- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഫ്‌സൽ ഗുരുവിനു വേണ്ടി വാദിക്കുന്നവർ ഹനുമന്തപ്പയുടെ കണ്ണുനീർ കാണുന്നില്ലേ..? മോഹൻലാലിന് പിന്നാലെ നിലപാട് വ്യക്തമാക്കി മേജർ രവിയും ഫേസ്ബുക്കിൽ
തിരുവനന്തപുരം: ജെഎൻയു വിഷയത്തിൽ ബിജെപി നിലപാടിനോട് ചേർന്നു നിന്ന് മോഹൻലാൽ പ്രതികരിച്ചതിന് പിന്നാലെ സമാന നിലപാടുമായി സംവിധായകൻ മേജർ രവിയും രംഗത്തെത്തി. ഫേസ്‌ബുക്കിലൂടെയാണ് അഫ്‌സൽ ഗുരു അനുകൂലികളെ എതിർത്തു കൊണ്ട് മേജർ രവി രംഗത്തെത്തിയത്. സൈനികരുടെ വിഷയം ചൂണ്ടിക്കാട്ടിയാണ് മേജർ രവിയുടെ ഫേസ്‌ബുക്ക് പോസറ്റ്. സൈനീകരുടെ അതിർത്തിയി
തിരുവനന്തപുരം: ജെഎൻയു വിഷയത്തിൽ ബിജെപി നിലപാടിനോട് ചേർന്നു നിന്ന് മോഹൻലാൽ പ്രതികരിച്ചതിന് പിന്നാലെ സമാന നിലപാടുമായി സംവിധായകൻ മേജർ രവിയും രംഗത്തെത്തി. ഫേസ്‌ബുക്കിലൂടെയാണ് അഫ്‌സൽ ഗുരു അനുകൂലികളെ എതിർത്തു കൊണ്ട് മേജർ രവി രംഗത്തെത്തിയത്. സൈനികരുടെ വിഷയം ചൂണ്ടിക്കാട്ടിയാണ് മേജർ രവിയുടെ ഫേസ്‌ബുക്ക് പോസറ്റ്.
സൈനീകരുടെ അതിർത്തിയിലെ കാവൽരക്ഷാ ദൗത്യങ്ങളിലുള്ള ആളുകളുടെ വീടുകളിലെ കണ്ണീർ അഫ്‌സൽ ഗുരുവിന് വേണ്ടി വാദിക്കുന്നവർ എന്തുകൊണ്ട് കാണുന്നില്ലെന്ന് മേജർ രവി ചോദിക്കുന്നു. കഴിഞ്ഞ രണ്ട് വർഷങ്ങളിലും നടത്താത്ത അഫ്‌സൽ ഗുരു അനുസ്മരണം ഇപ്പോൾ നടത്തിയതിന് പിന്നിൽ പ്രത്യേക അജണ്ടയുണ്ടെന്നും രവി ആരോപിക്കുന്നു. ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ മറ്റ് രാഷ്ട്രീയ പാർട്ടികളൊന്നും രാജ്യരക്ഷാ സദസ്സ് സംഘടിപ്പിക്കാറില്ലെന്നും രവി പറയുന്നു. മേജർ രവിയുടെ പോസ്റ്റിന്റെ പൂർണരൂപം ഇവിടെ:
വിവാഹത്തിനു ദിവസങ്ങൾ ബാക്കി നിൽക്കെ ദേശീയപതാകയിൽ പൊതിഞ്ഞ മ്രതശരീരം കാണേണ്ടി വന്ന പ്രതിശ്രുത വധു;തന്റെ ആദ്യ കൺമണിയേ കാണാൺ സാധിക്കാതെ പോയ മലയാളിയായ സൈനികൻ; ആറു ദിവസം മഞ്ഞുപാളികൾക്കിടയിൽ പെട്ടു കടന്ന ഹനുമന്തപ്പ; ഇവരുടെ കുടുംബങ്ങളിലെ കണ്ണുനീരൊന്നും, അഫ്‌സൽ ഗുരുവിനു വേണ്ടി വാദിക്കുന്നവർ എന്തു കൊണ്ടു കാണുന്നില്ല;ദേശസ്‌നേഹം സൈനികർക്ക് വേണ്ടി മാത്രമുള്ളതല്ല; ഭാരതത്തിലെ ഒരോ പൗരനും അതുണ്ടാകണീ. കഴിഞ്ഞ രണ്ടു വർഷവും നടക്കാത്ത അഫ്‌സൽ ഗുരുവിനെ തൂക്കിലേറ്റിയ ദിനാചരണം, ഈ വർഷം നടത്തിയതിനു പിന്നിൽ പ്രത്യോക അജണ്ടയുണ്ട്,ഭാരതത്തിൽ ദേശസ്‌നേഹമല്ല പ്രശ്‌നം,കസേരയാണ് പ്രശ്‌നം; കസേരക്കു വേണ്ടി ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കു നേത്രത്വം കൊടുക്കാനും ഇവിടെയുള്ളവർ തയ്യാറാണ്.ദേശത്തിനു വേണ്ടി കാവൽ നിന്ന് മഞ്ഞ് മലയിലകപ്പെട്ട സൈനികർക്കു വേണ്ടി തിരച്ചിൽ നടക്കുമ്പോഴാണ്; ഇവിടെ ദേശവിരുദ്ധ പ്രവർത്തനം നടത്തിയവന്റെ ചരമദിനാചരണം ആഘോഷിക്കുന്നത്.
കൊടിയുടെ നിറം നോക്കാതെ ദേശത്തിനു വേണ്ടി പ്രവർത്തിക്കാൻ എല്ലാവരും തയ്യാറാകണം; എന്നാൽ ഇത്തരം സന്ദർഭങ്ങളിൽ മറ്റു രാഷ്ട്രീയപ്പാർട്ടിക്കാർ ദേശരക്ഷാ സദസ്സ് സംഘടിപ്പിക്കാറില്ലേ.
Stay United! We all are Indians!
Jai Hind! Vande Mataram!
വിവാഹത്തിനു ദിവസങ്ങൾ ബാക്കി നിൽക്കെ ദേശീയപതാകയിൽ പൊതിഞ്ഞ മ്രതശരീരം കാണേണ്ടി വന്ന പ്രതിശ്രുത വധു;തന്റെ ആദ്യ കൺമണിയേ കാണാൺ...
Posted by Major Ravi on Sunday, February 21, 2016