- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസിനെ നോക്കുകുത്തിയാക്കി പീഡന കേസ് ഉൾപ്പെടെ സിപിഎം അന്വേഷിക്കുന്ന സാഹചര്യം ഗുരുതരം;മഹിളാ മോർച്ച
പോലീസിനെ വെറും നോക്കുകുത്തിയാക്കി പീഡന കേസ് ഉൾപ്പെടെ സിപിഎം അന്വേഷിക്കുന്ന സാഹചര്യത്തിലേക്ക് സംസ്ഥാനം പോകുന്നത് അതി ഗുരുതരമാണെന്ന് ബിജെപി. ആലപ്പുഴ ജില്ലാ സെക്രട്ടറി എം വിഗോപകുമാർ സ്വന്തം സഹപ്രവർത്തകയെ പീഡിപ്പിച്ചിട്ടും വേട്ടക്കാരനോടൊപ്പം നിൽക്കുന്ന സംസ്ഥാന വനിതാകമ്മീഷനെ പുറത്താക്കണം. കിളിരൂർ-കവിയൂർ പീഡനക്കേസുകൾ അന്വേഷിച്ച ശ്രീമതി ടീച്ചറെ തന്നെ പി.കെ.ശശിയുടെ കേസും അന്വേഷിക്കുവാൻ ചുമതലപ്പെടുത്തിയ പ്പോൾ തന്നെ സിപിഎമ്മിന്റെ ലക്ഷ്യം ജനങ്ങൾക്ക് മനസിലായി. പീഡനവീരൻ പി.കെ.ശശിയെ ഉടൻ രാജിവെക്കുകയും മഹിളാമോർച്ച പ്രവർത്തകരെ മർദിച്ച പൊലീസിനെതിര ശക്തമായ നടപടികൾ സ്വീകരിക്കുകയും ചെയ്തില്ല എങ്കിൽ അതി ശക്തമായ സമര പരിപാടികളുമായി ബിജെപി. രംഗത്തു വരുമെന്നും എം വിഗോപകുമാർ പറഞ്ഞു. പി.കെ.ശശി രാജി വെക്കണമെന്നും മഹിളാമോർച്ച പ്രവർത്തകരെ മർദിച്ച പൊലീസിനെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട്മഹിളാ മോർച്ച ആലപ്പുഴ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിര
പോലീസിനെ വെറും നോക്കുകുത്തിയാക്കി പീഡന കേസ് ഉൾപ്പെടെ സിപിഎം അന്വേഷിക്കുന്ന സാഹചര്യത്തിലേക്ക് സംസ്ഥാനം പോകുന്നത് അതി ഗുരുതരമാണെന്ന് ബിജെപി. ആലപ്പുഴ ജില്ലാ സെക്രട്ടറി എം വിഗോപകുമാർ
സ്വന്തം സഹപ്രവർത്തകയെ പീഡിപ്പിച്ചിട്ടും വേട്ടക്കാരനോടൊപ്പം നിൽക്കുന്ന സംസ്ഥാന വനിതാകമ്മീഷനെ പുറത്താക്കണം. കിളിരൂർ-കവിയൂർ പീഡനക്കേസുകൾ അന്വേഷിച്ച ശ്രീമതി ടീച്ചറെ തന്നെ പി.കെ.ശശിയുടെ കേസും അന്വേഷിക്കുവാൻ ചുമതലപ്പെടുത്തിയ പ്പോൾ തന്നെ സിപിഎമ്മിന്റെ ലക്ഷ്യം ജനങ്ങൾക്ക് മനസിലായി. പീഡനവീരൻ പി.കെ.ശശിയെ ഉടൻ രാജിവെക്കുകയും മഹിളാമോർച്ച പ്രവർത്തകരെ മർദിച്ച പൊലീസിനെതിര ശക്തമായ നടപടികൾ സ്വീകരിക്കുകയും ചെയ്തില്ല എങ്കിൽ അതി ശക്തമായ സമര പരിപാടികളുമായി ബിജെപി. രംഗത്തു വരുമെന്നും എം വിഗോപകുമാർ പറഞ്ഞു.
പി.കെ.ശശി രാജി വെക്കണമെന്നും മഹിളാമോർച്ച പ്രവർത്തകരെ മർദിച്ച പൊലീസിനെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട്മഹിളാ മോർച്ച ആലപ്പുഴ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹിളാ മോർച്ച ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് സുമ ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. ബിജെപി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് ജി.വിനോദ് കുമാർ മുഖ്യ പ്രഭാഷണവും,, ജില്ലാ സെക്രട്ടറി ഗീതാ രാംദാസ് ആമുഖ പ്രഭാഷണവും നടത്തി.
ജില്ലാ കമ്മറ്റി അംഗം ബിന്ദു വിനയൻ, മഹിളാ മോർച്ച മണ്ഡലം ഭാരവാഹികളായ പ്രതിഭാ, റോഷ്നി, കവിത,രമാദേവി, ബിജെപി. മണ്ഡലം ഭാരവാഹികളായ ജി.മോഹനൻ, എൻ.ഡി.കൈലാസ്, ഉഷാ സാബു, ജ്യോതി രാജീവ് എന്നിവരും സംസാരിച്ചു.