- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഹേഷ് ഭാവനയായി തമിഴിലെത്തുക ഉദയനിധി സ്റ്റാലിൻ; മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴ് റിമേക്ക് ഒരുക്കാൻ പ്രിയദർശൻ; ജിംസിയാവാൻ നമിതാ പ്രമോദും
മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രം മഹേഷിന്റെ പ്രതികാരം തമിഴിൽ റീമെയ്‌ക്കിനൊരുങ്ങുന്നു. പ്രീയദർശനാണ് ചിത്രം റീമെയ്‌ക്ക് ചെയ്യുന്നത്. മഹേഷ് ഭാവനയായി ഉദയനിധി സ്റ്റാലിനെത്തും. അപർണ മുരളി ചെയ്ത ജിംസിയുടെ കഥാപാത്രം മലയാളി യുവ നടി നമിത പ്രമോദാണ് ചെയ്യുന്നത്. ദിലീഷ് പോത്തൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം മലയാളത്തിൽ അത്ഭുത വിജയമായിരുന്നു. സിനിമ പൂർണ്ണമായും മഹേഷിന്റെ പ്രതികാരം പോലെയാകില്ലെന്നും തിരക്കഥയിലും കഥാപാത്രങ്ങളിലും മാറ്റങ്ങൾ ഉണ്ടായിരിക്കുമെന്നും പ്രിയദർശൻ പറയുന്നു് തമിഴ് പ്രേക്ഷകരുടെ അഭിരുചിക്കനുസരിച്ചുള്ള മാറ്റമായിരിക്കും വരുക. 2003ൽ പ്രിയദർശൻ ചെയ്ത ലേസാ ലേസയ്ക്ക് ശേഷം മറ്റു കൊമേഴ്സ്യൽ ചിത്രങ്ങൾ ചെയ്തിട്ടില്ല. ജൂലായ് 15ന് ഷൂട്ടിങ് ആരംഭിക്കും. കമ്പം, തേന്നി എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകൾ. മൂൺഷോർട്ട് എന്റർടെയ്ന്മെന്റിന്റെ ബാനറിൽ സന്തോഷ് കുരുവിളയാണ് ചിത്രം നിർമ്മിക്കുന്നത്.
മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രം മഹേഷിന്റെ പ്രതികാരം തമിഴിൽ റീമെയ്‌ക്കിനൊരുങ്ങുന്നു. പ്രീയദർശനാണ് ചിത്രം റീമെയ്‌ക്ക് ചെയ്യുന്നത്. മഹേഷ് ഭാവനയായി ഉദയനിധി സ്റ്റാലിനെത്തും. അപർണ മുരളി ചെയ്ത ജിംസിയുടെ കഥാപാത്രം മലയാളി യുവ നടി നമിത പ്രമോദാണ് ചെയ്യുന്നത്.
ദിലീഷ് പോത്തൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം മലയാളത്തിൽ അത്ഭുത വിജയമായിരുന്നു. സിനിമ പൂർണ്ണമായും മഹേഷിന്റെ പ്രതികാരം പോലെയാകില്ലെന്നും തിരക്കഥയിലും കഥാപാത്രങ്ങളിലും മാറ്റങ്ങൾ ഉണ്ടായിരിക്കുമെന്നും പ്രിയദർശൻ പറയുന്നു് തമിഴ് പ്രേക്ഷകരുടെ അഭിരുചിക്കനുസരിച്ചുള്ള മാറ്റമായിരിക്കും വരുക.
2003ൽ പ്രിയദർശൻ ചെയ്ത ലേസാ ലേസയ്ക്ക് ശേഷം മറ്റു കൊമേഴ്സ്യൽ ചിത്രങ്ങൾ ചെയ്തിട്ടില്ല. ജൂലായ് 15ന് ഷൂട്ടിങ് ആരംഭിക്കും. കമ്പം, തേന്നി എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകൾ. മൂൺഷോർട്ട് എന്റർടെയ്ന്മെന്റിന്റെ ബാനറിൽ സന്തോഷ് കുരുവിളയാണ് ചിത്രം നിർമ്മിക്കുന്നത്.