- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
42,000 തൊഴിലവസരങ്ങളുമായി ഒമാനിൽ പുതിയ മാളുകൾ ഉയരുന്നു; അഞ്ചു വർഷത്തിനുള്ളിൽ കൂടുതൽ തൊഴിലുകൾ വാഗ്ദാനം ചെയ്ത് മജീദ് അൽ ഫുട്ടൈംസ്
മസ്‌ക്കറ്റ്: നേരിട്ടും അല്ലാതെയും 42,000 തൊഴിലവസരങ്ങളുമായി രാജ്യത്ത് മാളുകൾ ഉയരുന്നു. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മജീദ് അൽ ഫുട്ടൈംസ് എന്ന കമ്പനിയാണ് മാളുകളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. കമ്പനി നടത്തുന്ന വൻ നിക്ഷേപം രാജ്യത്ത് വൻ തോതിൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് കരുതപ്പെടുന്നത്. നേരിട്ട് 16,973 പേർക്കും നേരിട്ടല്ലാതെ 25,459 പേർക്കും തൊഴിൽ നൽകാൻ കഴിയുന്ന വിധത്തിലാണ് കമ്പനി മാളുകൾ നിർമ്മിക്കുന്നത്. 2001-ൽ കമ്പനി ഒമാനിൽ അതിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ച ശേഷം 23,000-ത്തിലധികം പേർക്ക് തൊഴിൽ നൽകിയിട്ടുണ്ടെന്ന് കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അലൈൻ ബജ്ജാനി വ്യക്തമാക്കി. പുതുതായി 65000 തൊഴിലവസരങ്ങൾ കൂടി നൽകാൻ കമ്പനിക്ക് കഴിയും. രാജ്യത്തെ ചെറുകിടകച്ചവട മേഖലയിൽ എൺപത്തെട്ടുശതമാനം സ്വദേശിവത്ക്കരണം നടപ്പാക്കിക്കഴിഞ്ഞതായും കമ്പനി അവകാശപ്പെട്ടു. ഒമാനിൽ 2020ഓടെ നടപ്പാക്കാൻ പോകുന്ന 515 മില്യൻ ഒമാൻ റിയാലിന്റെ നിക്ഷേപ പദ്ധതിയെക്കുറിച്ചുള്ള പ്രഖ്യാപന വേളയിലാണ് കമ്പനി ഇ
മസ്‌ക്കറ്റ്: നേരിട്ടും അല്ലാതെയും 42,000 തൊഴിലവസരങ്ങളുമായി രാജ്യത്ത് മാളുകൾ ഉയരുന്നു. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മജീദ് അൽ ഫുട്ടൈംസ് എന്ന കമ്പനിയാണ് മാളുകളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. കമ്പനി നടത്തുന്ന വൻ നിക്ഷേപം രാജ്യത്ത് വൻ തോതിൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് കരുതപ്പെടുന്നത്.
നേരിട്ട് 16,973 പേർക്കും നേരിട്ടല്ലാതെ 25,459 പേർക്കും തൊഴിൽ നൽകാൻ കഴിയുന്ന വിധത്തിലാണ് കമ്പനി മാളുകൾ നിർമ്മിക്കുന്നത്. 2001-ൽ കമ്പനി ഒമാനിൽ അതിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ച ശേഷം 23,000-ത്തിലധികം പേർക്ക് തൊഴിൽ നൽകിയിട്ടുണ്ടെന്ന് കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അലൈൻ ബജ്ജാനി വ്യക്തമാക്കി.
പുതുതായി 65000 തൊഴിലവസരങ്ങൾ കൂടി നൽകാൻ കമ്പനിക്ക് കഴിയും. രാജ്യത്തെ ചെറുകിടകച്ചവട മേഖലയിൽ എൺപത്തെട്ടുശതമാനം സ്വദേശിവത്ക്കരണം നടപ്പാക്കിക്കഴിഞ്ഞതായും കമ്പനി അവകാശപ്പെട്ടു. ഒമാനിൽ 2020ഓടെ നടപ്പാക്കാൻ പോകുന്ന 515 മില്യൻ ഒമാൻ റിയാലിന്റെ നിക്ഷേപ പദ്ധതിയെക്കുറിച്ചുള്ള പ്രഖ്യാപന വേളയിലാണ് കമ്പനി ഇക്കാര്യങ്ങൾ അറിയിച്ചത്.