കോഴിക്കോട് :പതിമൂന്ന് വയസ്സുകാരിയെ മാതാവിന്റെ സഹായത്തോടെ പീഡിപ്പിച്ച കേസിൽ യുവാവിനെ പൊലീസ് പിടികൂടി.നേരത്തെ പിടികൂടിയ മാതാവിന്റെ സഹായിയായ യുവാവിനെയാണ് വളയം പൊലീസ് പിടികൂടിയത്. നാദാപുരം ഫസ്റ്റ് ക്ലാസ് കോടതി വാണിമേൽ നിടുംപറമ്പ് മരുതേരിക്കണ്ടിയിൽ അഫ്സലിനെ(28)യാണ് റിമാന്റ് ചെയ്തത്.പീഡന കേസിലെ മുഖ്യപ്രതികൾ ഒളിവിലാണെന്ന് പൊലീസ് കേന്ദ്രങ്ങൾ അറിയിച്ചു.

നാദാപുരം ഡി.വൈ.എസ്‌പി.ഇ.സുനിൽകുമാറിന്റെ നേത്യത്വത്തിലുള്ള സ്‌ക്വാഡാണ് കഴിഞ്ഞ ദിവസം പ്രതിയെ അറസ്റ്റ് ചെയ്തത് കോടതിയിൽ ഹാജരാക്കിയിരുന്നു.നേരത്തെ പൊലീസ് പിടികൂടിയ പെൺകുട്ടിയുടെ മാതാവിന്റെ സഹായിയാണ് അറസ്റ്റിലായ അഫ്സൽ.എടച്ചേരി മീത്തലെ പറമ്പത്ത് നൗഫൽ(36)കൈവേലി മുള്ളംമ്പത്ത് പൊടിക്കളത്തിൽ റഫീഖ്(32)കുട്ടിയുടെ മാതാവ്എന്നിവർക്കെതിരെയും പോക്സ് നിയമ പ്രകാരം കേസെടുത്തിരുന്നു.മാതാവിനെ പെൺകുട്ടിയുടെ പരാതിക്ക് പിന്നാലെ ആദ്യ ഘട്ടത്തിൽ കേസന്യേഷിച്ച നാദാപുരം എസ്‌ഐ.എൻ.പ്രജീഷ് അറസ്റ്റ് ചെയ്തിരുന്നു.മറ്റ് പ്രതികൾ ഒളിവിൽ പോയിരിക്കുകയാണ്.

ഒരു മാസം മുമ്പാണ് വാണിമേൽ പുതുക്കയം രാജീവ് ഗാന്ധി കോളനിയിലെ പെൺകുട്ടിയെ മാതാവിന്റെ സഹായത്തോടെ പീഡിപ്പിച്ചത്.സംസ്ഥാനത്തിന് അകത്തും പുറത്തുമായി നിരവധി സ്ഥലങ്ങളിൽ വെച്ച് പെൺകുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി.അതിനിടെ, കേസിലെ മുഖ്യപ്രതികൾ രക്ഷപ്പെട്ടത് പൊലീസിന്റെ വീഴ്ചയാണെന്ന ആരോപണവും ശക്തമായിട്ടുണ്ട്.സ്പെഷൽ ബ്രാഞ്ച് പൊലീസിൽ നിന്നും മുഖ്യപ്രതികൾക്ക് നിരവധി വിവരങ്ങൾ ലഭിച്ചതായുള്ള ആരോപണമുയർന്നിട്ടുണ്ട്.

പൊലീസിൽ നിന്നും വിവരങ്ങൾ ലഭിച്ചതിന് പിന്നാലെയാണ് മുഖ്യപ്രതികൾ മുങ്ങിയത്. കേസിൽ ഉൾപ്പെട്ടതായി വിവരം നൽകി ചില വൻകിടക്കാരുടെ അടുത്ത് നിന്നും പൊലീസിന്റെ ഇടനിലക്കാർ പണം കൈപ്പറ്റിയതായുള്ള വിവരം പുറത്ത് വന്നിട്ടുണ്ട്.പെൺകുട്ടി താങ്കളുടെ പേർ പറഞ്ഞതായാണ് പൊലീസിന്റെ അടുത്ത ആളുകളെന്ന ലേബലിൽ ചിലരെ സമീപിച്ചത്.പണം നൽകിയാൽ കേസിൽ നിന്നും ഒഴിവാക്കി തരാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തരപ്പെടുത്തിതായും ആരോപണമുയർന്നിട്ടുണ്ട്.

ഈ പണം പൊലീസിൽ എത്തിയതായും അതിനനുസരിച്ച് കേസിൽ ചില അട്ടിമറി നടന്നതായും പറയപ്പെടുന്നുണ്ട്.കേസന്യേഷണത്തിൽ ശക്തമാ ഇടപെടലുകൾ വിവിധ കോണുകളിൽ നിന്നും ഉണ്ടായിട്ടും യുവജന സംഘനകളുടെ മൗനം പൊലീസിന് ഏറെ ആശ്വാസം ലഭിക്കുന്നുണ്ട്. മുഖ്യപ്രതികളെ പിടികൂടാൻ കഴിയാത്ത പൊലീസ് നടപടിക്കെതിരെ സമരത്തിലേക്കിറങ്ങാൻ പ്രതിപക്ഷ യുവജന സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്