- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതൊരു കമ്യൂണിസ്റ്റ് കുടുംബമാണ്; ജിഷ്ണുവിന്റെ പ്രിയപ്പെട്ട മുഖ്യമന്ത്രിയെ കരുതി അവർ ക്ഷമിക്കും; പക്ഷേ മ്യൂസിയം എസ്‌ഐയോട് ക്ഷമിക്കില്ല; സർക്കാരിനെ കരിതേച്ചു കാണിക്കാൻ ശ്രമിക്കുന്നത് പൊലീസിലെ ഒരു ചെറിയ വിഭാഗം; ഷാജഹാനും ഷാജിർഖാനും ശ്രമിച്ചത് രാഷ്ട്രീയ മുതലെടുപ്പിനും; മഹിജയുടെ സമരത്തിൽ കേൾക്കാത്ത കഥകളുമായി ഒരു പൊതുപ്രവർത്തകന്റെ റിപ്പോർട്ട് ഇങ്ങനെ
തിരുവനന്തപുരം: പാമ്പാടി നെഹ്രു കോളജിൽ കോപ്പിയടി ആരോപണത്തെ തുടർന്നു ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ ജിഷ്ണുവിനു നീതി ലഭിക്കണമെന്നാവശ്യപ്പെട്ടു അമ്മ മഹിജയും ബന്ധുക്കളും നടത്തിയ സമരവും പൊലീസ് നടപടിയും ഉയർത്തിയ വിവാദം അവസാനിച്ചിട്ടില്ല. ബുധനാഴ്ച നടന്ന സമരത്തിനിടെ ജിഷ്ണുവിന്റെ അമ്മ മഹിജയ്‌ക്കെതിരായ പൊലീസ് നടപടി കേരള സമൂഹത്തിന്റെ മുഴുവൻ പ്രതിഷേധത്തിനും ഇടയാക്കി. സിപിഎമ്മിലേത് അടക്കമുള്ള ഇടതു പ്രവർത്തകർ പിണറായി സർക്കാരിനു വിമർശനവുമായി രംഗത്തുവന്നു. പൊലീസ് നടപടിയെ നിരന്തരം ന്യായീകരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമർശനങ്ങൾ ഉയരുന്നു. ഇതിനിടെ തിരുവനന്തപുരത്തെ പൊതു പ്രവർത്തകനായ എ.എച്ച്. അഫീസ് എന്ന അത്തിപ്പുഴ അലി എച്ച് അഫീസ് സംഭവങ്ങളെ വേറൊരു രീതിയിൽ റിപ്പോർട്ട് ചെയ്യുന്നു. മഹിജയുടെ സമരവുമായി ബന്ധപ്പെട്ട പല സംഭവങ്ങൾക്കും താൻ സാക്ഷിയായിരുന്നുവെന്ന് അഫീസ് റിപ്പോർട്ട് ചെയ്യുന്നു. മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന ജിഷ്ണുവിന്റെ അമ്മയെ സന്ദർശിച്ച് അവരുടെ തുണി വാങ്ങി വീട്ടിൽക്കൊണ്ടുപോയി അലക്
തിരുവനന്തപുരം: പാമ്പാടി നെഹ്രു കോളജിൽ കോപ്പിയടി ആരോപണത്തെ തുടർന്നു ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ ജിഷ്ണുവിനു നീതി ലഭിക്കണമെന്നാവശ്യപ്പെട്ടു അമ്മ മഹിജയും ബന്ധുക്കളും നടത്തിയ സമരവും പൊലീസ് നടപടിയും ഉയർത്തിയ വിവാദം അവസാനിച്ചിട്ടില്ല. ബുധനാഴ്ച നടന്ന സമരത്തിനിടെ ജിഷ്ണുവിന്റെ അമ്മ മഹിജയ്‌ക്കെതിരായ പൊലീസ് നടപടി കേരള സമൂഹത്തിന്റെ മുഴുവൻ പ്രതിഷേധത്തിനും ഇടയാക്കി. സിപിഎമ്മിലേത് അടക്കമുള്ള ഇടതു പ്രവർത്തകർ പിണറായി സർക്കാരിനു വിമർശനവുമായി രംഗത്തുവന്നു. പൊലീസ് നടപടിയെ നിരന്തരം ന്യായീകരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമർശനങ്ങൾ ഉയരുന്നു.
ഇതിനിടെ തിരുവനന്തപുരത്തെ പൊതു പ്രവർത്തകനായ എ.എച്ച്. അഫീസ് എന്ന അത്തിപ്പുഴ അലി എച്ച് അഫീസ് സംഭവങ്ങളെ വേറൊരു രീതിയിൽ റിപ്പോർട്ട് ചെയ്യുന്നു. മഹിജയുടെ സമരവുമായി ബന്ധപ്പെട്ട പല സംഭവങ്ങൾക്കും താൻ സാക്ഷിയായിരുന്നുവെന്ന് അഫീസ് റിപ്പോർട്ട് ചെയ്യുന്നു. മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന ജിഷ്ണുവിന്റെ അമ്മയെ സന്ദർശിച്ച് അവരുടെ തുണി വാങ്ങി വീട്ടിൽക്കൊണ്ടുപോയി അലക്കിക്കൊടുത്തത് ഇദ്ദേഹമാണ്. ഭക്ഷണം കൊടുത്തയയ്ക്കാൻ തീരുമാനിച്ചെങ്കിലും മഹിജ നിരാഹാരം തുടങ്ങിയിരുന്നതിനാൽ ജിഷ്ണുവിന്റെ കുടുംബം വേണ്ടെന്നു പറഞ്ഞു.
സർക്കാരിനെതിരേ ഉയരുന്ന കടുത്ത ഭരവിരുദ്ധ വികാരത്തിനു മുഴുവൻ കാരണം മ്യൂസിയം എസ്‌ഐ മാത്രമാണെന്ന് അഫീസ് വിവരിക്കുന്നു. മഹിജയുടെ സമരത്തിനിടെ അറസ്റ്റിലായ ഷാജഹാനും ഷാജിർഖാനും രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഫേസ് ബുക്കിലാണ് അഫീസ് തന്റെ റിപ്പോർട്ട് പോസ്റ്റ് ചെയ്തിരിക്കുന്നത്.
അഫീസിന്റെ ഫേസ്‌ബുക് പോസ്റ്റ്
എന്താണ് ജിഷ്ണുക്കേസിലെ വിവാദമെന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെയും പൊലീസ് ചീഫിന്റെയും ഓഫീസുമായും കന്റോൺമെന്റ്റ് അസി. പൊലീസ് കമ്മീഷണർ, മ്യൂസിയം എസ്‌ഐ ,ജിഷ്ണുവിന്റ്റെ പിതാവ് അശോകൻ, അമ്മ മഹിജ, ബന്ധു ശ്രിജിത്ത് എന്നിവരുമായി സംസാരിച്ചും ബോധ്യമായ കാര്യങ്ങൾ പൊതുസമൂഹം മുമ്പാകെ റിപ്പോർട്ട് ചെയ്യുന്നു.
ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഷാജിർഖാൻ, ഭാര്യ മിനി എന്നിവർ രണ്ടുതവണ വളയത്തുള്ള ജിഷ്ണുവിന്റെ വീട്ടിലെത്തിയിരുന്നു. മകന്റെ മരണത്തിന് ഉത്തരവാദികളായവരെ 90 ദിവസം കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്തതിനെ തുടർന്ന് ഡിജിപിയെ കാണാൻ കുടുംബം തീരുമാനിച്ചതനുസരിച്ച് തിരുവനന്തപുരം സ്വദേശികളായ ഈ ദമ്പതികളെ ബന്ധപ്പെട്ടു. ഞങ്ങൾ 14 പേർക്ക് തിരുവനന്തപുരത്ത് വരുമ്പോൾ പ്രഭാത കൃത്യങ്ങൾ നിർവഹിക്കാനും ഡ്രസ് മാറാനും ആവിശ്യമായ സൗകര്യങ്ങൾ ഉള്ള സ്ഥലം ശരിയാക്കി നൽകണമെന്ന് അഭ്യർത്ഥിച്ചു. അതനുസരിച്ച് അവർക്ക് ഷജീർഖാൻ തിരുവനന്തപുരം അദ്ധ്യാപകഭവനിൽ സൗകര്യം ഒരുക്കി. ഇവിടെ മുതലാണ് കഥ മാറുന്നത്.
ഇവിടെയാണ് വില്ലനായി മ്യൃസിയം എസ്‌ഐ അദ്ധ്യാപകഭവനിൽ എത്തുന്നത്. പക്വതയില്ലാത്ത ഇടപെടലാണ് അയാളുടെ ഭാഗത്ത് നിന്നുണ്ടായത് എന്നാണ് എനിക്ക് മനസിലായത്.
'നിങ്ങൾ ഡിജിപിയെക്കാണാൻ എന്താ കാര്യം?
'ഞങ്ങളുടെ ജിഷ്ണുവിന്റെ സർക്കാരാണ്, ഞങ്ങളുടെ കുഞ്ഞിന് നീതി കിട്ടണം.'
'എന്നാ നീ പോയി നിന്റ്റെ സർക്കാരിനെതിരെ സെക്രട്ടറിയേറ്റിനു മുന്നിൽ സമരം ചെയ്യടാ' എന്ന് പറഞ്ഞതായി ബന്ധുക്കൾ പറയുന്നു.
അവിടെ ഒരു സീൻ സൃഷ്ടിച്ച് പോയ എസ്‌ഐ സ്വഭാവികമായി മേലധികാരികളോട് പറഞ്ഞത്, അവിടെ ഷജീർഖാനും മറ്റുമുണ്ട് അവർ ഡിജെപി ഓഫീസിലോട്ടു തന്നെ വരുമെന്ന് ആയിരിക്കും . തുടർന്ന് സമാധാന സന്ദേശവുമായി അവിടെ മ്യൂസിയം സി ഐ ദിനിൽ എത്തി. അദ്ദേഹത്തിന്റെ പ്രവർത്തിയെക്കുറിച്ച് ബന്ധുക്കൾ പറയുന്നത് . അത് എന്റെ നേരാങ്ങളയാണ് എന്ന് തോന്നി എന്നാണ്. ആറു പേരെ ഡി ജി പി കാണും എന്നുറപ്പ് നൽകി. എനിക്ക് വ്യക്തിപരമായി ബന്ധമുള്ള ആളല്ല ദിനിൽ . പക്ഷേ എസ്‌ഐയെ അറിയാം, എസി യെ അറിയാം. എന്നെ ഹഫീസ് ബായി എന്നാണ് ആ എസ്‌ഐ വിളിക്കാറ്.
കുടുംബാംഗങ്ങൾ ഡി ജി പിയെ കാണാൻ അവിടെ നന്ന് ഇറങ്ങുമ്പോൾ ഒരു ഉറപ്പ് മാത്രമാണ് പ്രതീക്ഷിച്ചിരുന്നതെന്നു എനിക്ക് മനസിലായിട്ടുണ്ട്. കുടുംബാംഗങ്ങൾ അന്നു തന്നെ മുറി വെക്കേറ്റ് ചെയ്ത് ഡ്രസ് ബാഗുകൾ കൗണ്ടറിലേല്പിച്ച് വൈകുന്നേരം മടക്കയാത്രക്ക് തയ്യാറാകാനായി പണവും അടച്ചു. അതായത് ആ കുടുംബം ഷജീർഖിനിൽ നിന്ന് ഒരു ആനൂകൃല്യവും പറ്റിയിട്ടില്ല.അവർ ഡിജിപിയെ കാണാൻ യാത്ര തിരിച്ചു. ഞാനടക്കമുള്ള പൊതു സമൂഹം ഇതിന് അമിതപ്രാധാന്യം നൽകിയില്ല.
ഈ സംഭവം അവിടെ ആരംഭിക്കുമ്പോൾ ഡിജിപി ഓഫീസിൽ നിന്ന് അകലെ ഇടപ്പഴഞ്ഞീക്കടുത്ത് വച്ച് കൺടോൺമെന്റ്റ് എസിയെ ഞാൻ കാണുകയും ഇട റോഡിലൂടെ അദ്ദേഹത്തിന്റെ വണ്ടി തിരിയുന്നത് കണ്ട് അവിടേക്ക് താമസം മാറിയോ എന്ന് ഫോണിലൂടെ ചോദിക്കുകയും ചെയ്തതാണ്. പതിനൊന്ന് മണിയോടെ കണിയാപുരത്ത് എത്തിയപ്പോൾ ആണ് അദ്ദേഹത്തെ ഉൾപ്പെടെ ടിവിയിൽ കണ്ടത്.
പിറ്റേ ദിവസം ഹർത്താലായിരുന്നു. അന്ന് ഞാൻ ഒരു സ്റ്റാറ്റസ് ഇട്ടിരുന്നു ഡിജിപി ഓഫീസിലേക്ക് എന്ന്. അത് തമാശയായിരുന്നില്ല. അവിടെ ബാരിക്കേഡ് നിരത്തി മ്യൃസിയം എസ്‌ഐ ഉണ്ടായിരുന്നു. അദ്ദേഹത്തോട് കാർ നിർത്തി സംസാരിച്ചു.
ഡിജിപി സെക്രട്ടേറിയറ്റിലായിരുന്നു. 12 .45ന് അദ്ദേഹമെത്തി. അപ്പോളവിടെ ഐജി മനോജ് എബ്രാഹം സാർ ഉണ്ടായിരുന്നു. 20 മിനിറ്റോളം എന്റെ കാര്യങ്ങൾ ഡിജിപി സംസാരിച്ചു. ഐജി അദ്ദേഹത്തിന്റ്റെ മൊബൈൽ ഫോണിലായിരുന്നു. അതിന് ശേഷം ഡിജിപി എന്നെ അദ്ദേഹത്തിന്റെ ഗൺമാനെ കൂട്ടി മറ്റൊരു ഓഫീസറുടെ അടുത്തെത്തിച്ചു. അവിടെ മാധ്യമങ്ങളെ മാക്‌സിമം കലിപ്പിച്ച് ഫോണിൽ പ്രതികരിക്കുന്ന ഉദ്യോഗസ്ഥനെയാണ് കണ്ടത്. അയാൾ പൊലീസല്ല . പക്ഷേ അവിടുത്തെ ഉദ്യോഗസ്ഥനുമാണ്. ഞാൻ ചെന്നപ്പോൾ സംസാരം ബിജു ഗോപിനാഥ് എന്ന മാധ്യമ പ്രവർത്തന ഉദ്യോഗസ്ഥനുമായാണ്. സർക്കാരിനെതിരെ ജനരോഷം ഉണ്ടാക്കാൻ മാധ്യമങ്ങളെ കലിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം എന്ന് കോമൺ സെൻസ് ഉള്ളവർക്ക് മനസിലാകും .
അതവിടെ നിൽക്കട്ടെ വൈകുന്നേരം ഒരു ചാനൽ ചർച്ചയിൽ പങ്കെടുക്കാൻ ക്ഷണമുണ്ടായി. അവിടെ വച്ച് ജിഷ്ണുവിന്റെ ബന്ധുവിനെ കണ്ടു. അദ്ദേഹത്തെ തിരികെ എന്റെ വണ്ടിയിൽ മെഡിക്കൽ കോളേജാശുപത്രിയിൽ എത്തിച്ചു. ആ മോന്റെ അച്ഛൻ അശോകനെന്ന സാധു മധുഷ്യനെ കണ്ടു. അദ്ദേഹത്തിന് തോക്ക് സ്വാമിയെയോ ഷാജഹാനെയോ അറിയില്ല. അദ്ദേഹത്തിന്റെ ഭാര്യയെ തള്ളിതാഴയിട്ടത് പൊലീസല്ല എന്നറിയാം. എനിക്ക് മനസിലായി, അവർ ഉടുതുണിക്ക് മറുതുണിപോലും കരുതാതെ മാന്യമായ നീതി പ്രതീക്ഷിച്ചെത്തിയവരെന്ന് . വീട്ടിൽ വിളിച്ച് ഭക്ഷണം തയ്യാറാക്കാൻ ഞാൻ പറഞ്ഞു, വണ്ടി അയക്കാമെന്ന് കരുതി. പക്ഷേ അദ്ദേഹം തടഞ്ഞു, നിരാഹാരത്തിലാണ് വേണ്ട. ആശുപത്രിയാണ്് ഫ്‌ളാസ്‌ക് പോലുമില്ല അവരുടെ കയ്യിൽ. ബെഡ് ഷീറ്റ് ആവിശ്യത്തിനില്ല.
ചില മാനുഷിക വികാരങ്ങൾ... സഹജീവിയോടുള്ള ആർദ്രത തോന്നി. അവരുടെ അഴുക്കായ വസ്ത്രങ്ങളെല്ലാം ഞാനെടുത്തു വണ്ടിയിലിട്ടു. രാത്രിയിൽ തന്നെ കഴുകി വൃത്തിയാക്കി അയൺ ചെയ്തു ആശുപത്രിയിലെത്തിക്കാനായി പിറ്റേന്ന് ചെന്നപ്പോൾ ശ്രീജിത്ത് കരയുകയാണ്. എന്റെ ഫേസ് ബുക്കിലുടെ ഞാനവരുടെ വികാരം പങ്കുവച്ചു. ഇന്നലെ അവിടെ കണ്ടത്, സ്‌നേഹിച്ച പ്രസ്ഥാനം തങ്ങളെ വിശ്വസിക്കാത്തതെ മ്യൂസിയം എസ്‌ഐ ന്യായീകരിക്കുന്നതിൽ വേദനിക്കുന്ന മാതാപിതാക്കളെ. ഹൃദയം പൊട്ടുന്ന ആരോപണവുമായി വന്ന ഫേസ്‌ബുക്ക് പോസ്റ്റുകളിൽ വേദനിച്ച അമ്മാവനെ. എന്റെ ഐഡിയിലൂടെ അദ്ദേഹം ഫേസ്‌ബുക് ലൈവിൽ പറഞ്ഞകാര്യങ്ങൾ ഇന്ന് എനിക്കും വാട്‌സാപ്പിൽ കിട്ടി.
ഇതിനിടയിൽ, കൺടോൺമെന്റ്റ് എസിയുമായി സംസാരിച്ചു. അദ്ദേഹത്തിന്റ്റെ വാക്കുൾ ആദരവിനിടയാക്കുന്നു. ആ മാതാപിതാക്കളുടെ സമരത്തിനിടയിൽ നുഴഞ്ഞു കയറാൻ സാധ്യത ഉണ്ടന്നറിഞ്ഞാണ് അദ്ദേഹമവിടെ എത്തിയത്. ശ്രീജിത്തിനെ അദ്ദേഹത്തിന് മനസിലായിരുന്നില്ല. അതുകൊണ്ടാണ് പിടിച്ചു മാറ്റിയത്. നടപടിയെടുത്താൽ അത് സന്തോഷത്തോടെ സ്വീകരിക്കുമെന്നാണ് അദ്ദഹം പറയുന്നത്.
അതൊരു കമ്യൂണിസ്റ്റ് കുടുംബമാണ്. അതിലുപരി അവർ കേരള സമൂഹത്തിന്റ്റെ സഹതാപമർഹിക്കുന്ന കുടുംബമാണ്. അവർക്കായി സർക്കാർ പലതും ചെയ്തു. ബഹു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജൻ അവരോട് ഏതു നിമിഷവും സംസാരിക്കാൻ തയ്യാറാണന്ന് എന്നെ അറിയിച്ചു. ഞാനതവരെ ധരിപ്പിച്ചു. അതിലവർ നന്ദിയുള്ളവരാണ്.
അവർക്ക് ഉണ്ടായ ബുദ്ധിമുട്ട് ജിഷ്ണുവിന്റെ പ്രിയപ്പെട്ട മുഖ്യമന്ത്രിയെ കരുതി അവർ ക്ഷമിക്കും . പക്ഷേ അവരെ കയ്യേറ്റം ചെയ്ത മ്യൂസിയം എസ്‌ഐയോട് അവർ ക്ഷമിക്കില്ല. പൊലീസിലൊരു ചെറിയ വിഭാഗം ഇപ്പോഴും സർക്കാരിനെ കരിതേച്ചു കാണിക്കാൻ ശ്രമിക്കുന്നുണ്ട്.
ഷാജഹാനും ഷജീർഖാനും ഭാര്യയും രാഷ്ട്രീയ മുതലെടുപ്പാണ് ലക്ഷ്യം വച്ചത്. പക്ഷേ തോക്കു സ്വാമി അവിടെ പെട്ടു പോയതാണ്. വേറേ കാര്യത്തിന് വന്നതാണ് എന്നാണറിയുന്നത്. ഇവിടെ കുളം കലക്കി പരുന്തിന് കൊടുത്തത് ഒരു ഉദ്യോഗസ്ഥന്റ്റെ പക്വതയില്ലായ്മയാണ്.അയാളെ വെള്ളപൂശി കാണിക്കാതെ മിനിമം നടപടികളുണ്ടായില്ലങ്കിൽ മറുപടി നൽകേണ്ടി വരുന്നത് ജനകോടികളുടെ പ്രീയപ്പെട്ട സർക്കാരാണ്.