- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബെന്യാമിന് മോഹൻലാലിനെ പരിചയപ്പെടാൻ കഴിയാത്തതിന്റെ അസൂയ; ജീവിതത്തിൽ ഒന്നുമാകാൻ കഴിയാത്തതു കൊണ്ടാണ് താൻ തെറ്റിദ്ധരിപ്പിച്ചുവെന്ന് പറഞ്ഞ് രംഗത്തെത്തിയത്; സാഹിത്യകാരന് മറുപടിയുമായി മേജർ രവി രംഗത്ത്
തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തക സിന്ധു സൂര്യകുമാറിന്റെ മുഖത്ത് കാർക്കിച്ചു തുപ്പുമെന്ന് പറഞ്ഞ് വിവാദ നായകനായ സംവിധായകൻ മേജർ രവി താൻ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്ന നിലപാടിൽ ഉറപ്പിച്ച് രംഗത്ത്. സംവിധായകന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരെ ദേശീയ തലത്തിൽ പോലും പ്രതിഷേധം ശക്തമായി ഉയരുന്ന സാഹചര്യത്തിലും സിന്ധു പറയാത്ത കാര്യത്തിൽ ഉറച്ചു നിൽക്കുകയാണ് മേജർ രവി. മേജർ രവിയുടെ പ്രസ്താവനയെ വിമർശിച്ചു രംഗത്തുവന്ന സാഹിത്യകാരൻ ബെന്യാമിനെതിരെയും രവി രംഗത്തെത്തി. സംവിധായകൻ മേജർ രവി തെറ്റിദ്ധരിപ്പിച്ച നടനാണ് മോഹൻലാൽ എന്നും അതുകൊണ്ടാണ് മോഹൻലാൽ ബ്ലോഗ് എഴുതിയതെന്നും ബെന്യാമിർ വിമർശിച്ചിരുന്നു. ഇതിന് മറുപടി നൽകി രംഗത്തെത്തിയ മേജർ രവി ബെന്യാമിൻ ഇങ്ങനെ പറഞ്ഞത് അസൂയ കൊണ്ടാണെന്നാണ് വാദിച്ചത്. ലോകം അറിയപ്പെടുന്ന ആടുജീവിതം എന്ന നോവലിന്റെ സൃഷ്ടാവിനെ തനിക്ക് അറിയുക പോലുമില്ലെന്നാണ് മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ മേജർ രവി പറഞ്ഞത്. മോഹൻലാലിന്റെ പേര് ഈ വിഷയത്തിലേക്ക് വലിച്ചിഴയ്‌ക്കേണ്ട അവാശ്യമില്ലെന്നും രവി പറഞ്ഞു. അദ്
തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തക സിന്ധു സൂര്യകുമാറിന്റെ മുഖത്ത് കാർക്കിച്ചു തുപ്പുമെന്ന് പറഞ്ഞ് വിവാദ നായകനായ സംവിധായകൻ മേജർ രവി താൻ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്ന നിലപാടിൽ ഉറപ്പിച്ച് രംഗത്ത്. സംവിധായകന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരെ ദേശീയ തലത്തിൽ പോലും പ്രതിഷേധം ശക്തമായി ഉയരുന്ന സാഹചര്യത്തിലും സിന്ധു പറയാത്ത കാര്യത്തിൽ ഉറച്ചു നിൽക്കുകയാണ് മേജർ രവി. മേജർ രവിയുടെ പ്രസ്താവനയെ വിമർശിച്ചു രംഗത്തുവന്ന സാഹിത്യകാരൻ ബെന്യാമിനെതിരെയും രവി രംഗത്തെത്തി. സംവിധായകൻ മേജർ രവി തെറ്റിദ്ധരിപ്പിച്ച നടനാണ് മോഹൻലാൽ എന്നും അതുകൊണ്ടാണ് മോഹൻലാൽ ബ്ലോഗ് എഴുതിയതെന്നും ബെന്യാമിർ വിമർശിച്ചിരുന്നു. ഇതിന് മറുപടി നൽകി രംഗത്തെത്തിയ മേജർ രവി ബെന്യാമിൻ ഇങ്ങനെ പറഞ്ഞത് അസൂയ കൊണ്ടാണെന്നാണ് വാദിച്ചത്.
ലോകം അറിയപ്പെടുന്ന ആടുജീവിതം എന്ന നോവലിന്റെ സൃഷ്ടാവിനെ തനിക്ക് അറിയുക പോലുമില്ലെന്നാണ് മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ മേജർ രവി പറഞ്ഞത്. മോഹൻലാലിന്റെ പേര് ഈ വിഷയത്തിലേക്ക് വലിച്ചിഴയ്‌ക്കേണ്ട അവാശ്യമില്ലെന്നും രവി പറഞ്ഞു. അദ്ദേഹത്തിന്റെ പേര് വലിച്ചിഴച്ചതു കൊണ്ടാണ് വിഷയത്തിൽ പ്രതികരിക്കുന്നതെന്നും സംവിധായകൻ പറഞ്ഞു. മോഹൻലാലിനോടുള്ള അസൂയ കൊണ്ടാണ് ബെന്യാമിൻ പ്രസ്താവന നടത്തിയതെന്നെ പരാമർശനും മേജർ രവി നടത്തി.
മോഹൻലാലിന്റെ അടുത്ത് ചെല്ലാനോ അദ്ദേഹവുമായി സൗഹൃദം സ്ഥാപിക്കാനോ കഴിയാത്ത ചില വ്യക്തികളുടെ അസൂയ പ്രകടനമാണ് ബെന്യാമിനെ പോലുള്ളവരുടെ വാക്കുകളിലൂടെ പുറത്തുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു സംവിധായകനെന്ന നിലയില്ല മറിച്ച് മോഹൻലാൽ ആരാധകൻ എന്ന നിലയിലാണ് താൻ ഈ വിഷയത്തിൽ പ്രതികരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തെറ്റിദ്ധരിപ്പിച്ചു എന്ന വിധത്തിൽ പ്രസ്താവന നടത്തിയതു കൊണ്ട് താനും മോഹൻലാലും തമ്മിലുള്ള സുഹൃദ് ബന്ധത്തെ തകർക്കാമെന്ന് ആരും കരുതേണ്ടെന്നും മേജർ രവി അഭിപ്രായപ്പെട്ടു.
ജീവിതത്തിൽ ഒന്നുമാകാത്തവരുടെ അസൂയ ആണ് ഈ പ്രസ്താവനകൾ. വിവരമില്ലായ്മ എന്നേ ഇതിനെക്കുറിച്ച് പറയാൻ സാധിക്കുകയൂള്ളൂ. ബെന്യാമിനെ പോലുള്ളവർ പറയുന്ന മണ്ടത്തരങ്ങൽ കേട്ട് തെറ്റിദ്ധരിക്കപ്പെടുന്ന നടനല്ല മോഹൻലാൽ. ഞാൻ ആരാധിക്കുന്ന ഒരു വ്യക്തിയാണ് മോഹൻലാൽ. അതേ പോലെ ഒരു പട്ടാളക്കാരൻ എന്ന നിലയിൽ എനിക്കും അദ്ദേഹം ആദരവ് തരുന്നുണ്ട്. വെറുമൊരു സിനിമാബന്ധമല്ല ഞങ്ങൾ തമ്മിൽ. ഞാനും ലാലും തമ്മിലുള്ള ബന്ധത്തെപ്പറ്റി ആരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യവും എനിക്കില്ല. എന്റെ പ്രത്യേക താൽപര്യ പ്രകാരമാണ് മോഹൻലാൽ ബ്ലോഗ് എഴുതിയതെന്നാണ് ഇവരെപ്പോലെയുള്ളവരുടെ വിചാരം. എന്നേക്കാൾ അറിവും അനുഭവും ഉള്ള വ്യക്തിയാണ് മോഹൻലാൽ. എഴുത്തിലുള്ള അദ്ദേഹത്തിന്റെ ജ്ഞാനം എനിക്ക് നേരിട്ടറിയാവുന്നതുമാണ്. - മേജർ രവി പറഞ്ഞു.
മോഹൻലാലിനെതിരെ പറഞ്ഞാൽ ഞാൻ പ്രതികരിച്ചിരിക്കും. മുൻപ് ഒരു മലയാളസിനിമയിൽ അദ്ദേഹത്തെ മോശമായി ചിത്രീകരിച്ചതിന് ടെലിവിഷൻ ചാനലുകളിൽ കയറി അക്കൂട്ടരെ വിമർശിക്കാൻ ചങ്കൂറ്റം കാണിച്ച വ്യക്തിയാണ് രവി. ഇന്നലെ കോട്ടയം പ്രസ് ക്ലബിൽ നടന്ന മുഖാമുഖം പരിപാടിയിൽ ബെന്യാമിൻ നടത്തിയ പരാമർശമാണ് മേജർ രവിയെ ചൊടിപ്പിച്ചത്. സംവിധായകൻ മേജർ രവി തെറ്റിദ്ധരിപ്പിച്ച നടനാണ് മോഹൻലാലെന്ന് എഴുത്തുകാരൻ ബിന്യാമിൻ പറഞ്ഞത്. മോഹൻലാലിൽനിന്ന് ഇത്തരം അഭിപ്രായപ്രകടനം ഉണ്ടാകുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി.
രാജ്യത്തെ അതിർത്തി സംരക്ഷിക്കുന്ന പട്ടാളക്കാർക്ക് ജനാധിപത്യത്തിന് മുകളിലുള്ള അധികാരം വിട്ടുനൽകരുത്. നൽകിയാൽ ഭീതിജനകമായ അവസ്ഥയുണ്ടാകും. ഇന്ത്യൻപട്ടാളം ശ്രീലങ്കയിൽ നടത്തിയ ദുഷ്‌ചെയ്തികളുടെ ഫലമാണ് മുൻപ്രധാനമന്ത്രിയെ രാജ്യത്തിന് നഷ്ടമായത്. ഭൂരിപക്ഷസമുദായത്തെ വർഗീയമായി ധ്രുവീകരിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഭൂരിപക്ഷ വർഗീയതക്കൊപ്പം ന്യൂനപക്ഷവർഗീയതയെയും എതിർക്കണമെന്നും ബെന്യാമിൻ പറഞ്ഞിരുന്നു.