ജിദ്ദ: സൗദിയിൽ തൊഴിൽ തേടിയെത്തുന്ന വിദേശികളാക്കായി പ്രത്യേക തൊഴിൽ ടെസ്റ്റ് ഏർപ്പെടുത്താനുള്ള നീക്കത്തിലാണ് സൗദി അധികൃതർ. ഏതു തൊഴിലിനാണോ വരുന്നതെങ്കിൽ അതിലുള്ള മികവ് മനസ്സിലാക്കാനായാണ് തൊഴിലിനായി ഏത്തുമ്പോൾ തന്നെയുള്ള തൊഴിൽ പരീക്ഷ. ഇക്കാര്യത്തിന് സംവിധാനം ഒരുക്കാൻ ജനറൽ അഥോറിറ്റി ഓഫ് എഞ്ചിനീയേഴ്സിന് നിയുക്ത മുനിസിപ്പൽ, ഗ്രാമകാര്യ വകുപ്പ് മന്ത്രി മാജീദ് അൽ ഹുഖൈൽ നിർദ്ദേശം നൽകി.

എഞ്ചിനീയറിങ് പ്രൊഫഷണലുകളിൽ രാജ്യത്തെത്തുന്ന പ്രവാസി തൊഴിലാളികൾക്കായി പ്രൊഫഷണൽ പരീക്ഷകൾ തയ്യാറാക്കുന്നതിനും ഏർപ്പെടുത്തുന്നതിനുമുള്ള ചുമതല അഥോറിറ്റിയെ ഇതിന് മുമ്പ് മന്ത്രാലയം ഏൽപ്പിച്ചിരുന്നു. തൊഴിലിനുള്ള വിദ്യാഭ്യാസ യോഗ്യതയും അനുഭവ പരിജ്ഞാനവും അളക്കാനായി ഏർപ്പെടുത്തിയ എഞ്ചിനീയർകാർക്കുള്ള ടെസ്റ്റുകൾ വിജയകരമായ അനുഭവമായാണ് വിലയിരുത്തുന്നത്.

തൊഴിൽ വിപണിയിൽ എഞ്ചിനീയറിങ്, സാങ്കേതിക മികവുകൾ പ്രകടിപ്പിക്കുന്നതിലൂടെ ദേശീയ സമ്പദ് വ്യവസ്ഥയിലെ പങ്കാളിത്തം അര്ഥവത്താകുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പ്രൊഫഷണൽ പരീക്ഷകൾ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്നതിലൂടെ അധികൃതർ ലക്ഷ്യമാക്കുന്നത്.