- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണക്കടത്ത് - ക്വട്ടേഷൻ ബന്ധമുള്ളവരെ പാർട്ടിയിൽ വെച്ചുപൊറുപ്പിക്കില്ല: എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മജിദ് ഫൈസി
കണ്ണൂർ: ഇരിട്ടിയിലെ ക്വട്ടേഷൻ അക്രമവുമായി ബന്ധപ്പെട്ട് പാർട്ടിക്ക് ബന്ധമില്ലെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മജീദ് ഫൈസി പറഞ്ഞു. കണ്ണുരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം രണ്ടു വ്യക്തികൾ തമ്മിലുള്ള സാമ്പത്തിക പ്രശ്നമാണ് തർക്കത്തിലും അക്രമത്തിലും കലാശിച്ചത്.
വ്യക്തികൾ തമ്മിലുള്ള പ്രശ്നമായാലും അക്രമത്തെയും ക്വട്ടേഷൻ പ്രവർത്തനത്തെയും പാർട്ടിക്ക് അംഗീകരിക്കാൻ കഴിയില്ല. പാർട്ടി ഭരണഘടന തന്നെ എല്ലാ വിധ ക്വട്ടേഷൻ പ്രവൃത്തികൾക്കും എതിരാണ്. ഈ സി മണിക്കായി ശ്രമിക്കുമ്പോഴാണ് യുവാക്കൾ ക്വട്ടേഷൻ പ്രവർത്തനത്തിനിറങ്ങുന്നത് അധ്യാനിച്ച് പണമുണ്ടാക്കിയാണ് ഓരോരുത്തരും ശ്രമിക്കേണ്ടത്. കൊടകര കുഴൽപ്പണ കേസിൽ പാർട്ടിക്ക് ബന്ധമുള്ളവർ ആരെങ്കിലുമുണ്ടെന്ന് ഇതുവരെ തെളിഞ്ഞിട്ടില്ല.
രാമനാട്ടുകര സ്വർണ കടത്ത് കേസിൽ പ്രതികളായവരിൽ എസ്.ഡി.പി. ഐ ബന്ധമുണ്ടെന്ന് ആരോപണമുയർന്നയാളെ മൂന്ന് വർഷം മുൻപ് സംഘടനയിൽ നിന്നും പുറത്താക്കിയതാണ്. സ്വർണ കടത്ത് - ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുള്ള ഒരൊറ്റയാളെയും പാർട്ടിയിൽ വെച്ചുപൊറുപ്പിക്കില്ലെന്നതാണ് പാർട്ടി നയമെന്നും മജീദ് ഫൈസി വ്യക്തമാക്കി.കൊടകര കുഴൽപണ കേസിൽ പ്രതിയായ കെ.സുരേന്ദ്രനെ രക്ഷിക്കാൻ പൊലിസ് ശ്രമിക്കുകയാണ്.
സുരേന്ദ്രനെതിരെയുള്ള കേസ് ഇപ്പോൾ സിപിഎം ക്വട്ടേഷൻ സംഘത്തിന്റെ വിവാദം പുറത്തു വന്നതോടെ കേൾക്കാനെയില്ല. സർക്കാർ പ്രതിക്കൂട്ടിൽ നിൽക്കുന്ന വനംകൊള്ള കേസിൽ ഇപ്പോൾ ബിജെപി പരാമർശിക്കുന്നതേയില്ല. പരസ്പരം സ'ഹായിക്കുകയാണ് ഇരുകൂട്ടരും ചെയ്യുന്നത്.ഭരണത്തിൽ പങ്കാളിയായ പാർട്ടി ഉൾപ്പെട്ട തി നാലാണ് ക്വട്ടേഷൻ വിവാദത്തിൽ സിപിഎമ്മിനെതിരെയുള്ള ആരോപണം ഗൗരവകരമായി മാറുന്നതെന്നും അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് എ.സി ജലാലുദ്ദീൻ, കബീർ കണ്ണാടിപറമ്പ് എന്നിവരും പങ്കെടുത്തു.
മറുനാടന് മലയാളി ബ്യൂറോ