- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദിയോടും പിണറായി വിജയനോടും ആരാധന; കോടിയേരിക്കായും പ്രചാരണത്തിന് എത്തിയ എന്നെ വർഗീയവാദിയായി ചിത്രീകരിക്കുന്നു; കാർക്കിച്ചു തുപ്പൽ പരാമർശത്തിൽ ഖേദം: ജെ ബി ജങ്ഷനിൽ എത്തിയ മേജർ രവിക്കു പറയാനുള്ളത്
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും മുഖ്യമന്ത്രി പിണറായി വിജയനോടും കടുത്ത ആരാധനയാണു തനിക്കെന്നു സംവിധായകൻ മേജർ രവി. കൈരളി-പീപ്പിൾ ചാനലിലെ ജെ ബി ജങ്ഷൻ എന്ന പരിപാടിയിലാണു മേജർ രവിയുടെ പരാമർശം. കോടിയേരി ബാലകൃഷ്ണനു പ്രചാരണത്തിന് എത്തിയിട്ടു പോലും എന്നെ ഹിന്ദു വർഗീയവാദിയാക്കാനാണു പലരും ശ്രമിക്കുന്നത്. തുപ്പൽ പരാമർശത്തിൽ ഖേദമുണ്ടെന്നും മേജർ രവി പറഞ്ഞു. താൻ ഹിന്ദുവർഗ്ഗീയവാദിയോ ബിജെപിക്കാരനോ അല്ല. ഞാൻ ഒരു വ്യക്തിയാണ്, എന്നെ എല്ലാവരും ബിജെപിക്കാരനെന്ന് വിളിക്കുന്നു. മോദിയെ ആരാധിക്കുന്നയാളെന്ന് വിളിക്കുന്നു. മോദിയെ ഞാൻ കണ്ടിട്ടുപോലുമില്ല. പക്ഷേ ആരാധിക്കുന്നുണ്ട്. അദ്ദേഹത്തിന് നേതൃപരമായ ചില കഴിവുകൾ ഉണ്ടെന്നതാണ് കാരണം. ഇതിന് മുമ്പ് മറ്റൊരു നേതാവിനെയും ഞാൻ ഇങ്ങനെ പ്രകീർത്തിച്ചിട്ടില്ല. അത്രക്ക് ബലവാനാണ് മോദിയെന്നും മേജർ രവി പറഞ്ഞു. മുഖ്യമന്ത്രിയായി ഇരിക്കുന്ന പിണറായി വിജയനുമായി തനിക്ക് യാതൊരു ബന്ധവുമില്ല. അധികാരമേറ്റ് രണ്ട് ദിവസത്തിനുള്ളിൽ ഞാൻ പിണറായി വിജയന്റെ ആരാധകനായി. ചർച്ച വേണ്ട, റോഡി
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും മുഖ്യമന്ത്രി പിണറായി വിജയനോടും കടുത്ത ആരാധനയാണു തനിക്കെന്നു സംവിധായകൻ മേജർ രവി. കൈരളി-പീപ്പിൾ ചാനലിലെ ജെ ബി ജങ്ഷൻ എന്ന പരിപാടിയിലാണു മേജർ രവിയുടെ പരാമർശം.
കോടിയേരി ബാലകൃഷ്ണനു പ്രചാരണത്തിന് എത്തിയിട്ടു പോലും എന്നെ ഹിന്ദു വർഗീയവാദിയാക്കാനാണു പലരും ശ്രമിക്കുന്നത്. തുപ്പൽ പരാമർശത്തിൽ ഖേദമുണ്ടെന്നും മേജർ രവി പറഞ്ഞു.
താൻ ഹിന്ദുവർഗ്ഗീയവാദിയോ ബിജെപിക്കാരനോ അല്ല. ഞാൻ ഒരു വ്യക്തിയാണ്, എന്നെ എല്ലാവരും ബിജെപിക്കാരനെന്ന് വിളിക്കുന്നു. മോദിയെ ആരാധിക്കുന്നയാളെന്ന് വിളിക്കുന്നു. മോദിയെ ഞാൻ കണ്ടിട്ടുപോലുമില്ല. പക്ഷേ ആരാധിക്കുന്നുണ്ട്. അദ്ദേഹത്തിന് നേതൃപരമായ ചില കഴിവുകൾ ഉണ്ടെന്നതാണ് കാരണം. ഇതിന് മുമ്പ് മറ്റൊരു നേതാവിനെയും ഞാൻ ഇങ്ങനെ പ്രകീർത്തിച്ചിട്ടില്ല. അത്രക്ക് ബലവാനാണ് മോദിയെന്നും മേജർ രവി പറഞ്ഞു.
മുഖ്യമന്ത്രിയായി ഇരിക്കുന്ന പിണറായി വിജയനുമായി തനിക്ക് യാതൊരു ബന്ധവുമില്ല. അധികാരമേറ്റ് രണ്ട് ദിവസത്തിനുള്ളിൽ ഞാൻ പിണറായി വിജയന്റെ ആരാധകനായി. ചർച്ച വേണ്ട, റോഡിന് വീതി കൂട്ടുമെന്ന നിലപാട് സ്വാഗതാർഹമാണ്. ഇതുവരെയുള്ള സർക്കാരുകൾ ചർച്ച നടത്തിയല്ലാതെ ഗുണമുണ്ടായില്ല. എന്നാൽ പിണറായി വിജയൻ വന്നപ്പോൾ അക്കാര്യത്തിൽ തീരുമാനമായി. താൻ അംഗീകാരം നൽകുന്നത് നിലപാടുകൾക്കാണ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോടിയേരി ബാലകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം കണ്ണൂരിൽ എട്ട് വേദിയിൽ പ്രസംഗിച്ച ആളാണ് താൻ. ബിജെപിക്കാരൻ എന്ന് മുദ്രകുത്തിയതിനാൽ ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്ത് നിന്ന് ആരും പ്രചാരണത്തിന് വിളിച്ചിരുന്നില്ല. മുഖ്യമന്ത്രിയായി ചുമതലയേറ്റയുടൻ കേരളത്തിന്റെ മുഖ്യമന്ത്രി എന്ന നിലയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാൻ ഡൽഹിയിലെത്തിയതിനെ സല്യൂട്ട് ചെയ്യുന്നു. രാഷ്ട്രീയം മറന്ന് കേരളത്തിന്റെ വികസനത്തിന് വേണ്ടി ഒരുമിച്ച് നീങ്ങുന്നതിനെയാണ് താൻ അഭിനന്ദിക്കുന്നതെന്നും മേജർ രവി പറഞ്ഞു.
മാദ്ധ്യമപ്രവർത്തകയായ സിന്ധുസൂര്യകുമാറിനെ കാർക്കിച്ചുതുപ്പുമെന്ന വിവാദത്തിൽ ജനങ്ങളുടെ വികാരം മാനിച്ച് ഖേദം പ്രകടിക്കുന്നു. തന്നെ പോലൊരു കലാകാരനിൽ നിന്ന് ഇത്തരമൊരു വാക്ക് ജനങ്ങൾ പ്രതീക്ഷിക്കുന്നില്ല എന്നത് പരിഗണിച്ചാണ് ഖേദം പ്രകടിപ്പിക്കുന്നത്. ഇത് ജനങ്ങളെ മാനിച്ചുള്ള ഖേദപ്രകടനമാണ്. ബിജെപി സർക്കാരിന്റെ കാലത്തുണ്ടായ ശവപ്പെട്ടി കുംഭകോണത്തെകുറിച്ച് സിനിമയെടുക്കുമോ എന്ന ചോദ്യത്തിന് കുരുക്ഷേത്രയുടെ പ്രമേയം ഇതായിരുന്നുവെന്നും മേജർ രവി പറഞ്ഞു.