- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തങ്ങളോടൊപ്പം വേദി പങ്കിട്ട വ്യക്തിയെ കൊല്ലേണ്ട ആവശ്യം പാർട്ടിക്കില്ലെന്ന വാദവുമായി മാഹി കൊലപാതകത്തിൽ ബിജെപി; ബൈപ്പാസ് വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെ ബാബു സംസാരിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് സംഘപരിവാർ ആരോപിക്കുമ്പോൾ ഒരുകൈ കൊണ്ട് ട്രോഫി നൽകി മറുകൈകൊണ്ട് കഴുത്തിന് വെട്ടുകയാണ് സംഘികളെന്ന് സിപിഎം; സൈബർ പോര് കടുക്കുന്നു
കണ്ണൂർ: മാഹിയിൽ കൊല്ലപ്പെട്ട സിപിഎം പ്രവർത്തകൻ കണ്ണിപൊയിൽ ബാബുവിന്റെ പഴയ വീഡിയോയും ചിത്രങ്ങളും ഉപയോഗിച്ച് ബിജെപിയും സിപിഎം പരസ്പര ആരോപണ-പ്രത്യാരോപണങ്ങളുമായി സോഷ്യൽ മീഡിയയിൽ.മുഖ്യമന്ത്രിക്കെതിരെ ബൈപാസ് വിഷയത്തിൽ ബാബു സംസാരിച്ചുവെന്നും അതിന്റെ പേരിൽ ബാബുവിനെ സിപിഎം തന്നെ വകവരുത്തിയതാണെന്നുമാണ് പ്രചാരണം. കൊല്ലപ്പെട്ട ബാബു മാറ്റൊരു ടിപിയോ? എല്ലാവരും കാണുക.കൊല്ലപ്പെട്ട ബാബു ഇപ്പോൾ പാർട്ടിക്ക് വേണ്ടപ്പെട്ട ആൾ ആണോ അല്ലയോ എന്ന് തീരുമാനിക്കുക.എന്ന കുറിപ്പോടെയാണ് വീഡിയോ പ്രചരിപ്പിക്കുന്നത്. ഹരീഷ് തേവത്ത് എന്നയാൾ എഴുതുന്നു..മറ്റൊരു ടിപിയോ? 'കൊടിസുനിയും ടീമും പരോളിൽ ഉള്ളതും നിമിഷങ്ങൾ കൊണ്ട് തിരിച്ചുവെട്ടിയതിലും, ഷമേജിന്റെ അന്വേഷണം കേരള പൊലീസിന് അന്വേഷിക്കാൻ വേണ്ടി അതിർത്തി കടന്ന ന്യൂമാഹിയിൽ പ്രവേശിച്ചപ്പോൾ ഷമേജിനെ വെട്ടിക്കൊന്നതിലും ദുരൂഹത.സഖാവ് കണ്ണിപ്പൊയിൽ ബാബു, ബിജെപി എന്ന രാഷ്ട്രീയ പാർട്ടിയോട് അടുപ്പം കാണിച്ചുതുടങ്ങിയത് മുതൽക്കായിരിക്കും കമ്യൂണിസ്റ്റ് പാർട്ടിയിലെ പലരുടെയും കണ്ണിലെ കരടായി മാറിയത്
കണ്ണൂർ: മാഹിയിൽ കൊല്ലപ്പെട്ട സിപിഎം പ്രവർത്തകൻ കണ്ണിപൊയിൽ ബാബുവിന്റെ പഴയ വീഡിയോയും ചിത്രങ്ങളും ഉപയോഗിച്ച് ബിജെപിയും സിപിഎം പരസ്പര ആരോപണ-പ്രത്യാരോപണങ്ങളുമായി സോഷ്യൽ മീഡിയയിൽ.മുഖ്യമന്ത്രിക്കെതിരെ ബൈപാസ് വിഷയത്തിൽ ബാബു സംസാരിച്ചുവെന്നും അതിന്റെ പേരിൽ ബാബുവിനെ സിപിഎം തന്നെ വകവരുത്തിയതാണെന്നുമാണ് പ്രചാരണം. കൊല്ലപ്പെട്ട ബാബു മാറ്റൊരു ടിപിയോ? എല്ലാവരും കാണുക.കൊല്ലപ്പെട്ട ബാബു ഇപ്പോൾ പാർട്ടിക്ക് വേണ്ടപ്പെട്ട ആൾ ആണോ അല്ലയോ എന്ന് തീരുമാനിക്കുക.എന്ന കുറിപ്പോടെയാണ് വീഡിയോ പ്രചരിപ്പിക്കുന്നത്.
ഹരീഷ് തേവത്ത് എന്നയാൾ എഴുതുന്നു..മറ്റൊരു ടിപിയോ? 'കൊടിസുനിയും ടീമും പരോളിൽ ഉള്ളതും നിമിഷങ്ങൾ കൊണ്ട് തിരിച്ചുവെട്ടിയതിലും, ഷമേജിന്റെ അന്വേഷണം കേരള പൊലീസിന് അന്വേഷിക്കാൻ വേണ്ടി അതിർത്തി കടന്ന ന്യൂമാഹിയിൽ പ്രവേശിച്ചപ്പോൾ ഷമേജിനെ വെട്ടിക്കൊന്നതിലും ദുരൂഹത.സഖാവ് കണ്ണിപ്പൊയിൽ ബാബു, ബിജെപി എന്ന രാഷ്ട്രീയ പാർട്ടിയോട് അടുപ്പം കാണിച്ചുതുടങ്ങിയത് മുതൽക്കായിരിക്കും കമ്യൂണിസ്റ്റ് പാർട്ടിയിലെ പലരുടെയും കണ്ണിലെ കരടായി മാറിയത്.ബിജെപി നേതാവ് പി.കെ.കൃഷ്ണദാസുമായി അദ്ദേഹം വേദി പങ്കിട്ടതും. അദ്ദേഹത്തെ ബിജെപി ആദരിച്ചതും ഈ അടുത്തകാലത്താണ്.ബിജെപിയുമായി അടുത്തുകൊണ്ടിരുന്ന ബിജെപി വേദികളിൽ നിരന്തരപങ്കാളിത്തം ഉണ്ടായിരുന്ന വ്യക്തിയെ ഇല്ലായ്മ ചെയ്യേണ്ടിയിരുന്നത് ആരുടെ ആവശ്യമായിരുന്നിരിക്കും?'
ബൈപ്പാസ് വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെ സംസാരിച്ചു എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ പുറത്ത് വന്നിട്ടുണ്ട്്.അഞ്ചുമാസം മുമ്പ് പുതുച്ചേരി മുഖ്യമന്ത്രിക്കെതിരെ സംസാരിച്ചതിന്റെ വീഡിയോ ആണ് പിണറായി വിജയനെതിരെ എന്ന മട്ടിൽ പ്രചരിപ്പിക്കുന്നത്.
സാദിക് മഞ്ചക്കൽ എന്നയാളുടെ അക്കൗണ്ടിൽ നിന്നാണ് ബാബു സംസാരിക്കുന്നത്. സാദിഖ് കുറിക്കുന്നു:കർമ്മ സമിതിയെ അവഗണിച്ച് വീണ്ടും രാഷ്ട്രീയ ഇടപെടൽ...പുതുച്ചേരി മുഖ്യമന്ത്രിയുടെ നഷ്ടപരിഹാര വിതരണ പരിപാടി മാഹി ബൈപ്പാസ് ആക്ഷൻ കമ്മറ്റി ബഹിഷ്‌ക്കരിച്ചു... രാഷ്ട്രീയ ഇടപെടലിൽ പ്രതിഷേധിച്ച് കർമ്മ സമിതി പ്രവർത്തകരോടൊപ്പം വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും പ്രവർത്തകരും പരിപാടിയിൽ നിന്നും ഇറങ്ങിപ്പോയി..
പി.കെ.കൃഷ്ണദാസുമായി ബാബു വേദി പങ്കിട്ടത് ഈ വർഷം ജനുവരി 24 ന് പള്ളൂർ ശ്രീനാരായണ ഹൈസ്‌കൂൾ മൈതാനത്തായിരുന്നു.തലശേരി -മാഹി ബൈപ്പാസിന്റെ മാഹിയിലെ ഭൂവുടമകൾക്ക് നഷ്ടപരിഹാരം കിട്ടിയതിന്റെ സന്തോഷം പങ്കിടാൻ സംഘടിപ്പിച്ച ചടങ്ങായിരുന്നു അത്.ബൈപ്പാസ് കർമസമിതി പ്രതിനിധികൾക്ക് ഉപഹാരം നൽകാമെന്ന് ഏറ്റിരുന്ന പുതുച്ചേരി മുഖ്യമന്ത്രി ചടങ്ങിൽ എത്തിയില്ല. ഇതേതുടർന്നാണ് ബിജെപി ദേശീയ സമിതി അംഗ്ം പി.കെ.കൃഷ്ണദാ,് ബാബു അടക്കമുള്ളവർക്ക് ഉപഹാരം നൽകിയത്. ഈ ചിത്രത്തിന്റെ മറവിവാണ് ഒരുവിഭാഗം ബാബുവിനെ ബിജെപിയോട് അടുപ്പിക്കുന്നത്.
ഈ ഫോട്ടോ പരാമർശിച്ച് ഒരു സിപിഎം അനുഭാവി ഇട്ട പോസ്റ്റ് ഇങ്ങനെ: മാഹിയിലെ ഏറ്റവും മികച്ച പൊതുപ്രവർത്തകനുള്ള ട്രോഫി ബാബാബുവേട്ടൻ ആർഎസ്എസ് നേതാവ് പി.കെ.കൃഷ്ണദാസിൽ നിന്ന് ഏറ്റുവാങ്ങുന്നു.മറുകൈ കൊണ്ട് സംഘികൾ
കഴുത്തിന് വെട്ടുകയും ചെയ്യുന്നു.