ടതും -വലതും മുന്നണികൾ സ്ത്രീ പീഡനത്തിൽ മത്സരിക്കുകയാണെന്ന് ബിജെപി.ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് ജി. വിനോദ് കുമാർ. ഇടതുവലതു മുന്നണികളുടെ ജനപ്രതിനിധികൾ തന്നെ സ്ത്രീ പീഡന കേസുകളിൽ പ്രതിയാകുമ്പോൾ കേരളത്തിന്റെ ഭരണംഎങ്ങോട്ടാണ് പോകുന്നത് എന്ന് ജനങ്ങൾ തിരിച്ചറിയണമെന്നും ഇതിനെതിരെ മഹിളാമോർച്ച ശക്തമായി രംഗത്തു വരണമെന്നും അദ്ദേഹം പറഞ്ഞു. മഹിളാ മോർച്ച ആലപ്പുഴനിയോജകമണ്ഡലം കമ്മറ്റി ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഹിളാ മോർച്ച ആലപ്പുഴ നിയോജകമണ്ഡലം പ്രസിഡന്റ് സുമ ചന്ദ്രബാബു യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.ബിജെപി. ജില്ലാ സെക്രട്ടറി ഗീത രാംദാസ്, മഹിളാ മോർച്ച ജനറൽ സെക്രട്ടറിഅനുശ്രീ ഉദയകുമാർ, ബിജെപി. മണ്ഡലം ഭാരവാഹികളായ ജ്യോതി രാജീവ്, ബിന്ദുവിലാസൻ, മഹിളാമോർച്ച ഭാരവാഹികളായ ഫിലോമിന, അമ്പിളി ലൈജു, പ്രതിഭ ജേക്കർ, കവിതാമധു എന്നിവരും സംസാരിച്ചു.