ജിദ്ദ: സാംസ്‌കാരിക സാഹിത്യ രംഗത്തെ പ്രവർത്തകരായ സർവ്വശ്രീ ഗോപി നെടുങ്ങാടിക്കും മൂത്തേടത് സേതുമാധവനും ജിദ്ദയിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനയായ മൈത്രി ജിദ്ദ യാത്രയപ്പ് നൽകി. വീഡിയോ കോൺഫെറൻസിങ്ങിലൂടെയാണ് യോഗം നടത്തിയത്.

മൈത്രിയുടെ അംഗങ്ങളും പ്രവാസ ജീവിതം അവസാനിപ്പിച്ചു കേരളത്തിൽ സ്ഥിര താമസമാക്കിയ മൈത്രിയുടെ മുൻ അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.

ജോയിന്റ് സെക്രട്ടറി തുഷാര ഷിഹാബ് സ്വാഗതം പറഞ്ഞ യോഗത്തിൽ പ്രസിഡന്റ് ബഷീർ അലി പരുത്തിക്കുന്നൻ അധ്യക്ഷത വഹിച്ചു .രക്ഷാധികാരി ഉണ്ണി തെക്കേടത്തു ആമുഖപ്രസംഗം നടത്തി .മൈത്രിയുടെ മുൻ അധ്യക്ഷൻ അനിൽ നൂറനാട് ഉദ്ഘാടനം ചെയ്തു .

സർവ്വ ശ്രീ ബഷീർ ബാവക്കുഞ്ഞു, ജോസഫ് വിൽസൺ, ഖാലിദ് പാളയാട്ട്, മുഹമ്മദ് ഷിഹാബ്, റിയാസ് കള്ളിയത്, കിരൺ കലാനി, പ്രിയ റിയാസ്, മുഹമ്മദ് അഷ്റഫ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

സേതുമാധവൻ മൂത്തേടത്തിനുള്ള ഉപഹാരം വൈസ് പ്രസിഡന്റ് സഹീർ മാഞ്ഞാലിയും ഗോപി നെടുങ്ങാടിക്കുള്ള ഉപഹാരം ആർട്ടിസ്റ്റ് അജയകുമാറും കൈമാറി. ട്രഷറർ സുനിൽകുമാർ ജോസ് നന്ദി പ്രകാശിപ്പിച്ചു.