- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിന്ധു സൂര്യകുമാറിന്റെ പേരെടുത്തു പരാമർശിച്ചിട്ടില്ല; കേസിൽ നിന്ന് ഒളിച്ചോടാനില്ല: പ്രതിഷേധം പുകയുമ്പോഴും വിവാദ പരാമർശങ്ങളിൽ മാപ്പു പറയാനില്ലെന്നു മേജർ രവി
ദുർഗയെ അധിക്ഷേപിച്ചെന്നാരോപിച്ചു സിന്ധു സൂര്യകുമാറിനെതിരായി നടത്തിയ വിവാദ പരാമർശങ്ങളിൽ മാപ്പു പറയില്ലെന്നു മേജർ രവി. കേസുകളിൽ നിന്ന് ഒളിച്ചോടാനില്ലെന്നും മേജർ രവി പറഞ്ഞു.തനിക്കെതിരെ കേസ് നൽകിയിരിക്കുന്നത് സ്ത്രീ പീഡനത്തിനാണ്. അത്തരത്തിലുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഞാൻ അവരോട് ഒന്നും ചെയ്തിട്ടില്ലെന്ന് വ്യക്തമാണെന്നും രവി പറഞ്ഞു.അവരെ പേരെടുത്ത് പരാമർശിക്കുക പോലും ചെയ്തിട്ടില്ല. കേസ് നിയമപരാമായി നേരിടും. ഒളിച്ചോടാനില്ല- മേജർ രവി പറഞ്ഞു. നേരത്തെ, സിന്ധു സൂര്യകുമാറിന്റെ പരാതിയിൽ മേജർ രവിക്കെതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തിരുന്നു. മാദ്ധ്യമ പ്രവർത്തകയെ പരസ്യമായി ആക്ഷേപിച്ചുവെന്ന കുറ്റത്തിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സിന്ധു സൂര്യകുമാർ തിരുവനന്തപുരം റേഞ്ച് ഐജിക്ക് നൽകിയ പരാതി അദ്ദേഹം കന്റോൺമെന്റ് പൊലീസിന് കൈമാറുകയായിരുന്നു. തുടർന്ന് പ്രാഥമിക പരിശോധനയ്ക്ക് ശേഷമാണ് പൊലീസ് മേജർ രവിക്കെതിരെ കേസെടുത്തത്.
ദുർഗയെ അധിക്ഷേപിച്ചെന്നാരോപിച്ചു സിന്ധു സൂര്യകുമാറിനെതിരായി നടത്തിയ വിവാദ പരാമർശങ്ങളിൽ മാപ്പു പറയില്ലെന്നു മേജർ രവി. കേസുകളിൽ നിന്ന് ഒളിച്ചോടാനില്ലെന്നും മേജർ രവി പറഞ്ഞു.
തനിക്കെതിരെ കേസ് നൽകിയിരിക്കുന്നത് സ്ത്രീ പീഡനത്തിനാണ്. അത്തരത്തിലുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഞാൻ അവരോട് ഒന്നും ചെയ്തിട്ടില്ലെന്ന് വ്യക്തമാണെന്നും രവി പറഞ്ഞു.
അവരെ പേരെടുത്ത് പരാമർശിക്കുക പോലും ചെയ്തിട്ടില്ല. കേസ് നിയമപരാമായി നേരിടും. ഒളിച്ചോടാനില്ല- മേജർ രവി പറഞ്ഞു. നേരത്തെ, സിന്ധു സൂര്യകുമാറിന്റെ പരാതിയിൽ മേജർ രവിക്കെതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തിരുന്നു. മാദ്ധ്യമ പ്രവർത്തകയെ പരസ്യമായി ആക്ഷേപിച്ചുവെന്ന കുറ്റത്തിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സിന്ധു സൂര്യകുമാർ തിരുവനന്തപുരം റേഞ്ച് ഐജിക്ക് നൽകിയ പരാതി അദ്ദേഹം കന്റോൺമെന്റ് പൊലീസിന് കൈമാറുകയായിരുന്നു. തുടർന്ന് പ്രാഥമിക പരിശോധനയ്ക്ക് ശേഷമാണ് പൊലീസ് മേജർ രവിക്കെതിരെ കേസെടുത്തത്.