ധൻബാദ്: ബിജെപിയെ വീണ്ടും നീലച്ചിത്രങ്ങൾ വേട്ടയാടുന്നു. ലോക്സഭ എംപിയും തീപ്പൊരി നേതാവുമായ വരുൺ ഗാന്ധിക്ക് പിന്നാലെ വിവാദത്തിൽപ്പെട്ടിരിക്കുന്നത് ഒരു വനിതാ നേതാവാണ്. ബിജെപിയുടെ വനിതാ വിഭാഗമായ മഹിളാ മോർച്ചയുടെ ധൻബാദ് ജില്ലാ പ്രസിഡണ്ടായി നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുന്ന ഗീതാ ദേവി സിംഗിന്റെ അശ്ലീലവീഡിയോ ആണ് ഓൺലൈനിൽ പ്രചരിക്കുന്നത്. നാമിനേഷൻ ഉണ്ടായി തൊട്ടടുത്ത ദിവസമാണ് ഇവരുടെ അശ്ലീല വീഡിയോ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടത്.

ഒരു പുരുഷനൊപ്പം ഗീത ദേവി സിങ് ഒരു മുറിയിൽ ചെലവഴിച്ചതിന്റെ ആറ് മിനുട്ട് ദൈർഘ്യമുള്ള വീഡിയോ ആണ് പ്രചരിക്കുന്നത്. യൂട്യൂബിൽ പല പല അക്കൗണ്ടുകളിലായിട്ടാണ് 6 മിനുട്ടും 13 സെക്കൻഡും നീളമുള്ള ഈ വീഡിയോ അപ്‌ലോഡ് ചെയ്യപ്പെട്ടിരിക്കുന്നത്. വിവാദ വീഡിയോയ്ക്ക് വൻ പ്രചാരമാണു ലഭിക്കുന്നത്.

വീഡിയോയിൽ തനിക്കൊപ്പമുള്ളത് ഒരു പഴയ സുഹൃത്തെണെന്നാണ് ഗീത പറയുന്നത്. ഇയാളുടെ പേര് സത്യേന്ദ്ര സിൻഹ എന്നാണെന്നും ഇയാൾത്തന്നെയാണ് വീഡിയോ അപ്‌ലോ ചെയ്തതെന്നും ഗീത ആരോപിച്ചു.
ണ്. തന്റെ പക്കൽ നിന്നും ഇയാൾ 7 ലക്ഷം രൂപ തട്ടിയെന്നും ഗീത പറയുന്നു.

അതേസമയം, സുഹൃത്തായ സത്യേന്ദ്ര എന്തിനാണ് താനുംകൂടി ഉൾപ്പെട്ട വീഡിയോ പുറത്തുവിട്ടതെന്ന ചോദ്യം ഉയരുന്നുണ്ട്. തന്റെ രാഷ്ട്രീയ ഭാവി നശിപ്പിക്കാനുള്ള ഗൂഢാലോചനയാണ് ഇതിനുപിന്നിലെന്നാണ് ഗീതയുടെ വിശദീകരണം. സംഭവത്തിൽ ഗീത ദേവി സിങ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ധൻബാദ് പൊലീസ് കേസെടുത്ത് അന്വേഷഷണം തുടങ്ങി

വരുൺ ഗാന്ധിക്ക് പിന്നാലെ മഹിളാ മോർച്ച നേതാവായ ഗീത ദേവി സിങ് കൂടി അശ്ലീല വിഡിയോ വിവാദത്തിൽ പെട്ടത് ബിജെപിയെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്. സംഭവം പാർട്ടി തലത്തിൽ അന്വേഷിക്കുന്നുണ്ട്. വീഡിയോ വൈറലായതോടെ ഗീത ദേവി സിംഗിന് നേരെ കടുത്ത വിമർശനമാണ് ഉയരുന്നത്. പാർട്ടിയിലും പുറത്തുമുള്ള എതിരാളികൾ ഈ അവസരം മുതലെടുക്കാനൊരുങ്ങുകയാണ്.

മുമ്പ് ബിജെപി എംപി വരുൺ ഗാന്ധി ഹണിട്രാപ്പിൽപ്പെട്ട് പ്രതിരോധ രഹസ്യങ്ങൾ ചോർത്തി നൽകി എന്നായിരുന്നു ആരോപണം. ഏജന്റായി എത്തിയ യുവതിക്കൊപ്പം വരുൺ ഗാന്ധി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നുവെന്നതരത്തിലുള്ള ചിത്രങ്ങളും പ്രചരിക്കുകയുണ്ടായി.

സജീവ രാഷ്ട്രീയത്തിൽ എത്തുന്നതിന് മുമ്പ് മോഡലും സീരിയൽ നടിയുമായിരുന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ചൂടൻ ചിത്രങ്ങളും ഒരുകാലത്ത് സോഷ്യൽ മീഡിയയെ പിടിച്ചുകുലുക്കിയിരുന്നു. ആസാമിലെ ബിജെപി എംഎൽഎയായ അംഗൂർലത ദേക്കയ്ക്കാണ് ഇന്റർനെറ്റിൽ ഇത്തരമൊരു ആക്രമണം പിന്നീട് ഏറ്റുവാങ്ങേണ്ടിവന്നത്. നടിയും മോഡലുമായി അംഗൂർലതയുടെ ചൂടൻ ചിത്രങ്ങൾ ഇന്റർനെറ്റിൽ വൈറലായി.