- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അച്ഛനൊപ്പം സർപ്പ യജ്ഞങ്ങളിൽ നാലാം ക്ലാസിൽ തുടങ്ങിയ യാത്ര; ഇതുവരെ പാമ്പു കടിയേൽക്കാത്ത പരിചയ മികവ്; മുട്ടകൾ വിരഞ്ഞെത്തിയ 36 പെരുമ്പാമ്പിനേയും അമ്മയേയും കാട്ടിൽ എത്തിച്ച പരിസ്ഥിതി ബോധം; ഡമ്മി പരീക്ഷണത്തിൽ സൂരജിനെ കുടുക്കിയതും മവീഷിന്റെ മികവ്; ഉത്രക്കൊലക്കേസിനെ പ്രബന്ധമാക്കാൻ തീരുമാനം; അഞ്ചലിലെ കൊലപാതകം പഠന വിഷയമാകും
കൊല്ലം: ഉത്രകൊലക്കേസിനെ ആധാരാമാക്കി സയൻസ് പ്രബന്ധം തയ്യാറാക്കുന്നു. കേരള പൊലീസാണ് ഇതിന് മുൻകൈ എടുത്തിട്ടുള്ളത്. കേസിലെ പ്രധാന സാക്ഷികളിലൊരാളും മഹീന്ദ്ര വൈൽഡ് ലൈഫ് ഫൗണ്ടേഷൻ ചെയർമാനുമായ മവീഷും അന്വേഷണവുമായി ബന്ധപ്പെട്ട് രൂപീകരിച്ചിരുന്ന വിദഗ്ധസമിതിയിലെ അംഗങ്ങളും ചേർന്നാണ് പ്രബന്ധം തയ്യാറാക്കുന്നത്.
ഇതിനുള്ള പ്രാരംഭപ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇത് വ്യാപകമായി അറിയേണ്ടതും ചർച്ചചെയ്യപ്പെടേണ്ടതുമായ വിഷയമാണെന്നും അതിനാൽ ഏതെങ്കിലും അന്താരാഷ്ട്ര സയൻസ് ജേർണലിൽ പ്രബന്ധം പ്രസിദ്ധീകരിക്കുന്നതായിരിക്കും ഉചിതമാവുമെന്നുമാണ് പിന്നണി പ്രവർത്തകരുടെ കണക്കുകൂട്ടൽ. അറിയപ്പെടുന്ന ഹെപ്പറ്റോളജിസ്റ്റാണ് (ഉരഗങ്ങളെക്കുറിച്ച് പഠിക്കുന്നയാൾ) മവീഷ്. യു.എ.ഇ.യിലെ അക്വാറ്റിക് ടീമിൽ സുവോളജിസ്റ്റുമാണ്. മംഗളൂരു സർവകലാശാലയിൽനിന്ന് എം.എസ് സി. എർത്ത് സയൻസ് ആൻഡ് റിസോഴ്സ് മാനേജ്മെന്റിൽ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്.
ഉത്രയെ ഭർത്താവ് സൂരജ് മൂർഖനെക്കൊണ്ട് കടിപ്പിച്ച് കൊല്ലുകയായിരുന്നെന്നാണ് പൊലീസ് കേസ്സ്. സൂരജ് റിമാന്റിലാണ്. ഈ കേസ്സിൽ നിർണ്ണയകമായത് ഡമ്മിപരീക്ഷണമായിരുന്നു. ഇതാണ്് പ്രബന്ധം തയ്യാറാക്കുന്നതിന് മുൻകൈ എടുക്കാൻ പൊലീസിന് ചോദനമായത്. 9 വയസ്സുമുതൽ വിഷപാമ്പുകളുമായി സമ്പർക്കം പുലർത്തിയിരുന്നതും ഈ രംഗത്തുള്ള ഇതുവരെയുള്ള പ്രാഗത്ഭ്യവുമാണ് മവീഷിന് ഡമ്മീപരീക്ഷണത്തിൽ പങ്കാളിയാലവുന്നതിന് തുണയായത്.
പിതാവ് മഹേന്ദ്ര നടത്തിയരുന്ന സർപ്പയജ്ഞങ്ങളിൽ നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ മുതൽ മവീഷ് പങ്കെടുത്തിട്ടുണ്ട്. വേനൽക്കാല അവധി സമയങ്ങളിൽ വിദേശ രാജ്യങ്ങളിലും രാജ്യത്തിന്റെ പലഭാഗങ്ങളിലുമായി നടന്ന പിതാവിന്റെ സർപ്പയജ്ഞപരിപാടികളിൽ പങ്കാളിയായിരുന്നു. വളർന്നപ്പോൾ പക്ഷികളും മൃഗങ്ങളും എല്ലാം ഇഷ്ടക്കാരായി. പഠനവും ആ വഴിക്കായി. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ കരാർ അടിസ്ഥാനത്തിൽ എൻവോയ്മെന്റ് സയൻസിൽ ഒരുവർഷം അിസ്റ്റന്റ് പ്രൊസ്സറായി ജോലി ചെയ്തിട്ടുമുണ്ട്.
നേപ്പാളിലും ഗൾഫിലും ഈ മേഖലയുമായി ബന്ധപ്പെട്ടുള്ള ജോലികൾ ചെയ്തിട്ടുമുണ്ട്. വനംവകുപ്പിന് കീഴിൽ പാമ്പുപിടുത്തത്തിന് ലൈസൻസ് നേടിയവരിൽ വലിയൊരു വിഭാഗത്തിന് പാമ്പുപിടുത്തത്തിൽ പരിശീനം നൽകിയതും മവീഷാണ്. വിഷ പാമ്പുകളുമായി ഇടപഴകാൻ തുടങ്ങിയിട്ട് ദശാബ്ദങ്ങളായിട്ടും ഇതുവരെ കടിയേൽക്കാത്ത പ്രവർത്തി പരിചയവും ഡമ്മീപരീക്ഷണിന്റെ ചുമതല മാവീഷിന്റെ ചുമലിൽ വന്നുചേരുന്നതിന് കാരണമായി.
കൊല്ലം ജില്ലാ സെഷൻസ് കോടതിയിലാണ് കേസിന്റെ വിചാരണ നടന്നുവരുന്നത്.കഴിഞ്ഞ ഓഗസ്റ്റിലാണ് കുറ്റപത്രം സമർപ്പിച്ചത്. കഴിഞ്ഞ മെയ് 7-നാണ് കൊല്ലം അഞ്ചലിലെ വീട്ടിൽ ഉത്ര പാമ്പുകടിയേറ്റ് മരിച്ചത്. ഭർത്താവ് സൂരജ് മൂർഖനെക്കൊണ്ട് കടിപ്പിച്ച് കൊല്ലുകയായിരുന്നെന്നാണ് പൊലീസ് കേസ്സ്. കേരള പൊലീസിന്റെ കേസന്വേഷണ ചരിത്രത്തിൽ തന്നെ ആദ്യമായി ഉത്രകൊലചെയ്യപ്പെട്ട സംഭവത്തിലാണ് കേസ്സിൽ ഏറ്റവും നിർണ്ണായകമെന്ന് പൊലീസ് തന്നെ വിശേഷിപ്പിച്ചിട്ടുള്ള ഡമ്മിപീക്ഷണം നടക്കുന്നത്. ഇത്തരത്തിലൊരുഡമ്മി പരീക്ഷണം മുമ്പ് എവിടെയെങ്കിലും നടന്നതായുള്ള റിപ്പോർട്ടുകൾ ഇതുവരെ പുറത്തുവന്നിട്ടില്ല.
വനംവകുപ്പിന്റെ അരിപ്പ ഫോറസ്റ്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരാഴ്ചയുടെ ഇടവേളയിൽ രണ്ട് ഘട്ടമായിട്ടാണ് ഡമ്മീപരീക്ഷണം നടന്നത്. ഉത്ര കിടന്നിരുന്ന മുറി അതെപടി സെറ്റിടുകയായിരുന്നു. ആദ്യഘട്ട പരീക്ഷണം ഏകദേശം 4 മണിക്കൂറോളം നീണ്ടുനിന്നു. ഈ പരീക്ഷണഫലങ്ങൾ അത്യപൂർവ്വമായ ഈ കൊലക്കേസ്സിൽ സൂരജിന്റെ പങ്കുറപ്പിക്കുന്ന പ്രധാനഘടകമായി. പൊലീസിന് പുറമെ വനം-റവന്യൂവകുപ്പ് ഉദ്യോഗസ്ഥരും ഡമ്മിപരീക്ഷണത്തിന് സാക്ഷികളായിരുന്നു.
അന്വേഷണത്തിന് മേൽനോട്ടം വഹിച്ചിരുന്ന അന്നത്തെ കൊല്ലം എസ് പി ഹരിശങ്കർ, സംഘാംഗങ്ങളായ ജില്ലാ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി അശോകൻ ഏ സി എഫ് അൻവർ ,പുനലൂർ തഹസീൽദാർ എന്നിവരാണ് പരീക്ഷണത്തിന് സാക്ഷികളായവരിൽ പ്രമുഖർ.പരീക്ഷണത്തിന് പാമ്പുകളെ എത്തിച്ചതും ഇവയെ ഉപയോഗിച്ച് പരീക്ഷണത്തിന് നേതൃത്വം നൽകിയതും മവീഷാണ്.പൊലീസ് ആവശ്യപ്പെട്ടതുപ്രകാരം വനംവകുപ്പ് മവീഷിന് ഡമ്മീപരീക്ഷണത്തിന് അനുമതി നൽകുകയായിരുന്നു.
കാസർകോട് പൈവളിഗെയിൽ പണി പുരോഗമിക്കുന്ന സൗരോർജ പ്ലാന്റിന്റെ പദ്ധതി പ്രദേശത്തു നിന്ന് 36 മുട്ടകളുമായി അടയിരിക്കുന്ന പെരുമ്പാമ്പിനെ കണ്ടെത്തിയത് നേരത്തെ വാർത്തകളിൽ എത്തിയിരുന്നു. മൂന്നാഴ്ച്ചോളം വനംവകുപ്പ് ഉദ്യോഗസ്ഥർ മുൻകൈയെടുത്തു സൗകര്യങ്ങൾ ഒരുക്കി. ഇതോടെ പരിസ്ഥിതി ദിനത്തിൽ പെരുംപാമ്പിൻ മുട്ടകൾ വിരിഞ്ഞു കാട്ടിലേക്ക് പറഞ്ഞയക്കുകയും ചെയ്തു. സൗരോർജ പദ്ധതിയുടെ നിർമ്മാണത്തിനു കുഴിയെടുക്കുമ്പോഴാണു തൊഴിലാളികൾ പെരുമ്പാമ്പ് മുട്ടയിട്ട് അടയിരിക്കുന്നതു കണ്ടത്. മുട്ടകൾ നശിപ്പിക്കാതെ അവ മാറ്റാൻ തീരുമാനിച്ച നിർമ്മാണ ചുമതലയുള്ള ഉദ്യോഗസ്ഥർ വനംവകുപ്പിനെ സമീപിച്ചു. വനപാലകർ അവിടെ പോയി പരിശോധിച്ചപ്പോൾ മുട്ടകൾ ഏതാണ്ടു വിരിയാനുള്ള സമയം ആയതായി കണ്ടെത്തി.
60 മുതൽ 70 വരെ ദിവസം കൊണ്ടാണു വിരിയുന്നത്. 50 ദിവസത്തിൽ അധികം പിന്നിട്ടതിനാൽ മുട്ടകൾ സ്ഥാനം മാറ്റിയാൽ നശിച്ചു പോകാൻ സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞ് അവിടെ തന്നെ നിലനിർത്താൻ ഡിഎഫ്ഒ പി.കെ.അനൂപ് കുമാറും റേഞ്ച് ഓഫിസർ അനിൽ കുമാറും നിർദ്ദേശം നൽകി. ഈ ഭാഗത്തെ നിർമ്മാണം താൽക്കാലികമായി നിർത്തി കമ്പനി ഇതിനോടു സഹകരിച്ചു. ഒന്നിടവിട്ട ദിവസങ്ങളിൽ വനംവകുപ്പ് ജീവനക്കാർ എത്തി നിരീക്ഷിക്കുകയും ചെയ്തു. എല്ലാ മുട്ടകളും വിരിഞ്ഞ് പാമ്പിൻ കുഞ്ഞുങ്ങൾ പുറത്തു വന്നു. രാത്രി മുട്ടകൾ വിരിയാൻ തുടങ്ങിയപ്പോൾ പെരുമ്പാമ്പിനെ മവീഷ് കുമാറിന്റെ സഹായത്തോടെ പിടികൂടി. ഇതിനെ പിന്നീട് കാട്ടിലേക്ക് തുറന്നു വിടുകയായിരുന്നു.
നേരത്തെ മുർഖൻ പാമ്പിൻ കുഞ്ഞുങ്ങളേയും ഇത്തരത്തിൽ വിരിയിച്ചിരുന്നു. 2017ലായിരുന്നു അത്. പാമ്പുകളെയും മറ്റും സംരക്ഷിക്കാൻ രൂപവത്കരിച്ച മഹീന്ദ്ര വൈൽഡ് ലൈഫ് ഫൗണ്ടേഷൻ ട്രസ്റ്റിന്റെ ചെയർമാനാണ് മവീഷ്. ട്രസ്റ്റ് കോ ഓർഡിനേറ്റർ സന്തോഷ് പനയാലാണ് പെരിയാട്ടടുക്കത്ത് മുട്ട കണ്ടെത്തിയത്. മൂർഖൻ പാമ്പുണ്ടെന്ന് നാട്ടുകാർ പറഞ്ഞതനുസരിച്ചാണ് സന്തോഷ് പനയാൽ എത്തിയത്. മാളം തുരന്ന് നോക്കിയപ്പോൾ മൂർഖനെ കണ്ടു. മാളം കൂടുതൽ തുരന്നപ്പോൾ ഇരുഭാഗങ്ങളിലായി മുട്ടകൾ കണ്ടു. രണ്ട് ആകൃതിയിലുള്ള മുട്ടകൾ കണ്ടതിനാൽ മവീഷിനെ വിളിച്ചു. മാളത്തിലെ 11 മുട്ടകൾ ചേരയുടെയും മറുഭാഗത്തെ ഒൻപതെണ്ണം മൂർഖന്റെതുമായിരുന്നു. ചേര ആദ്യം മുട്ടയിട്ട് മാളം ഒഴിഞ്ഞു. പിന്നീട് മൂർഖൻ മാളത്തിൽ കയറി മുട്ടയിടുകയായിരുന്നു.
നാട്ടുകാർക്ക് പേടിയായതിനാൽ സ്വാഭാവിക മുട്ടവിരിയിക്കൽ ഉപേക്ഷിച്ചു. മവീഷ് മുട്ടകൾ സുരക്ഷിതമായി ജാറിലാക്കി സൂക്ഷിച്ചു. സ്വാഭാവികമായ 28 ഡിഗ്രി സെൽഷ്യസ് ചൂടിൽ 55 ദിവസത്തിനുശേഷം ആദ്യം വിരിഞ്ഞത് ചേരമുട്ടകളായിരുന്നു. 11 ചേരക്കുഞ്ഞുങ്ങളെ നാട്ടിലേക്ക് വിട്ടു. തുടർന്ന് മൂർഖൻകുഞ്ഞുങ്ങൾ വിരിഞ്ഞു. സ്വാഭാവിക പരിസ്ഥിതിയൊരുക്കി പെരുമ്പാമ്പിനെ അടയിരുത്തി നാലുമുട്ടകൾ മവീഷിന്റെ കാവലിൽ വിരിയിച്ചിരുന്നു.
മറുനാടന് മലയാളി ലേഖകന്.