- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാബൂവിനെ കൊന്നത് ആർഎസ്എസിനു വേണ്ടി ക്വൊട്ടേഷൻ എടുക്കുന്ന പ്രൊഷണൽ കൊലയാളി സംഘം; ഷമേജിനെ വെട്ടിക്കൊന്നത് പ്രാദേശിക സിപിഎം നേതൃത്വത്തിന്റെ അറിവോടെ; അന്വേഷിക്കാൻ കേരള-പോണ്ടിച്ചേരി പൊലീസുകാർ; ഇരുകൂട്ടർക്കും സമ്മർദ്ദം വ്യത്യസ്തം; മാഹി കൊലപാതകത്തിൽ അന്വേഷണം എങ്ങോട്ട്?
കണ്ണൂർ: മാഹിയിൽ സിപിഎം. നേതാവ് ബാബു കണ്ണിപ്പൊയിലിനെ കൊന്നത് ആർഎസ്എസിനു വേണ്ടി ക്വൊട്ടേഷൻ എടുക്കുന്ന പ്രൊഷണൽ കൊലയാളി സംഘമെന്ന് സൂചന. ന്യൂ മാഹിയിൽ ആർഎസ്എസ്. പ്രവർത്തകൻ ഷമേജിനെ വധിച്ചത് പ്രദേശിക സിപിഎം നേതാവിന്റെ അറിവോടെയെന്നും അന്വേഷണ സംഘം കണ്ടെത്തിക്കഴിഞ്ഞു. പ്രതികൾ ഉടൻ കുടുങ്ങുമെന്നാണ് സൂചന. പുതുച്ചേരി പൊലീസും കേരളാ പൊലീസും ചേർന്നാണ് അന്വേഷണം നടത്തുന്നത്. ഇതിൽ രണ്ട് പൊലീസിനും രണ്ട് തരത്തിലുള്ള സമ്മർദ്ദമാണ് അനുഭവപ്പെടുന്നത്. ഇത് അന്വേഷണത്തെ സ്വാധീനിക്കുമെന്ന ആശങ്ക സജീവമാണ്. പുതുച്ചേരിയിൽ കോൺഗ്രസ് ഭരണമാണ്. എന്നാൽ കേന്ദ്ര ഭരണ പ്രദേശത്തിന്റെ ലഫ് ഗവർണ്ണർ മുൻ ഐപിഎസുകാരിയായ കിരൺ ബേദിയും. പുതുച്ചേരി പൊലീസിൽ അവർക്ക് നിർണ്ണായക സ്വാധീനമുണ്ട്. ഇതിൽ പ്രതീക്ഷയർപ്പിച്ച് ബിജെപി ചരട് വലികൾ നടത്തുന്നു. കേരളാ പൊലീസിനെ സ്വാധീനിക്കാൻ സിപിഎമ്മും മുന്നിലുണ്ട്. അക്രമത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന നിലപാടാണ് സിപിഎമ്മിനുള്ളത്. അതിനിടെ ബാബുവിന്റെ കൊലപാതകത്തിൽ സിപിഎം പങ്കിലേക്ക് അന്വേഷണം വഴിതിരിച്ചു വിടാനുള്ള സമ്മ
കണ്ണൂർ: മാഹിയിൽ സിപിഎം. നേതാവ് ബാബു കണ്ണിപ്പൊയിലിനെ കൊന്നത് ആർഎസ്എസിനു വേണ്ടി ക്വൊട്ടേഷൻ എടുക്കുന്ന പ്രൊഷണൽ കൊലയാളി സംഘമെന്ന് സൂചന. ന്യൂ മാഹിയിൽ ആർഎസ്എസ്. പ്രവർത്തകൻ ഷമേജിനെ വധിച്ചത് പ്രദേശിക സിപിഎം നേതാവിന്റെ അറിവോടെയെന്നും അന്വേഷണ സംഘം കണ്ടെത്തിക്കഴിഞ്ഞു. പ്രതികൾ ഉടൻ കുടുങ്ങുമെന്നാണ് സൂചന. പുതുച്ചേരി പൊലീസും കേരളാ പൊലീസും ചേർന്നാണ് അന്വേഷണം നടത്തുന്നത്. ഇതിൽ രണ്ട് പൊലീസിനും രണ്ട് തരത്തിലുള്ള സമ്മർദ്ദമാണ് അനുഭവപ്പെടുന്നത്. ഇത് അന്വേഷണത്തെ സ്വാധീനിക്കുമെന്ന ആശങ്ക സജീവമാണ്.
പുതുച്ചേരിയിൽ കോൺഗ്രസ് ഭരണമാണ്. എന്നാൽ കേന്ദ്ര ഭരണ പ്രദേശത്തിന്റെ ലഫ് ഗവർണ്ണർ മുൻ ഐപിഎസുകാരിയായ കിരൺ ബേദിയും. പുതുച്ചേരി പൊലീസിൽ അവർക്ക് നിർണ്ണായക സ്വാധീനമുണ്ട്. ഇതിൽ പ്രതീക്ഷയർപ്പിച്ച് ബിജെപി ചരട് വലികൾ നടത്തുന്നു. കേരളാ പൊലീസിനെ സ്വാധീനിക്കാൻ സിപിഎമ്മും മുന്നിലുണ്ട്. അക്രമത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന നിലപാടാണ് സിപിഎമ്മിനുള്ളത്. അതിനിടെ ബാബുവിന്റെ കൊലപാതകത്തിൽ സിപിഎം പങ്കിലേക്ക് അന്വേഷണം വഴിതിരിച്ചു വിടാനുള്ള സമ്മർദ്ദമാണ് കേരളത്തിലെ ബിജെപിക്കാർ പുതുച്ചേരിയിലെ സ്വാധീനത്തിലൂടെ നടത്തുന്നത്. അന്വേഷണം സിബിഐയ്ക്ക് വിട്ട് സിപിഎമ്മിനെ സമ്മർദ്ദത്തിലാക്കാനും ശ്രമിക്കുന്നുണ്ട്. ഇതെല്ലാം അന്വേഷണത്തേയും അറസ്റ്റിനേയും സ്വാധീനിച്ചേക്കും.
മാഹിയിലാണ് കൊല നടന്നതെങ്കിലും പ്രതികൾ കേരളത്തിലേക്ക് മാറിയിട്ടുണ്ട്. കേരളാ പൊലീസിന്റെ സഹായത്തോടെ മാത്രമേ കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ റെയ്ഡിന് പോലും പുതുച്ചേരി പൊലീസിന് കഴിയൂ. ഈ സാഹചര്യത്തിൽ പ്രതികളെ പിടിക്കുക അസാധ്യമാകും. അതിനാൽ അന്വേഷണം വഴിമുട്ടിയ അവസ്ഥയിലാണ്. കൊടും ക്രൂരതയ്ക്ക് സാക്ഷ്യം വഹിച്ച മാഹിയിൽ ഇരു മുന്നണികളുടെയും നേതൃത്വത്തിൽ പരക്കെ ആക്രമണം നടക്കുന്നുണ്ട്. മാഹിയിൽ നിന്നുള്ള ചില ക്വൊട്ടേഷൻ സംഘങ്ങൾ കേരളത്തിൽ എത്തി അക്രമം നടത്തി മടങ്ങുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ അതിർത്തികളിൽ പൊലീസ് സുരക്ഷ ശക്തമാക്കി.
ബാബുവിനെ കൊലപ്പെടുത്തിയതു വിദഗ്ധ രാഷ്ട്രീയ ക്വൊട്ടേഷൻ സംഘമാണെന്നു പൊലീസ് പറയുന്നു. മരണകാരണമായ ആഴത്തിലുള്ള രണ്ടു മുറിവുകളാണു പൊലീസിനെ ഈ നിഗമനത്തിലെത്തിച്ചത്. കണ്ണൂരിൽ നേരത്തേ അക്രമങ്ങൾ ആസൂത്രണം ചെയ്തതായി കരുതപ്പെടുന്ന ആർഎസ്എസ്. പ്രവർത്തകരിലേക്കാണ് അന്വേഷണം നീളുന്നത്. ചിലർ കസ്റ്റഡിയിലുള്ളതായും സൂചനയുണ്ട്. എട്ട് ആർഎസ്എസ്. പ്രവർത്തകർക്കെതിരേയാണു കേസെടുത്തത്. പുതുച്ചേരി പൊലീസാണു ബാബു വധക്കേസ് അന്വേഷിക്കുന്നത്. ഈ അന്വേഷണത്തെ അട്ടിമറിക്കാനാണ് ബിജെപിയുടെ ശ്രമം. ഇതിനെതിരെ പ്രതിഷേധവുമായി സിപിഎമ്മും രംഗത്തുണ്ട്.
ആർഎസ്എസ്. പ്രവർത്തകൻ ഷമേജിനെ കൊലപ്പെടുത്തിയത് ആറംഗസംഘമാണെന്നു വ്യക്തമായി. പ്രതികാരക്കൊലപാതകം ആസൂത്രണം ചെയ്ത പ്രാദേശിക സിപിഎം. പ്രവർത്തകരെക്കുറിച്ചും വിവരം ലഭിച്ചതായാണു സൂചന. ഷമേജിനു മുപ്പതിലേറെ വെട്ടുകളാണേറ്റത്. ബാബുവിന്റെ കൊലപാതകം പുതുച്ചേരി എസ്‌പി. ദേവശിഖാമണിയും ഷമേജിന്റെ കൊലപാതകം തലശേരി സിഐ: കെ.ഇ. പ്രേമചന്ദ്രനുമാണ് അന്വേഷിക്കുന്നത്. ബാബു കൊലപാതകത്തിന്റെ വൈരാഗ്യം തീർക്കലാണ് ഇതെന്ന് പൊലീസ് സ്ഥിരീകരിക്കുന്നുണ്ട്. അതിനിടെ ഷമേജ് കേസിൽ സുപ്രധാന തെളിവുകളടങ്ങിയ സി.സി. ടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. കൊലയാളികൾ ഉപയോഗിച്ച വാഹനങ്ങൾ തിരിച്ചറിഞ്ഞു. പ്രതികൾ മറ്റു ജില്ലകളിലേക്കോ സംസ്ഥാനത്തിനു പുറത്തേക്കോ കടന്നിരിക്കാമെന്നും പൊലീസ് സംശയിക്കുന്നു.
രണ്ടു സംസ്ഥാനങ്ങളിലായി അന്വേഷണം നടക്കുന്നതിന്റെ സാങ്കേതികപ്രശ്‌നങ്ങൾ പൊലീസിനെ അലട്ടുന്നുണ്ട്. കൊലപാതകവും പ്രതികാരക്കൊലപാതകവുമാണെങ്കിലും ഇരുസംസ്ഥാനങ്ങളിലായി നടന്നതിനാൽ ഒറ്റക്കേസായി പരിഗണിക്കാൻ പറ്റാത്ത സാഹചര്യമാണ്. തുടർസംഘർഷങ്ങൾ തടയാൻ മാഹിയിലും ന്യൂ മാഹിയിലും കേരളാ, പുതുച്ചേരി പൊലീസ് സംയുക്തമായാണു പ്രവർത്തിക്കുന്നത്. പുതുച്ചേരിയിൽനിന്നു കൂടുതൽ പൊലീസ് ഇന്നലെ മാഹിയിലെത്തി. ജില്ലാ കലക്ടർ വിളിച്ച ബിജെപി - സിപിഎം സമാധാന യോഗം ഇന്ന് വൈകീട്ട് നടക്കും. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കൊല്ലപ്പെട്ട ബാബുവിന്റെ പള്ളൂരിലുള്ള വീട്ടിൽ ഇന്ന് സന്ദർശനം നടത്തും.
ഭീതി ചുഴിയിൽ മാഹി; പരക്കെ അക്രമം
ചൊവ്വാഴ്ച വൈകിട്ടു നാലോടെ സിപിഎം. നേതാവ് ബാബു കണ്ണിപ്പൊയിലിന്റെ മൃതദേഹം വിലാപയാത്രയായി വീട്ടിലെത്തിച്ചതിനു പിന്നാലെയാണു മാഹിയിൽ പരക്കെ തുടർഅക്രമങ്ങളുണ്ടായത്. സിപിഎം, ബിജെപി. ഓഫീസുകൾ ആക്രമിക്കപ്പെട്ടു. നിരവധി വീടുകളും കടകളും തകർത്തു. ഇരട്ടപ്പിലാക്കൂലിൽ ബിജെപി. മണ്ഡലം കമ്മിറ്റി ഓഫീസായ മാരാർജി മന്ദിരം കത്തിച്ചു. സിപിഎം. കോമത്തുപാറ ബ്രാഞ്ച് ഓഫീസും ഹർകിഷൻ സിങ് സുർജിത്ത് മന്ദിരവും തകർത്തു.
പരിസരത്തുനിന്നു രണ്ടു നാടൻ ബോംബുകൾ പൊലീസ് കണ്ടെടുത്തു. മാഹി തീരദേശ പൊലീസിന്റെ ജീപ്പ് കത്തിച്ചു. കൊല്ലപ്പെട്ട ബാബുവിന്റെ അയൽക്കാരനും വിശ്വഹിന്ദു പരിഷത്ത് ജില്ലാനേതാവുമായ ദയാനന്ദന്റെ വീടും ആക്രമിച്ചു. ചെമ്പ്ര സ്വദേശി രവീന്ദ്രന്റെ ഔഷധി ഷോപ്പ് തകർത്ത് മരുന്നുകൾ റോഡിൽ വലിച്ചെറിഞ്ഞു. എം.എം. ഇലക്ട്രോണിക്‌സ്, പ്രിയദർശിനി യുവകേന്ദ്ര ഓഫീസ് എന്നിവയും തകർത്തു. കല്യാൺ വാടക ഷോപ്പ് കത്തിച്ചു.
രാഷ്ട്രീയമല്ല, വെറും കൊലപാതകങ്ങളെന്ന് ലോക്‌നാഥ് ബെഹ്‌റ!
മാഹി ഇരട്ടക്കൊലപാതകങ്ങളിൽ ഊർജിത അന്വേഷണം നടത്തി യഥാർഥ പ്രതികളെ പിടികൂടുമെന്നും എന്നാൽ രാഷ്ട്രീയകൊലപാതകങ്ങൾ എന്ന നിലയിലല്ല കേസ് അന്വേഷിക്കുന്നതെന്നും കേരളാ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. രാഷ്ട്രീയകൊലപാതകങ്ങൾ എന്ന നിലയിലാണോ കേസ് അന്വേഷിക്കുന്നതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.