- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
അമേരിക്കയിലെ ഇന്റർനാഷണൽ പീസ് കൗൺസിൽ ഏർപ്പെടുത്തിയ ഗ്രാന്റ് അച്ചീവേഴ്‌സ് പുരസ്‌കാരം ഡോ. അമാനുല്ല വടക്കാങ്ങരക്ക്
ദോഹ : വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക മേഖലകളിൽ വേറിട്ട പ്രവർത്തനം കാഴ്‌ച്ച വെക്കുന്നവർക്കായി അമേരിക്കയിലെ ഇന്റർനാഷണൽ പീസ് കൗൺസിൽ ഏർപ്പെടുത്തിയ ഗ്രാന്റ് അച്ചീവേഴ്‌സ് പുരസ്‌കാരം ഡോ. അമാനുല്ല വടക്കാങ്ങരക്ക്. അറബി ഭാഷയുമായി ബന്ധപ്പെട്ട വിശിഷ്യാ സ്‌പോക്കൺ അറബികുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ പരിഗണിച്ചാണ് അമാനുല്ലയെ അവാർഡിന് തെരഞ്ഞെടുത്തതെന്ന് അമേരിക്കിലെ കിങ്സ് യൂണിവേർസിറ്റി പ്രസിഡണ്ടും ഇന്റർനാഷണൽ പീസ് കൗൺസിൽ സെക്രട്ടറി ജനറലുമായ ഡോ. എസ്. സൽവിൻ കുമാർ പറഞ്ഞു. ഭാഷകൾ സംസ്‌കാരത്തിന്റെ ജാലകങ്ങളാണെന്നും സംസ്‌കാരം മനുഷ്യനെ ശാന്തിയുടെയും സമാധാനത്തിന്റെയും മേഖലകളിലേക്കാണ് നയിക്കുന്നതെന്നും അവാർഡ് ദാന ചടങ്ങിൽ സംസാരിക്കവേ ഡോ. സെൽവിൻ കുമാർ പറഞ്ഞു. വാഷിങ്ങ്ടൺ നാഷണൽ ഹാർബറിലെ മാരിയറ്റ് എ.സി ഹോട്ടലിൽ നടന്ന ചടങ്ങിൽ മേരിലാന്റ് അറ്റോർണി ജനറൽ തോമസ് ആക്‌സിലി പുരസ്‌കാരം സമ്മാനിച്ചു. ഡോ. ഒൽഗ സെക്ലോവ, സേവ്യർ നായകം ഐ.എ.എസ്, ഡോ. ശാന്തി ഉമകന്തം തുടങ്ങിയവർ സംബന്ധിച്ചു. അമേരിക്കയിലും യൂറോപ്പിലും ഏറെ പ്രചാരമുള്ള സ്പോക്കൺ അറ
ദോഹ : വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക മേഖലകളിൽ വേറിട്ട പ്രവർത്തനം കാഴ്‌ച്ച വെക്കുന്നവർക്കായി അമേരിക്കയിലെ ഇന്റർനാഷണൽ പീസ് കൗൺസിൽ ഏർപ്പെടുത്തിയ ഗ്രാന്റ് അച്ചീവേഴ്‌സ് പുരസ്‌കാരം ഡോ. അമാനുല്ല വടക്കാങ്ങരക്ക്. അറബി ഭാഷയുമായി ബന്ധപ്പെട്ട വിശിഷ്യാ സ്‌പോക്കൺ അറബികുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ പരിഗണിച്ചാണ് അമാനുല്ലയെ അവാർഡിന് തെരഞ്ഞെടുത്തതെന്ന് അമേരിക്കിലെ കിങ്സ് യൂണിവേർസിറ്റി പ്രസിഡണ്ടും ഇന്റർനാഷണൽ പീസ് കൗൺസിൽ സെക്രട്ടറി ജനറലുമായ ഡോ. എസ്. സൽവിൻ കുമാർ പറഞ്ഞു.
ഭാഷകൾ സംസ്‌കാരത്തിന്റെ ജാലകങ്ങളാണെന്നും സംസ്‌കാരം മനുഷ്യനെ ശാന്തിയുടെയും സമാധാനത്തിന്റെയും മേഖലകളിലേക്കാണ് നയിക്കുന്നതെന്നും അവാർഡ് ദാന ചടങ്ങിൽ സംസാരിക്കവേ ഡോ. സെൽവിൻ കുമാർ പറഞ്ഞു.
വാഷിങ്ങ്ടൺ നാഷണൽ ഹാർബറിലെ മാരിയറ്റ് എ.സി ഹോട്ടലിൽ നടന്ന ചടങ്ങിൽ മേരിലാന്റ് അറ്റോർണി ജനറൽ തോമസ് ആക്‌സിലി പുരസ്‌കാരം സമ്മാനിച്ചു. ഡോ. ഒൽഗ സെക്ലോവ, സേവ്യർ നായകം ഐ.എ.എസ്, ഡോ. ശാന്തി ഉമകന്തം തുടങ്ങിയവർ സംബന്ധിച്ചു.
അമേരിക്കയിലും യൂറോപ്പിലും ഏറെ പ്രചാരമുള്ള സ്പോക്കൺ അറബിക് മെയിഡ് ഈസി, അറബിക് ഫോർ എവരിഡേ എന്നിവ ഉൾപ്പടെ നിരവധി ഗ്രന്ഥങ്ങളുടെ കർത്താവാണ് അമാനുല്ല അറബി ഭാഷയുടെ പ്രചാരണത്തിനും അദ്ധ്യാപനത്തിനും നൽകുന്ന സേവനങ്ങൾ പരിഗണിച്ച് കിങ്സ് സർവകലാശാല നേരത്തെ അദ്ദേഹത്തിന് ഡി ലിറ്റ് ബിരുദം നൽകി ആദരിച്ചിരുന്നു. സമകാലിക ലോകത്ത് അറബി ഭാഷയുടെ പ്രാധാന്യവും പ്രസക്തിയുമാണ് ഇത് അടിവരയിടുന്നത്.
മലപ്പുറം ജില്ലയിലെ വടക്കാങ്ങര പരേതനായ തങ്കയത്തിൽ മുഹമന്മദ് കുഞ്ഞിപ്പ ഹാജിയുടേയും ഹലീമ ഹജ്ജുമ്മയുടേയും മകനായ അമാനുല്ല അറബി ഭാഷയുമായി ബന്ധപ്പെട്ട് മാത്രം നാൽപതോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. സി.ബി.എസ്.ഇ . വിദ്യാർത്ഥികൾക്ക് അറബി ഭാഷ പഠിക്കുന്നതിനുള്ള പാഠപുസ്തകങ്ങൾ തയ്യാറാക്കിയ അമാനുല്ലയുടെ പുസ്തകങ്ങൾ ഇന്ത്യക്കകത്തും പുറത്തും നിരവധി സ്‌ക്കൂളുകളിൽ പഠിപ്പിക്കപ്പെടുന്നു. സാമൂഹ്യ പ്രാധാന്യമുള്ള ഒരു ഡസനോളം പുസ്തകങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. പെരുമ്പിലാവ് അൻസാർ ഇംഗൽഷ് സ്‌ക്കൂൾ, ഖത്തറിലെ ഐഡിയൽ ഇന്ത്യൻ സ്‌ക്കൂൾ എന്നിവിടങ്ങളിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ച അമാനുല്ല സ്പോക്കൺ അറബിക് പരിശീലന രംഗത്തും ശ്രദ്ധേയനാണ്. ഡോക്ടർമാർ, എഞ്ചിനീയർമാർ, നയതന്ത്രപ്രതിനിധികൾ, ബിസിനസ് പ്രമുഖർ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധിപേരെ അറബി സംസാരിക്കുവാൻ പരിശീലിപ്പിച്ച അദ്ദേഹത്തിന്റെ അറബി സംസാരിക്കുന്നതിന് സഹായിക്കുന്ന പുസ്തകങ്ങൾ ഇന്ത്യക്കകത്തും പുറത്തും ഏറെ പ്രചാരമുള്ളവയാണ്.
വിദ്യാഭ്യാസ വിചക്ഷണനും പെരുമ്പിലാവ് അൻസാരി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനുമായിരുന്ന പി. മുഹമ്മദ് അബുൽ ജലാൽ മൗലവിയുടെ മകൾ റഷീദയാണ് ഭാര്യ. റഷാദ് മുബാറക്, ഹംദ, സഅദ് എന്നിവരാണ് മക്കൾ.