെക്കുറിച്ച് തീരുമാനിക്കേണ്ടത് അവരാണ്. അത് എപ്പോൾ നടക്കുമെന്ന് എനിക്ക് പറയാൻ ആകില്ല. നമുക്ക് കാത്തിരിക്കാം'. സോനം കപൂറിന്റെ വിവാഹ പാർട്ടിക്ക് രൺബീറും ആലിയയും ഒരുമിച്ച് എത്തിയതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവന്നത്.
രൺബീറും ആലിയയും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് ബ്രഹ്മാസ്ത്ര. ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് ഇരുവരും തമ്മിൽ പ്രണയത്തിലായത്. 2019ലാണ് ചിത്രം റിലീസിനെത്തുന്നത്.