- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോഡരികിൽ കിടന്നുറങ്ങാൻ ഒരാൾക്ക് അവകാശമുണ്ടോ? പൊലീസുകാർ എന്തുകൊണ്ടാണ് റോഡരികിൽ കിടന്നുറങ്ങുന്നവരെ ഒഴിപ്പിക്കാത്താത്: സൽമാനെ അനുകൂലിച്ച് സംവിധായകൻ മേജർ രവി ചോദിക്കുന്നു
തിരുവനന്തപുരം: റോഡരികിൽ കിടന്നുറങ്ങാൻ ഒരാൾക്ക് അവകാശമുണ്ടോ? ചോദിക്കുന്നത് മലയാളത്തിന്റെ സംവിധായകൻ മേജർ രവിയാണ്. മദ്യലഹരിയിൽ വാഹനം ഓടിച്ച് അപകടമുണ്ടാക്കി ഒരാളെ കൊലപ്പെടുത്തിയ കേസിൽ ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാനെ കോടതി ശിക്ഷിച്ച വിഷയത്തെ കുറിച്ച് പ്രതികരിക്കവേയാണ് മേജർ രവി ഇങ്ങനെ ചോദിച്ചത്. ഏഷ്യാനെറ്റ് ന്യൂസിന്റെ ഒമ്പതുമണി ച
തിരുവനന്തപുരം: റോഡരികിൽ കിടന്നുറങ്ങാൻ ഒരാൾക്ക് അവകാശമുണ്ടോ? ചോദിക്കുന്നത് മലയാളത്തിന്റെ സംവിധായകൻ മേജർ രവിയാണ്. മദ്യലഹരിയിൽ വാഹനം ഓടിച്ച് അപകടമുണ്ടാക്കി ഒരാളെ കൊലപ്പെടുത്തിയ കേസിൽ ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാനെ കോടതി ശിക്ഷിച്ച വിഷയത്തെ കുറിച്ച് പ്രതികരിക്കവേയാണ് മേജർ രവി ഇങ്ങനെ ചോദിച്ചത്. ഏഷ്യാനെറ്റ് ന്യൂസിന്റെ ഒമ്പതുമണി ചർച്ചയിലായിരുന്നു സംവിധായകൻ റോഡരികിൽ ആളുകൾ കിടന്നതാണ് അപകടത്തിന് കാരണം എന്ന രീതിയിൽ പ്രതികരിച്ചത്.
സൽമാൻ ഖാൻ വിഷയത്തിലായിരുന്നു ചർച്ച നടന്നിരുന്നത്. റോഡരികിൽ കിടന്നുറങ്ങുന്നവർക്കെതിരെ നിയമമുണ്ടെന്നും എന്നാൽ ഇവർക്കെതിരെ ഒരു നടപടിയും എടുക്കുന്നില്ലെന്നും മേജർ രവി പറഞ്ഞു. പതിനൊന്ന് മണി കഴിഞ്ഞാൽ തട്ട് കടക്കാരെ വരെ ഒഴിപ്പിക്കുന്ന പൊലീസുകാർ എന്തുകൊണ്ട് റോഡരികിൽ കിടന്നുറങ്ങരുതെന്ന നിയമം നടപ്പാക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. സർക്കാർ എന്തുകൊണ്ടാണ് ഇതുപോലുള്ള കാര്യങ്ങളിൽ ശ്രദ്ധിക്കാത്തത് എന്ന് ചോദിച്ച മേജർ രവി ഇതിൽ സർക്കാരിനെയും കുറ്റക്കാരാക്കേണ്ടതുണ്ടെന്നും പറഞ്ഞു.
നേരത്തെ സൽമാനെ പിന്തുണച്ചുകൊണ്ട് ബോളിവുഡിലെ താരങ്ങൾ രംഗത്തെത്തിയിരുന്നു ഇതിൽ പ്രമുഖ ഗായകൻ അഭിജിത് ഭട്ടാചാര്യയുടെ ട്വീറ്റ് വളരെ പ്രകോപനം സൃഷ്ടിച്ചിരുന്നു. തെരുവിൽ ഉറങ്ങുന്നവർ പട്ടികളാണെന്നും, പട്ടിയെപ്പോലെ റോഡിൽ കിടന്നുറങ്ങിയാൽ പട്ടിയെപ്പോലെ മരിക്കേണ്ടിവരുമെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
'പട്ടിയെപ്പോലെ റോഡിൽ കിടന്നുറങ്ങിയാൽ പട്ടിയെപ്പോലെ മരിക്കേണ്ടിവരും. പാവങ്ങളുടെ തന്തയുടെ വകയല്ല റോഡ്. ഒരു വർഷം വീടില്ലാതെ കഴിഞ്ഞിട്ടും ഞാൻ റോഡരികിൽ ഉറങ്ങിയിട്ടില്ല.' എന്നായിരുന്നു ഗായകന്റെ ട്വീറ്റ്. പാളം മുറിച്ചു കടക്കുമ്പോൾ ട്രെയിൻ തട്ടി മരിച്ചതിന് ട്രെയിൻ ഡ്രൈവറെ ശിക്ഷിക്കുന്നത് പോലെയാണ് സൽമാന്റെ കേസിലെ വിധി എന്നാണ് ഫറാ ഖാൻ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് വിഷയത്തിൽ മേജർ രവിയുടെ പ്രതികരണം വന്നിരിക്കുന്നത്.
ഈ വിഷയത്തിൽ സൽമാനുള്ള ശിക്ഷ അനിവാര്യമായിരുന്നുവെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. സിനിമാ മേഖലക്കുണ്ടാകുന്ന നഷ്ടങ്ങൾക്കപ്പുറം സമൂഹത്തിന് മാതൃകാപരമായ സന്ദേശം നൽകാനുള്ള ഉത്തരവാദിത്വം കോടതിക്കുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.