ല പ്രധാനപ്പെട്ട സംവിധായകരും തങ്ങളുടെ സിനിമയ്ക്കായി പേരുകൾ കണ്ടെത്താൻ പാട് പെട്ടതിന്റെ കഥകൾ പറഞ്ഞത് കേട്ടിട്ടുകാം. പലരും തിരക്കഥ എഴുതി കഴിഞ്ഞിട്ടാവാം പേരന്വേഷിക്കുക. ചിലരാകട്ടെ കഥയെഴുതി തുടങ്ങും മുമ്പേ പേര് കണ്ടെത്തിയിട്ടുണ്ടാം. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ കഥയാണ് സൂപ്പർഹിറ്റായ മഹേഷിന്റെ പ്രതികാരം എന്ന സിനിമയുടെ അണിയറ പ്രവർത്തകർക്ക് പറയാനുള്ളത്.

കഥ റെഡിയായി. പേര് കണ്ടെത്തണം എന്ന ആലോചനയൊന്നും ഇല്ലായിരുന്നു. ഈ സിനിമയെ കുറിച്ച് പറയാൻ വേണ്ടി ഞങ്ങൾ വിളിച്ചിരുന്നതോ ഉപയോഗിച്ചുകൊണ്ടിരുന്നതോ ആയ പേരാണ് മഹേഷിന്റെ പ്രതികാരം. ആ പേര് പിന്നീട് സിനിമയുടെ പേരായി മാറുകയായിരുന്നു. അപ്പോൾ പലരും ചോദിച്ചു ഇത് കുട്ടികളുടെ കഥയാണോ? നോവലാണോ അതോ നാടകമാണോ എന്നൊക്കെ. എന്തായാലും സിനിമ നന്നായിക്കഴിഞ്ഞാൽ പിന്നെ പേരും പെരുന്നാളുമൊന്നും ആർക്കും ബാധകമല്ലെന്ന് ദിലീഷ് പോത്തൻ പറഞ്ഞു.

മഹേഷ് എന്ന നായകന്റെ പ്രതികാരമാണ് സിനിമ. പകയും വിദ്വേഷവുമൊക്കെ മഹേഷിന് മാത്രമേ ഉണ്ടാകാൻ പാടുള്ളൂ. ബാക്കി എല്ലാ കഥാപാത്രങ്ങളും സൗഹൃദവും കൂട്ടായ്മയും നിറയുന്നതായിരിക്കണം. ആ തീരുമാനത്തിൽ കഥയോടും കഥാപാത്രങ്ങളോടും നൂറ് ശതമാനം നീതിപുലർത്തുന്ന പേരാണ് മഹേഷിന്റെ പ്രതികാരം എന്നും ദിലീഷ് പോത്തൻ പറയുന്നു.