- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാട്‌സ് ആപ്പിൽ മറുപടിക്ക് പകരം ഉപയോഗിക്കാൻ പുതിയ ഇമേജായി; ലോകത്തെ ഏറ്റവും വൃത്തികെട്ട രൂപമുള്ളയാളായി തെരഞ്ഞെടുക്കപ്പെട്ടത് സിംബാവെക്കാരൻ
സൗന്ദര്യത്തിൽ മാത്രമല്ല സൗന്ദര്യമുള്ളത് വൈരൂപ്യത്തിലും സൗന്ദര്യമുണ്ട്... ഈ ഒരു തത്വത്തെ അടിസ്ഥാനമാക്കിയാണ് ഹരാരെയിൽ വർഷം തോറും വൈരൂപ്യമത്സരം നടക്കുന്നത്. ' അഗ്ലിയസ്റ്റ് മാൻ കോംപറ്റീഷൻ' എന്നാണിത് അറിയപ്പെടുന്നത്. ഇപ്രാവശ്യത്തെ മത്സരത്തിൽ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് സിംബാവെയിൽ നിന്നുള്ള ഒരു തൊഴിൽരഹിതനാണ്. വാട്‌സ് ആപ്പിൽ
സൗന്ദര്യത്തിൽ മാത്രമല്ല സൗന്ദര്യമുള്ളത് വൈരൂപ്യത്തിലും സൗന്ദര്യമുണ്ട്... ഈ ഒരു തത്വത്തെ അടിസ്ഥാനമാക്കിയാണ് ഹരാരെയിൽ വർഷം തോറും വൈരൂപ്യമത്സരം നടക്കുന്നത്. ' അഗ്ലിയസ്റ്റ് മാൻ കോംപറ്റീഷൻ' എന്നാണിത് അറിയപ്പെടുന്നത്. ഇപ്രാവശ്യത്തെ മത്സരത്തിൽ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് സിംബാവെയിൽ നിന്നുള്ള ഒരു തൊഴിൽരഹിതനാണ്. വാട്‌സ് ആപ്പിൽ മറുപടിക്ക് പകരം ഉപയോഗിക്കാൻ ഒരു വെറൈറ്റി ഇമേജില്ലാതെ വിഷമിക്കുകയാണോ നിങ്ങൾ...? എന്നാൽ ഇനി മുതൽ ലോകത്തിലെ ഏറ്റവും വൃത്തികെട്ട രൂപമുള്ള ഇയാളുടെ ചിത്രം അതിനായി ഉപയോഗിക്കാവുന്നതാണ്...!!!.
മെയ്‌സൻ സെറെ എന്ന സിംബാവെക്കാരനാണ് ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. 35 മത്സരാർത്ഥികളിൽ നിന്നാണ് ഇയാൾ ലോകത്തെ ഏറ്റവും വിരൂപസ്ഥാനത്തെത്തിച്ചേർന്ന് 500ഡോളർ നേടിയിരിക്കുന്നത്. കടുത്ത തൊഴിലില്ലായ്മ നേരിടുന്ന സിംബാവെയിൽ ഈ തുക വലിയൊരു സംഖ്യയാണ്. അവസാന റൗണ്ടിൽ അഞ്ച് പേരോടോ ഇഞ്ചോടിഞ്ച് പോരാടിയാണ് മെയ്‌സൻ കിരീടം സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ കിരീടം ചൂടിയ വില്യം മാസ് വിനു ഇപ്രാവശ്യം രണ്ടാംസ്ഥാനത്തേക്ക് തള്ളപ്പെട്ടിരിക്കുകയാണ്.
കരഞ്ഞു കൊണ്ടാണ് അദ്ദേഹം ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. രണ്ടാംസ്ഥാനക്കാരന് വെറും 100 ഡോളർ മാത്രമെ ലഭിക്കുകയുള്ളൂവെന്നതാണ് ഇയാളുടെ ദുഃഖത്തിന്റെ പ്രധാന കാരണം. ജഡ്ജിമാർ ന്യായമായിട്ടല്ല വിധിനിർണയം നടത്തിയതെന്നാണ് മാസ് വിനും ആരോപിക്കുന്നത്. അതിനാൽ സംഘാടകർ പുതിയ വിധികർത്താക്കളെ ഉൾപ്പെടുത്തി മത്സരം വീണ്ടും നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
തനിക്ക് കിരീടം നേടാനായതിൽ സന്തോഷമേറെയുണ്ടെന്നാണ് മെയ്‌സൻ പ്രതികരിച്ചിരിക്കുന്നത്. 2012 മുതലാണ് തങ്ങൾ ഈ മത്സരം നടത്താനാരംഭിച്ചതെന്നാണ് ഓർഗനൈസറായ ഡേവിഡ് മച്ചോവ പറയുന്നത്. മിസ്റ്റർ അഗ്ലി വേൾഡ് എന്ന മത്സരം സംഘടിപ്പിക്കാൻ താൻ ആലോചിക്കുന്നതായും അദ്ദേഹം പറയുന്നു.