- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ആഭിചാരം നടത്തുന്നതിനായി വീട്ടു ജോലിക്കാരി എന്റെയും മകളുടേയും തലമുടി ശേഖരിക്കുന്നു' ! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അറബ് വനിത കോടതിയിൽ; കുടുംബാംഗങ്ങളുടെ ചിത്രങ്ങൾ ഫോണിൽ സൂക്ഷിക്കുന്നുണ്ടെന്നും ഇത് ഇവരുടെ ഭർത്താവിന് അയച്ചു കൊടുക്കുന്നുണ്ടെന്നും യുവതിയുടെ പരാതി
ദുബായ് : കേട്ടാൽ വിചിത്രമെന്ന് തോന്നുന്ന വെളിപ്പെടുത്തലാണ് ദുബായ് കോടതിയിൽ കഴിഞ്ഞ ദിവസം കേട്ടത്. ആഭിചാരം സംബന്ധിച്ച കർമ്മങ്ങൾക്കായി വീട്ടു ജോലിക്കാരി തന്റെയും മകളുടേയും തലമുടി ശേഖരിക്കുന്നുവെന്നാണ് അറബ് വനിത കോടതിയിൽ പരാതി നൽകിയത്. കുടുംബാംഗങ്ങളുടെ ചിത്രങ്ങൾ ഇവർ രഹസ്യമായി ഫോണിൽ സൂക്ഷിക്കുന്നുണ്ടെന്നും ഇത് നാട്ടിലുള്ള ഇവരുടെ ഭർത്താവിന് അയയ്ക്കുന്നതായി തന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും യുവതി കോടതിയിൽ വ്യക്തമാക്കി. ജോലിക്കാരിയുടെ പെരുമാറ്റത്തിൽ സംശയമുണ്ട്. മാത്രമല്ല, എക്സ്ചേഞ്ച് ഏജൻസികൾ വഴി പണം കൈമാറുന്ന വിവരം ഇവർ ഭർത്താവുമായി ഫോണിലൂടെ സംസാരിക്കുന്നത് താൻ കേട്ടതായും പരാതിക്കാരി പറയുന്നു. അറബ് വനിതയുടെ പരാതി പ്രകാരം വീട്ടുജോലിക്കാരിയുടെ താമസ സ്ഥലത്ത് പരിശോധന നടത്തിയപ്പോൾ 8000 ദിർഹവും 9000 ദിർഹം വില വരുന്ന ആഭരണങ്ങളും 25,000 ദിർഹത്തിന്റെ വാച്ചും കണ്ടെടുത്തു. ചോദ്യം ചെയ്യലിൽ ഇവർ മോഷണക്കുറ്റം സമ്മതിച്ചുവെങ്കിലും ദുർമന്ത്രവാദം നടത്തിയെന്ന ആരോപണം നിഷേധിച്ചു. ദുബായ് പബ്ലിക്ക് പ്രോസിക്യൂഷൻ.
ദുബായ് : കേട്ടാൽ വിചിത്രമെന്ന് തോന്നുന്ന വെളിപ്പെടുത്തലാണ് ദുബായ് കോടതിയിൽ കഴിഞ്ഞ ദിവസം കേട്ടത്. ആഭിചാരം സംബന്ധിച്ച കർമ്മങ്ങൾക്കായി വീട്ടു ജോലിക്കാരി തന്റെയും മകളുടേയും തലമുടി ശേഖരിക്കുന്നുവെന്നാണ് അറബ് വനിത കോടതിയിൽ പരാതി നൽകിയത്. കുടുംബാംഗങ്ങളുടെ ചിത്രങ്ങൾ ഇവർ രഹസ്യമായി ഫോണിൽ സൂക്ഷിക്കുന്നുണ്ടെന്നും ഇത് നാട്ടിലുള്ള ഇവരുടെ ഭർത്താവിന് അയയ്ക്കുന്നതായി തന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും യുവതി കോടതിയിൽ വ്യക്തമാക്കി.
ജോലിക്കാരിയുടെ പെരുമാറ്റത്തിൽ സംശയമുണ്ട്. മാത്രമല്ല, എക്സ്ചേഞ്ച് ഏജൻസികൾ വഴി പണം കൈമാറുന്ന വിവരം ഇവർ ഭർത്താവുമായി ഫോണിലൂടെ സംസാരിക്കുന്നത് താൻ കേട്ടതായും പരാതിക്കാരി പറയുന്നു. അറബ് വനിതയുടെ പരാതി പ്രകാരം വീട്ടുജോലിക്കാരിയുടെ താമസ സ്ഥലത്ത് പരിശോധന നടത്തിയപ്പോൾ 8000 ദിർഹവും 9000 ദിർഹം വില വരുന്ന ആഭരണങ്ങളും 25,000 ദിർഹത്തിന്റെ വാച്ചും കണ്ടെടുത്തു. ചോദ്യം ചെയ്യലിൽ ഇവർ മോഷണക്കുറ്റം സമ്മതിച്ചുവെങ്കിലും ദുർമന്ത്രവാദം നടത്തിയെന്ന ആരോപണം നിഷേധിച്ചു. ദുബായ് പബ്ലിക്ക് പ്രോസിക്യൂഷൻ.